എറണാകുളം അങ്കമാലി അതിരൂപത, സെന്റ് മേരിസ് മെത്രാപോലീത്തൻ കത്തീദ്രൽ ബേസിലിക്കാ പള്ളിയിൽ ഓശാന തിരുനാൾ ശുസ്രൂഷകൾക്ക്, സിറോമലബാർ സഭയുടെ തലവനും പിതാവും, എറണാകുളം അതിരൂപത മെത്രാപൊലീത്തൻ അർച്ചുബിഷപ്പുമായ അഭിവന്ദ്യ കർദിനാൾ ആലഞ്ചേരിൽ മാർ ജോർജ് ശ്രേഷ്ഠ മെത്രാപോലീത്ത തിരുമേനിയുടെ കാർമികത്വത്തിൽ സഭയുടെ ഔദ്യോഗിക ക്രമത്തിൽ ആഘോഷിച്ചു.
ഇതോടുകൂടി എറണാകുളം അതിരൂപതയിൽ സിനഡ് ക്രമത്തിലുള്ള കുർബാന ക്രമം നിയമപരമായി നിലവിൽവന്നു.
ഫ്രാൻസിസ് മാർപ്പാപ്പ 2022 മാര്‍ച്ച് 25-ന് അതിരൂപതയ്ക്കു നല്കിയ കത്തിന്റെ അടിസ്ഥാനത്തിലും പൗരസ്ത്യസഭകൾ ക്കായുള്ള കാര്യാലയം ആർച്ച്ബിഷപ് ആന്റണി കരിയിലിന് നൽകിയ കത്തിൽ (Prot. No. 463/2022,dated 1.4.2022: ” The Major Archbishop will undoubtedly want to send out a circular in the light of the Papal Letter of 25 March 2022, which should be considered the final decision on the matter”.) വ്യക്തമാക്കിയിരിക്കുന്ന വസ്തുതകളുടെ അടിസ്ഥാനത്തിലും ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം മേജർ ആർച്ച്ബിഷപ്പില് നിക്ഷിപ്തമാണ്. അതിനാൽ 7.4.2022-ന് നല്കപ്പെട്ടിരിക്കുന്ന സർക്കുലറിലെ തീരുമാനങ്ങൾ അനുസരിക്കാൻ എറണാകുളം അങ്കമാലി അതിരൂപതയിലെ എല്ലാവരും നിയമപരമായി കടപ്പെട്ടവരാണ്. ഓശാന ഞായറാഴ്ച മുതല്‍ എറണാകുളം അങ്കമാലി അതിരൂപതയില്‍ ഏകീകൃത ബലിയര്‍പ്പണ രീതി ആരംഭിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.