“തിരിച്ചു വരുമ്പോ കൂടെ ഒരാളുണ്ടാവും ന്നാ കരുതിയെ” എന്ന ഉമ്മറകോലായില് കേട്ട സ്ത്രീ ശബ്ദത്തിനു, ഒരു കൂട്ടിനായി ഒരുപാടു ശ്രമിച്ചിരുന്നു… പക്ഷേ ഒരാളെ പോലെ ഏഴ് പേരുണ്ടാകും എന്നൊക്കെ പറയുന്നതു വെറുതെ ആണ്… ഒരാളെ പോലെ ആ ഒരാള്‍ മാത്രേ ഉള്ളു. അതാണല്ലോ പ്രണയം.” എന്ന മോഹന്‍ലാലിന്റെ ഒരു Punch ഡയലോഗ് ഉണ്ട്… അതേ പ്രണയം എന്നും സുന്ദരമായ ഒരു അനുഭൂതിയാണ്…
നാട്ടിന് പുറങ്ങളും കോളേജ് ക്യാമ്പസുകളുമൊക്കെ ഈ ദേശത്തോട് പറഞ്ഞിരുന്ന ഒരു പാടു പ്രണയങ്ങള്‍… ഓര്‍ത്തെടുക്കാനും ഓര്‍ത്തു വെക്കാനുമൊക്കെ മധുരമുള്ള പ്രണയം.
കാലം മാറി, കോലം മാറി… പ്രണയവും സൗഹൃദവും ഒക്കെ മാറി… എവിടെയാണ് തെറ്റ് പറ്റിയത്?? സ്നേഹത്തിനും ലാളനത്തിനും പിശുക്ക് കാണിച്ചെന്ന് പഴികേട്ട ഒരു തലമുറ കാലക്രമേണ പരിലാളനങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടിയ കുറെയേറെ അമുല്‍ ബേബികളെ സൃഷ്ടിച്ച വച്ചിരിക്കുന്നു.എന്നിട്ടോ അവർ ഇന്ന് വാർത്താ കോളങ്ങളില്‍ ഇടം പിടിക്കാന്‍ മത്സരിക്കുകയാണ്… വെട്ടികൊന്നും… കുത്തി കൊന്നും, ആസിഡ് ഒഴിച്ചുമൊക്കെ…പേര് മാത്രമേ മാറുന്നള്ള്… ഭാവ രൂപങ്ങള്‍ ഒന്ന് തന്നെ…
അപ്പനും അമ്മയും പോലും തങ്ങളുടെ ആവശ്യലബ്ദിക്ക് വേണ്ടിയെന്ന് മാത്രം, മനസില്‍ അടിവരയിടുന്ന ഒരു തലമുറയില്‍ നിന്ന് ഇതൊക്കെ പ്രതീക്ഷിക്കാം!! ആധുനിക നവ മാധ്യമങ്ങളുടെ അതിപ്രസരം സൃഷ്ടിച്ച മായ ലോകം വേറൊന്ന് തന്നെ… അഴിച്ചു പണിയേണ്ടതു കുടുംബമാണ്…
തങ്ങൾക്ക് ഇല്ലാതെ പോയതൊക്കെ എന്ത് വില കൊടുത്തും കുഞ്ഞുങ്ങള്‍ക്ക് കൊടുക്കണം എന്നു വാശി പിടിച്ച മുതിര്‍ന്ന തലമുറ അവര്‍ക്കു ഉണ്ടായിരുന്ന ചിലതൊക്കെ കൈമാറാന്‍ മറന്നു…അല്ലെങ്കിൽ പാടെ അവഗണിച്ചു.. അവരെയൊക്കെ ജീവിക്കാൻ പ്രേരിപ്പിച്ച, ഒന്നും പ്രതീക്ഷി ക്കാന്‍ ഇല്ലാത്തപ്പോഴു0 മുട്ടുകുത്തി നിന്നു ആശ്രയിച്ച ദൈവത്തെ !! ആ പ്രപഞ്ച ശക്തിയെ…. ഏതു
നിരാശയിലും നഷ്ടബോധത്തിന്റെ പരമോന്നതിയിലും ആശ്വാസം കണ്ടെത്തിയിരുന്ന അള്‍ത്താരകള്‍ ഇന്ന് പുതു തലമുറയുടെ ചിന്തകളില്‍ പോലും വരാത്ത ഒന്നാണ്… അടഞ്ഞ കിടക്കുന്ന ദേവാലയങ്ങളുടെ മൂകതയൊന്നും നമ്മേ തെല്ലും അലോസരപ്പെടുത്തുന്നില്ല. ഇത്രമാത്രം ബഹളം വെച്ചോടിയിട്ടും രാവേറെ പഠിച്ചിട്ടും എന്താണ് നമ്മൾ Special ആയിട്ട് നേടിയെന്നത് ഇനിയും കണ്ടുപിടിച്ചിട്ടില്ല.
