മുണ്ടക്കുന്ന് ഹോളി ഫാമിലി കോൺവെന്റ് സ്കൂളിൽ കഴിഞ്ഞ ദിവസം സാമൂഹ്യ വിരുദ്ധർ അതിക്രമം നടത്തിയതിൽ വ്യാപക പ്രതിഷേധം.
കാഞ്ഞിരപ്പുഴ, മുണ്ടക്കുന്ന് ഹോളി ഫാമിലി കോൺവെന്റ് യു പി സ്കൂളിന് മുന്നിലെ ഗ്രോട്ടോയിൽ വിശുദ്ധ മറിയം ത്രേസ്യയുടെ രൂപത്തിന് മുന്നിൽ പ്രാർത്ഥിക്കുന്ന കുട്ടിയുടെ ശില്പം തകർത്തും, സ്ക്കൂളിനകത്ത് മലമൂത്ര വിസർജനം നടത്തിയുമാണ് സാമൂഹ്യ വിരുദ്ധർ അഴിഞ്ഞാടിയത്.
രാവിലെ സ്ക്കൂളിലെത്തിയ സ്റ്റാഫ് ആണ് വാതിലിൽ വിസർജ്യം തേച്ചു വെച്ച നിലയിൽ കാണുന്നത്, ഉടൻ വിവരം പ്രധാന അധ്യാപികയായ ബിൻസി റാഫേലിനെ അറിയിക്കുകയായിരുന്നു. ഗോവണിയിൽ സ്ഥാപിച്ച വിശുദ്ധ മറിയം ത്രേസ്യാമ്മയുടെ ഫോട്ടോയും, ഹെൽപ്പ് ഡെസ്ക്കിന്റെ പരാതിപ്പെട്ടിയും വാഴക്കൂട്ടത്തിൽ നിന്നാണ് കണ്ടെത്തിയത്. ചെടിച്ചട്ടിയും, ചെടികളും നശിപ്പിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട അധികാരികൾ എത്രയും പെട്ടെന്ന്, കർശന നടപടികൾ എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, ക്രോസ് പാലക്കാട് ജില്ല ഭരണസമിതി അംഗങ്ങൾ ഇടം സന്ദർശിക്കുകയും, ബന്ധപ്പെട്ടവർക്ക് പരാതി നൽകുകയും ചെയ്തു.