അധികം മുഖവുരയില്ലാതെ പറയട്ടെ ഈശോയെ,
പലവട്ടം എന്റെ മനസ്സ് തുറന്നു കാണിക്കാൻ മുതിർന്നതാണ്…
But അപ്പോഴൊക്കെ ലോകമോഹങ്ങൾ എന്നെ നിന്നിൽ നിന്നും അകറ്റി…
പിന്നെ തോന്നി Today FEBRUARY -14 ഇതാണ് ഏറ്റവും പെർഫെക്ട് time എന്ന്…
ഇനി ഒരു flash back…
ഞായറാഴ്ച വി. കുർബാനക്കിടെ അച്ചനാണ് നിന്റെ സ്നേഹത്തെക്കുറിച്ച് ആദ്യം എന്നോട് പറഞ്ഞത്… “ഈശോ നിന്നെ സ്നേഹിക്കുന്നുവെന്ന് “. ആദ്യമൊക്കെ ഞാനതൊരു തമാശയായിട്ടാണ് എടുത്തത്. പിന്നീട് catechism ടീച്ചറും അപ്പനും അമ്മയും ധ്യാനത്തിന് താബോർ ചെന്നപ്പോൾ ജോർജ് അച്ഛനും ഇതുതന്നെ പറഞ്ഞപ്പോൾ സംഗതി അസ്ഥിക്ക് പിടിച്ച പ്രണയമാണെന്ന് എനിക്ക് തോന്നി….
രണ്ടിലൊന്ന് അറിഞ്ഞിട്ടേ ഒള്ളു എന്ന മട്ടിൽ നേരെ വിട്ടത് ചാപ്പലിലേക്കാണ്…
അവിടെ നിന്നു കുറെ നേരം കണ്ണടച്ച് ഒറ്റ പ്രാർത്ഥനയാർന്നു. എന്നിരുന്നാലും നിന്റെ വായിൽ നിന്നതു കേൾക്കാൻ എന്തോ അന്നെനിക്ക് കഴിഞ്ഞില്ല. എന്റെ അപ്പാപ്പൻ തോമസ്ലിഹായെപ്പോലെ നേരിട്ട് പറഞ്ഞാൽ വിശ്വസിക്കുന്ന പാരമ്പര്യം മാർന്നു ഞങ്ങളുടേത്. അന്നേരമാണ് വല്യമ്മച്ചി പറഞ്ഞത് ഈശോ ബൈബിളിലൂടെ സംസാരിക്കുമെന്ന്… കേട്ടപാതി കേൾക്കാത്ത പാതി ഞാൻ ഓടിച്ചെന്നു ബൈബിൾ തുറന്നു….. ഞാൻ യഥാർത്ഥത്തിൽ ആരാണെന്നു അറിയുമ്പോൾ നിനക്കെന്നെ സ്നേഹിക്കാൻ കഴിയുമോ എന്ന ഭയമാർന്നു എന്റെയുള്ളിൽ….
അത്രക്കും പോരായ്മകളും പാപങ്ങളും നിറഞ്ഞതായിരുന്നു എന്റെ ജീവിതം….
But അതുക്കും മേലെ ആർന്നു ഈശോയെ നീ…. അന്ന് നീ എന്നോട് പറഞ്ഞ മറുപടി അതെന്നെ ശരിക്കും ഞെട്ടിച്ചുകളഞ്ഞു…. “സ്നേഹത്തിൽ ഭയത്തിനു ഇടമില്ല. പൂർണമായ സ്നേഹം ഭയത്തെ ബഹിഷ്കരിക്കുന്നു. കാരണം ഭയം ശിക്ഷയെ ക്കുറിച്ചാണ്…..
ഭയപ്പെടുന്നവൻ സ്നേഹത്തിൽ പൂർണനായിട്ടില്ല”(1യോഹ 4:18). അന്ന് ഞാൻ തിരിച്ചറിഞ്ഞു എന്റെ സ്നേഹം അപൂർണമാണെന്നും പൂർണ സ്നേഹം നിന്റേതു മാത്രമാണെന്നും….
