പത്രക്കുറിപ്പ്: പാലാ രൂപതാംഗമായ സന്യാസാർത്ഥിനി, അന്നു അലക്സ് (21) കോതമംഗലം നോവിഷ്യേറ്റ് ഹൗസില്‍ വച്ച് ദൗർഭാഗ്യകരമായി മരണപ്പെടുകയുണ്ടായ വിവരം അതീവ വേദനയോടെ അറിയിക്കുന്നു. ഏപ്രിൽ ഒന്നാം തിയ്യതി രാത്രി 10.15 വരെ കമ്മ്യൂണിറ്റിയുടെ പൊതു പരിപാടികളിലെല്ലാം പങ്കെടുത്ത് ഞങ്ങള്‍ക്കൊപ്പം അന്നു ഉണ്ടായിരുന്നു. അന്നേദിവസം മാസാദ്യ വെള്ളിയാഴ്ച ആയിരുന്നതിനാൽ രാത്രി 11 മണിക്ക് നിശ്ചയിച്ചിരുന്ന പ്രത്യേക പ്രാർത്ഥനയ്ക്ക് ചാപ്പലിൽ അന്നുവിനെ കാണായ്കയാൽ എല്ലായിടത്തും അന്വേഷിക്കുകയും.
ഒടുവിൽ അകത്തുനിന്നു കുറ്റിയിട്ടിരിക്കുന്നതായി കാണപ്പെട്ട താഴത്തെ നിലയിലുള്ള ഒരു മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ജീവനുണ്ടെന്ന് കണ്ടതിനാൽ ഉടന്‍തന്നെ പ്രാഥമികശുശ്രൂഷകൾ നൽകിയതിനുശേഷം കോതമംഗലം ധർമ്മഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സന്യാസിനി സമൂഹത്തിന്റെ എല്ലാ കാര്യങ്ങളിലും വളരെ സജീവമായി ഇടപെട്ടിരുന്ന അന്നുവിനെ ഇങ്ങനെ ഒരു ദാരുണ കൃത്യത്തിന് പ്രേരിപ്പിച്ച കാരണം ഞങ്ങൾക്ക് വ്യക്തമല്ല.പോലീസ് നടപടിക്രമങ്ങളോട് സന്യാസസമൂഹം പൂർണ്ണമായി സഹകരിച്ചുകൊണ്ടിരിക്കുന്നു.
മൃതസംസ്കാരം പോലീസ് നടപടികൾ പൂർത്തിയാക്കി രാമപുരം സെന്റ് ആഗസ്റ്റൻസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ നടന്നു. ഞങ്ങളുടെ പ്രിയ സഹോദരിയുടെ അകാലത്തിലുള്ള വേർപാടിൽ അഗാധമായ ദുഃഖം പ്രകടിപ്പിക്കുന്നതോടൊപ്പം ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.
By, പിആർഒ, സേക്രട്ട് ഹാർട്ട് ജ്യോതി പ്രൊവിൻസ്, കോതമംഗലം