നന്മ ചെയ്യുന്നതിലും നിങ്ങള്‍ക്കുള്ളവ പങ്കുവയ്ക്കുന്നതിലും ഉപേക്ഷ വരുത്തരുത്” (ഹെബ്രാ. 13:16)
നമുക്ക് ചുറ്റും ഉള്ളവരെ സഹായിച്ചും ദൈവം നമുക്ക് ദാനമായി നൽകിയ കഴിവുകൾ സ്വാർത്ഥ ലാഭങ്ങൾക്ക് വേണ്ടിയല്ലാതെ മറ്റുള്ളവരുടെ ക്ഷേമത്തിനു വേണ്ടി നാം ഉപയോഗിക്കുകയും ചെയ്യുമ്പോൾ ദൈവത്തിന് പ്രീതികരമായ ബലി അർപ്പിക്കുകയാണ് ചെയ്യുന്നത്. പ്രാർത്ഥനകളിലൂടെ ഉള്ള ബലികൾക്കപ്പുറം പ്രവൃത്തികളിലൂടെയും ദൈവത്തിനു സ്വീകാര്യമായ ബലി അർപ്പിക്കുവാൻ നമുക്ക് സാധിക്കണം. അപ്പോൾ മറ്റൊരു ക്രിസ്തുവായി ജീവിക്കുവാൻ നമുക്കും കഴിയും. നമ്മുടെ പ്രവൃത്തികളിലൂടെ ദൈവത്തിന് സാക്ഷ്യം വഹിക്കുവാൻ നമുക്ക് പരിശ്രമിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ
(2021 Nov. 15), സ്നേഹത്തോടെ,
ഫാ. തോമസ് മുട്ടേൽ.