ക്രിസ്തുമസ് ഒക്കെ വരികയല്ലേ……
ഇനി റെസിപ്പി ഇല്ലാതെ ആരും വൈൻ ഇടാതിരിക്കണ്ട…. ഇന്നാ പിടിച്ചോ….
മുന്തിരി – 3കിലോ
പഞ്ജസാര – 2 കിലോ
ഗോതമ്പ് – 150 ഗ്രാം
യീസ്റ്റ് -1 1/2 ടീസ്പൂൺ
തിളപ്പിച്ചാറിയ വെള്ളം – 3 ലിറ്റർ
വൈൻ ഉണ്ടാക്കുന്ന വിധം:
മുന്തിരി കഴുകി വെള്ളം വാരാൻ വെക്കുക ഭരണി നന്നായി കഴുകി വൃത്തിയാക്കി വെയിൽ കൊള്ളിച്ച് ഉണക്കണം എന്നിട്ട് അതിലേക്ക് കുറച്ച് മുന്തിരി ഇട്ടതിനു മുകളിലേക്ക് കുറച്ച് പഞ്ജസാരയും അതിനുമുകളിൽ കുറച്ചു ഗോതമ്പും ഇടുക വീണ്ടും മുന്തിരി ….വീണ്ടും മുൻപത്തേപോലെ ആവർത്തിക്കുക ഏറ്റവും അവസാനം യീസ്റ്റ് ഇടുക. ഏന്നിട്ട് ഭരണിയിൽ എത്രവരെ നിറഞ്ഞിരിക്കുന്നു അതുവരെ വെള്ളം ഒഴിച്ച് തുണികൊണ്ട് മൂടികെട്ടി വെക്കുക. പിറ്റേദിവസം മൂടി അഴിച്ച് ഈർപ്പം ഒട്ടും ഇല്ലാത്ത ചിരട്ട കൊണ്ടുള്ള തവികൊണ്ട് ഒരു 5 മിനിറ്റ് നേരം ഇളക്കുക വീണ്ടും കെട്ടിവെക്കുക 7 ദിവസം ആവർത്തിക്കുക അപ്പോഴേക്കും മുന്തിരിയെല്ലാം ഉടഞ്ഞു കഴിഞ്ഞിട്ടുണ്ടാവും പിന്നീട് തുറക്കാൻ പാടില്ല 21 ദിവസം തുറന്ന് നല്ല തുണിയിൽ അരിച്ചെടുക്കുക എന്നിട്ട് കളർ വേണമെന്നുണ്ടെങ്കിൽ 100 ഗ്രാം പഞ്ജസാര കരിച്ചതും ചേർത്ത് ആ ഭരണിയിൽ 10 ദിവസം കൂടി കെട്ടി വെച്ച് തെളിഞ്ഞത് കുപ്പിയിലേക്ക് മാറ്റാം പത്തായവും നെല്ലും ഉള്ളവരെങ്കിൽ അതിൽ കുഴിച്ചിടാം പഴകും തോറും വീര്യം കൂടും. \
അപ്പോ ക്രിസ്തുമസും ന്യൂയറും പറഞ്ഞപ്പോലെ.