ക്രിസ്തുമസ് നൽകുന്നത് പ്രത്യാശയുടെ വെളിച്ചമാണ് നമ്മെ കാണാനും കേൾക്കാനും സ്വർഗം വിട്ടിറങ്ങി വന്ന മനുഷ്യ പുത്രഅവതാരം. ദുഃഖത്തിന്റെ നീർചുഴിയിൽ വീണു പോയവർക്കും, നിരാശയുടെ ആഴിത്തട്ടിൽ നിന്ന് പുറത്ത് വരാൻ കഴിയാത്തവർക്കും അതിജീവനത്തിന്റെ മാർഗം തുറന്നു തരുകയാണ് ക്രിസ്മസിലൂടെ….
എന്തെല്ലാം നേടിയിട്ടും ശൂന്യതയും അസ്വസ്ഥതയും മാത്രമാണ് മനുഷ്യനെ ഭരിക്കുന്നത്. അവനിലെ സന്തോഷം ഇല്ലാതാവുന്നു, നന്മവറ്റിപോകുന്നു, ജീവിതം തകർന്ന് പോകുന്നു,
കാലത്തിന്റെ മാറ്റങ്ങൾക്കൊപ്പം മാറാൻ ശ്രമിക്കുമ്പോൾ ദൈവത്തിൽ നിന്നും അവൻ ഓടിയകലന്നു. തിരുകുമാരന്റെ ജനനമാണല്ലോ തിരുപ്പിറവി. സകല ജനതകൾക്കും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്വാർത്തയായിരുന്നു അത്… അതുകൊണ്ട് തന്നെയാണ് ക്രിസ്തുമസ് സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും വാതിലുകൾ തുറക്കുമെന്ന് നാം വിശ്വസിക്കുന്നത്
ഏകാന്തതയുടെ തുരുത്തിൽ തനിച്ചായിരിക്കുന്നവർക്കും, ദുഃഖത്തിന്റെയും നൊമ്പരത്തിന്റെയും പാത താണ്ടുന്നവർക്കും ക്രിസ്തുമസിന്റെ തണുത്ത പൊൻപുലരി സദ്വാർത്ത ഏകട്ടെ….. ഏവർക്കും എന്റെയും കുടുംബത്തിന്റെയും, ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ!!!
By, റിയ ലിൻസ്