ചരിത്രാതീത കാലം മുതൽ ഭാരതീയർ ലോകത്തിന് നൽകിയ സംഭാവനകൾ അനവധിയാണ്. ലോകം മുഴുവൻ ഇന്ന് പിന്തുടരുകയും പരിശീലിക്കുകയും ചെയ്യുന്ന ചില കാര്യങ്ങൾ നമ്മുടേതായിട്ടുണ്ട്. അത്തരത്തിൽ നമുക്ക് അഭിമാനിക്കാവുന്ന അഞ്ച് കണ്ടു പിടിത്തങ്ങൾ.
- പൂജ്യം…
ലോകത്തിന് പൂജ്യം എന്ന അക്കം സംഭാവന ചെയ്തത് ഇന്ത്യക്കാരാണ്. പിംഗളയെന്ന ഇന്ത്യൻ പണ്ഡിതനാണ് ബി.സി രണ്ടാം നൂറ്റാണ്ടിൽ പൂജ്യം കണ്ടുപിടിച്ചത്. പൂജ്യത്തിന് വിലയിട്ടതും അതേ കുറിച്ച് കൂടുതൽ വ്യക്തമായി ലോകത്തോട് വിശദീകരിച്ചതും ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞനായ ബ്രഹ്മഗുപ്തനാണ്..
2. ചെസ്സ്…
ബുദ്ധിയുള്ളവരുടെ കളിയെന്നാണ് ചെസ്സ് അറിയപ്പെടുന്നത്. ചെസ്സിൻെറ ഉപജ്ഞാതാക്കളും ഭാരതീയരാണ്. നമ്മുടെ രാജ്യത്തെ രാജാക്കൻമാർ കളിച്ചിരുന്ന ചതുരംഗമാണ് പിന്നീട് ചെസ്സായി പരിണമിച്ചത്. ഗുപ്ത രാജവംശം രാജ്യം ഭരിച്ചിരുന്ന കാലത്താണ് ചതുരംഗം കളിച്ച് തുടങ്ങിയതെന്ന് ചരിത്രം.
3. യോഗ…
നല്ല ആരോഗ്യത്തിനും നല്ല ആരോഗ്യത്തിനും യോഗയേക്കാൾ നല്ലൊരു മരുന്നില്ല. ലോകത്തിന് യോഗ സംഭാവന ചെയ്തതും ഇന്ത്യക്കാർ തന്നെയാണ്. 5000 വർഷങ്ങൾക്ക് മുമ്പാണ് ഭാരതീയർ യോഗ പരിശീലിച്ച് തുടങ്ങിയതെന്ന് കരുതുന്നു.
4. പാമ്പും കോണിയും…
ലോകം മുഴുവൻ കളിക്കുന്ന സമയം കൊല്ലി കളിയായ പാമ്പും കോണിയും ആദ്യമായി കളിച്ച് തുടങ്ങിയതും ഇന്ത്യക്കാർ തന്നെ. മോക്ഷപദം അല്ലെങ്കിൽ പരമപദം എന്നറിയപ്പെടുന്ന ഈ കളി ഭാരതീയ പുരാണങ്ങളിലുണ്ട്. ബ്രിട്ടീഷുകാരാണ് ഈ കളിക്ക് ‘പാമ്പും കോണിയും’ എന്ന് പേരിട്ടത്. പിന്നീട് ലോകം മുഴുവൻ പ്രചരിച്ചതിന് പ്രധാന കാരണക്കാരും ബ്രിട്ടീഷുകാർ തന്നെയാണ്.
5. ആയുർവേദം…
ലോകത്തിന് ഇന്ത്യ നൽകിയ സുപ്രധാന സംഭാവനകളിൽ ഒന്നാണ് ആയുർവേദം. ചികിത്സാ രീതി എന്നതിന് പുറമെ ആയുർവേദം പൗരാണിക ഇന്ത്യക്കാരുടെ ജീവിതരീതി തന്നെയായിരുന്നു. 2500 -ലധികം വർഷം പഴക്കമുണ്ട് ഈ ചികിത്സാരീതിക്കെന്നാണ് കരുതുന്നത്.