ലെസ്ബിയൻ പ്രണയം പ്രമേയമാക്കി മലയാളത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘ഹോളി വൂണ്ട്’. ബാല്യം മുതൽ പ്രണയിക്കുന്ന രണ്ടു പെൺകുട്ടികൾ വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന വൈകാരിക മുഹൂർത്തങ്ങളിലൂടെയാണ് ഹോളി വൂണ്ട് മുന്നേറുന്നത്.
ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരു പറഞ്ഞ് ക്രൈസ്തവ മൂല്യങ്ങളെ ഇകഴ്ത്തിക്കാണിക്കാന്‍ ഒരു മലയാള സിനിമ കൂടി പ്രദര്‍ശനത്തിനെത്തുന്നു. ‘ഹോളി വൂണ്ട്’ എന്ന് പേരിട്ടിരിക്കുന്ന ലസ്ബിയന്‍ ചിത്രമാണ് ക്രൈസ്തവ വിശ്വാസികളുടെ ക്ഷമയെ വെല്ലുവിളിച്ച് പ്രദര്‍ശനത്തിനായി ഒരുങ്ങുന്നത്.
‘അവളും അവളും പ്രണയിച്ചാല്‍ എന്ത് സംഭവിക്കും’ എന്ന വെറുപ്പുളവാക്കുന്ന പ്രമേയവുമായി തയ്യാറാക്കിയിരിക്കുന്ന മലയാള സിനിമയാണ് ഹോളി വൂണ്ട്. സഹസ്രാര സിനിമാസിന്റെ ബാനറില്‍ സന്ദീപ് ആര്. നിര്‍മിക്കുന്ന ചിത്രം അശോക് ആര്.നാഥാണ് സംവിധാനം ചെയ്തിരിക്കുന്നത്. പോള്‍ വൈക്ലിഫിന്റെതാണ് രചന.
ഈ ദിവസങ്ങളില്‍ പുറത്ത് വന്ന ചിത്രത്തിന്റെ ട്രെയ്ലറില് പരസ്പരം പ്രണയത്തിലാകുന്ന രണ്ട് സ്ത്രീകളില്‍ ഒരാള്‍ ക്രൈസ്തവ സന്യാസിനിയുടെ വേഷം കെട്ടിയ ഒരു സ്ത്രീ ആണ്. ഒരു ലസ്ബിയന്‍ കഥ പറയാന്‍ നിയമം അനുവദിക്കുന്ന ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പഴുത് ഉപയോഗിച്ച് ക്രൈസ്തവ സന്യാസത്തെ അവഹേളിക്കുക എന്നതാണ് സിനിമ സംവിധായകര്‍ ഉള്‍പ്പടെയുള്ള പിന്നണി പ്രവര്‍ത്തകര്‍ ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.
സാംസ്ക്കാരികമായി ഉയര്‍ന്ന് ചിന്തിക്കുന്ന ഭാരതീയ ജനതയുടെ ചിന്തകളില്‍ ലൈംഗീക വൈകൃതങ്ങളെ സാമാന്യ വല്ക്കരിക്കുക, അതോടൊപ്പം പരിപാവനമായ ക്രൈസ്തവ സന്യാസത്തെ സമൂഹത്തിന് മുന്നില്‍ വികലവും അറപ്പുളവാക്കുന്നതുമായി ചിത്രീകരിക്കുക. പരിപാവനമായ ഒരു മത വിശ്വാസത്തെ കല ഉപയോഗിച്ച് അവഹേളിക്കുന്ന മത സ്വാതന്ത്ര്യത്തിന് മേലുള്ള പച്ചയായ ലംഘനമാണിത്.
ക്രൈസ്തവ സന്യാസത്തെ നശിപ്പിക്കണമെന്ന ലക്ഷ്യത്തോടെ വിശുദ്ധിയുടെ ഒരംശം പോലും ഉളളില്‍ ഇല്ലാത്തവര്‍ മ്ലേച്ഛതയെ തങ്ങളുടെ ആടയാഭരണമായി അണിഞ്ഞ് സമൂഹത്തെ സ്വാധീനിക്കുന്ന മാധ്യമങ്ങളിലൂടെ തങ്ങളുടെ ദുഷ്ട ലക്ഷ്യങ്ങള്‍ക്കു വേണ്ടി നിരന്തരം പ്രവര്‍ത്തിക്കുന്നതിന്റെ തെളിവാണ് ഈ സിനിമ. ഇതിനെല്ലാം ഭരണ കൂടങ്ങള്‍ കുടപിടിക്കുന്നു. ഇതാണ് ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ തുടര്‍ച്ചയായി സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇത് ലോക വ്യാപകമായ ഒരു അജണ്ഡയുടെ ഭാഗമാണെന്ന് ക്രൈസ്തവ സമൂഹം തിരിച്ചറിയണം.

അതുകൊണ്ടു തന്നെ ഇത്തരം നീക്കങ്ങളെ മുളയിലേ നുള്ളാന്‍ നിയമ നടപടികളുമായി ക്രൈസ്തവര്‍ മുന്നിട്ടിറങ്ങേണ്ട സമയം അതിക്രമിച്ചു. വിവാദ സംവിധായകന് നാദിര്‍ഷായുടെ രണ്ട് സിനിമകള്‍ക്കെതിരെ അടുത്തയിടെ ഉയര്‍ന്നു വന്ന പ്രതിഷേധം ഈ വിവാദ സിനിമയ്ക്കെതിരെയും ഉണ്ടാകണമെന്ന ആവശ്യം ശക്തമാവുകയാണ്.