നിന്റെ പ്രയത്നം കര്‍ത്താവില്‍അര്‍പ്പിക്കുക;നിന്റെ പദ്ധതികള്‍ ഫലമണിയും.
(സുഭാഷിതങ്ങള്‍ 16 : 3)
“എല്ലാവർക്കും ഒരുപാട് നന്ദി “
ഒരു പെണ്ണായി ജനിച്ചതിൽ ഏറെ അഭിമാനം ഉണ്ട്.. ❤
വനിതാദിനത്തോട് അനുബന്ധിച്ച് നവ മാധ്യമങ്ങളിലൂടെ സമൂഹത്തിൽ നല്ല ചിന്തകളും , സ്വാധീനവും നൽകിയ മാധ്യമ പ്രവർത്തകർക്കുള്ള K.C.B.C യും കേരള സോഷ്യൽ ഫോറവും, ചേർന്ന് നൽകിയ വനിത ശക്തി അവാർഡ് എനിക്ക് ലഭിച്ചപ്പോൾ ഏറെ സന്തോഷമുണ്ടായിരുന്നു… ഇത് ഒരാൾക്ക് മാത്രം ലഭിക്കുന്ന അവാർഡ് അല്ല…. ഞാൻ ഉൾപ്പെടുന്ന വനിതകൾക്കുള്ള അംഗീകരമാണ്….കാരണം ഒരു മനുഷ്യനെ വളർത്താനും, തളർത്താനും കഴിയുന്നത് നമ്മുക്ക് ചുറ്റുമുള്ള സമൂഹത്തിനാണ്… എനിക്ക് ചുറ്റുമുള്ള ഒരുപറ്റം സമൂഹം എനിക്ക് തന്ന വലിയ സൂപ്പർട്ടും സ്നേഹവും കാരണമാണ് എനിക്ക് ഈ അവാർഡ് വാങ്ങാൻ കഴിഞ്ഞത്….
Behind every successful man, there is a strong woman…..
Yes,Behind every successful Woman, there is a strong man… MY GOD …..
ഏതൊരു സ്ത്രീയുടെ വിജയത്തിനു പിന്നിലും ഒരു പുരുഷൻ കാണും, എനിക്ക് ആദ്യം നന്ദി പറയാനുള്ളത് ദൈവത്തോടാണ്…. ഈ ലോകത്ത് ആയിരിക്കുവാൻ തന്ന വലിയ കൃപയ്ക്കു അവസരത്തിനും….പിന്നീട് എനിക്ക് നന്ദി പറയാനുള്ളത് എനിക്ക് ജന്മം നൽകിയ പപ്പയോട് മമ്മിയോട് ആണ്…. പല കുടുംബങ്ങളിലും കുഞ്ഞുങ്ങൾക്ക് സ്വാതന്ത്ര്യം കൊടുക്കാതെ, സ്വതന്ത്രമായി ചിന്തിക്കാൻ പറ്റാതെ, പോകുമ്പോഴും എനിക്ക് എന്റെ കുടുംബത്തിൽ കിട്ടുന്ന വലിയ ഒരു സമ്മാനമാണ് എന്റെ കഴിവുകളെ വളർത്താനും ഒക്കെ എനിക്ക് പരിമിതകൾ ഇല്ലാതെ സാധിക്കുന്നുണ്ട്…
പിന്നെ എന്റെ ആങ്ങളമാര് ഏതൊരു കാര്യത്തിന് അഭിപ്രായം ചോദിച്ചാലും നല്ലതെങ്കിൽ കട്ടക്ക് കൂടെ നിക്കാനും തെറ്റാണെങ്കിൽ പറഞ്ഞു മനസിലാക്കാനും എന്നും ഒപ്പമുണ്ട്….അതോടൊപ്പം,മാവേലിക്കര രൂപത അധ്യക്ഷൻ അഭി. ഡോ. ജോഷ്വാ മാർ ഇഗ്നാതിയോസ് പിതാവ്, Chethana Integrated DevelopmentSociety , എന്റെ മാവേലിക്കര രൂപത … സ്നേഹം നിറഞ്ഞ വൈദീകര്‍, സിസ്റ്റേഴ്സ് ….. എം സി വൈ എം സഹോദരങ്ങളും….അങ്ങനെ ഒരുപാട് പേര്…. എല്ലാവർക്കും ഒരുപാട് നന്ദി ഹൃദയത്തിന്റെ ഭാഷയിൽ…..
എന്നേ ശക്തനാക്കുന്നവനിലൂടെ എനിക്ക് എല്ലാം ചെയ്യാൻ സാധിക്കും….. എന്ന ഉറച്ച വിശ്വാസത്തോടെ ഇനിയും എല്ലാവരുടെയും സ്നേഹവും സപ്പോർട്ടും കൊണ്ട് മുന്നോട്ടു പോകുവാൻ വേണ്ടി പ്രാർത്ഥിക്കണം…
By, Sneha Kunjumon