ഫില്‍റ്റര്‍ ഇടാത്ത ഒരു മുഖം പോലും സ്വന്തമായി അവകാശപ്പെടാന്‍ ഇല്ലാത്തത്ര അപകര്‍ഷതാബോധം വളര്‍ന്നു പന്തലിച്ചിട്ടുണ്ട്.ഭംഗിയുള്ളതെല്ലാം സ്വന്തമാക്കാണമെന്ന രാവണ സ്വഭാവം ഇന്ന് Trending one ഇല് മുന്നേറി കൊണ്ടിരിക്കുകയാണ്. കൊറോണ ലോകത്താകമാനം സൃഷ്ടിച്ച ഭംഗിയുള്ള ഒരു മന്ദതയുണ്ട്. ഈ ഓട്ടങ്ങള്ക്കോക്കെ ഒരു പരിധിയുണ്ടെന്ന് പ്രകൃതി തന്നെ പഠിപ്പിക്കാന്‍ ശ്രമം നടത്തിയത് പോലെ…
നമുക്കും ഒന്നിരിക്കാം… മറ്റൊരുവന്റെ നന്മയാണ് അവന്റെ സൗന്ദര്യം വിളിച്ചോതുന്നതു എന്നു എവിടെയോ കേട്ടിട്ടുണ്ട്… കാണാന്‍ ശ്രമിക്കാം… ശ്രവിക്കാന്‍ പഠിക്കാം… വിട്ടുകൊടുക്കാനും ചേര്‍ത്തുപിടിക്കാനും മടി കാണിക്കാതിരിക്കാം. അതിനു ഈ ദൈവഭക്തിയൊക്കെ സഹായിക്കാതിരിക്കില്ല… ഒഴിഞ്ഞു കിടക്കുന്ന ദേവാലയങ്ങളിലെക്ക് പതുക്കെ കടന്നുചെന്ന് ഒന്ന് മുട്ട് മടക്കാം ..നിശബ്ദതയെ ശ്രവിക്കാം… ഇവയ്ക്കു ഒക്കെ നമ്മൾ ഇന്ന് കാണിച്ചു കൂട്ടുന്ന കോപ്രായങ്ങളെക്കാള്‍ ഭംഗിയുണ്ട്.
ദൈവത്തില്‍ വിശ്വസിക്കുന്നതും, ആശ്വാസം കണ്ടെത്തുന്നതും സ്റ്റാറ്റസിനു നിരക്കാത്തതോ അഭിമാനം കുറയ്ക്കുന്നതോ ആയ ഒരു തെറ്റല്ല. നമ്മള് തിരിച്ചറിയപ്പെടാതെ പോയ ഒരു വലിയ ശരി ആണത്. അപ്പൊ നമ്മൾക്ക് വിട്ടുകൊടുക്കാനും ചേര്‍ത്തു പിടിക്കാനും കാത്തിരിക്കാനും ഒക്കെ സാധിക്കുന്നതിന്റെ ആ ലോജിക് പിടി കിട്ടും… ഈ പ്രണയ ദിനത്തില്‍ നമ്മുക്കും ഒരു ചലഞ്ച് എടുക്കാം. തീരുമാനങ്ങളോക്കെ ആ അള്‍ത്താരയില്‍ ഒന്നൂടെ അഭിപ്രായം ചോദിക്കാം.
അഭിസാരികയെ പോലും ചേര്‍ത്തു പിടിച്ച ഒരു 33 വയസ്സുകാരനാണവന്. അവന് നമ്മെയും അറിയാം.
ഒതുക്കി വെക്കാത്ത ചപ്ര തലമുടിയും ഒട്ടും സോഷ്യൽ അല്ലാത്ത വസ്ത്ര ധാരണവും ഒക്കെ ആയി കണ്ണിലെ കരടായി ഹീറോ ആയ ക്രിസ്തുവിനെ പോലെ… പരസ്യവിചാരണയ്ക്കു വിട്ട് കൊടുക്കാതെ ചേര്‍ത്തു നിര്‍ത്തിയ ജോസഫിനെ പോലെ ഒക്കെ വറേയ്റ്റി മനുഷ്യരാകാന്‍ നമ്മക്കും പറ്റും. നമ്മളിടങ്ങളെ മനോഹരമാക്കാൻ നമ്മളിലെ തിരിച്ചറിവുകള്‍ക്ക് കഴിയട്ടെ..
അപ്പൊ കാത്തിരിക്കുന്ന പ്രണയത്തിന്റെ മധുരം ആവോളം നുകരാനാകും… അങ്ങനെ എല്ലാം പുനരാരംഭിക്കുവാനുള്ള ഒരു ഊഴമാവട്ടേ ഈ പ്രണയ ദിനം..
By, Rincyz..