എനിയ്ക്ക് True love എന്തെന്നു കുരിശിലെ ബലി വഴി കാണിച്ചുതന്ന എന്നെ കുറവുകളോട് കൂടി സ്നേഹിക്കുന്ന unconditional love അതു നിനക്ക് മാത്രേ പറ്റോള്ളൂ.
പിന്നെയും കേട്ടു നിന്റെ ചില വീര സാഹസിക സംഭവങ്ങൾ…
തന്നെ കൊല്ലാൻ തക്കം പാർത്തിരുന്ന ഹേറോദേസ് രാജാവിനെ നോക്കി തന്റേടത്തോടെ “ഞാൻ എവിടെയൊക്കെ തന്നെ കാണും” എന്ന മാസ്സ് ഡയലോഗ് കാച്ചിയ… അതും പോരാതെ സ്വന്തം അപ്പന്റെ ഭവനത്തിൽ കയറി കച്ചവടം നടത്തിയവരെ ആട്ടിയോടിച്ച, ചോദ്യം ചെയ്യാൻ വന്ന ഫരിസേയർക്ക് ഉരുളക്ക് ഉപ്പേരിപോലെ മറുപടി കൊടുത്ത, ശിശുക്കളെ തടയാൻ വന്നവരുടെ മുൻപിൽ വച്ച് ശിശുക്കൾക്ക് സ്വർഗ്ഗരാജ്യം തീറെഴുതികൊടുത്ത, സ്വന്തം അമ്മയെ ലോകം മുഴുവൻറെയും അമ്മയായി സൗജന്യമായി കൊടുത്ത, atlast സ്നേഹിതർക്കുവേണ്ടി ജീവൻ പോലും ബലി കഴിക്കാൻ കാണിച്ച ആ വലിയ സ്നേഹമുണ്ടല്ലോ… നീയാരാണെന്ന് അറിയുoതോറും നിന്നെ സ്നേഹിക്കാതെയിരിക്കാൻ വയ്യ ഈശോയെ…
ജീവിതാവസാനം വരെ എന്നോടൊപ്പം ആയിരിക്കാൻ പരിശുദ്ധ കുർബാനയായി മാറിയ നിനക്കല്ലാതെയാർക്കാണ് ഞാനെന്റെ പ്രണയം നൽകുക. ഈശോയെ, നീ കൂടെയുള്ളപ്പോൾ ഞാൻ ഭയങ്കര ഹാപ്പി ആണ്.. നിന്നോട് സംസാരിക്കാൻ എനിക്കൊത്തിരി ഇഷ്ട്ടാ..
എല്ലാവരിൽ നിന്നും always different and special ആണ് ഈശോയെ നീ…
രാജവംശത്തിൽ പിറന്നിട്ടും കാലിതൊഴുത്തിൽ ജനിച്ച, പാപികളുടെയും ചുങ്കക്കാ രുടെയും കൂടെ വിരുന്ന് മേശ പങ്കിട്ട, കേവലം മീൻ പിടുത്തക്കാരെ ചങ്ക്സ് ആക്കി മാറ്റിയ, അമ്മമാർക്കും രോഗികൾക്കും താങ്ങും തണലുമായ നിന്നെ പോലൊരു മകനേ കിട്ടാൻ ഏതൊരു അമ്മയും ആഗ്രഹിച്ചു. ഏതൊരു കാമുകിയും ആഗ്രഹിച്ചു ഇതുപോലൊരു കാമുകനെ കിട്ടാൻ.
FINALLY I FELL IN LOVE WITH U JESUS…
എങ്കിലും പലപ്പോഴും ഞാൻ ചിന്തിക്കാറുണ്ട് നീയെന്നെ സ്നേഹിക്കാൻ എന്ത് യോഗ്യതയാണെനിക്കുള്ളതെന്ന്… Happy Valentine’s Day Dear Jesus
By, അൻസില