പുഞ്ചിരി അതൊരു ഭാഷയാണ്….ഏതു ദേശക്കാരനോടും….. ഏതു വേഷക്കാരോടും അനായാസം സംസാരിയ്ക്കാൻ കഴിയുന്ന മനസ്സിന്റെ ഭാഷ….. ആ പുഞ്ചിരിയ്ക്കു മറ്റൊരാളെ സന്തോഷിപ്പിക്കാൻ കഴിയുന്നുവെങ്കിൽ…. അതാണ് ഈ ലോകത്തിലെ ഏറ്റവും വലിയ സന്ദേശം….
സദാ പുഞ്ചിരിയ്ക്കുന്ന മുഖം….. അതാണ് ഞങ്ങളുടെ അപ്പച്ചനച്ചന്റെ ഏറ്റവും വലിയ പ്രത്യേകത…… ആർഭാടത്തിന്റെയും അതിശയോക്തിയുടെയും ലോകത്ത്….. യാതൊരു വെച്ചുകെട്ടലുകളുടെയും അകമ്പടിയില്ലാത്ത പച്ചയായ മനുഷ്യസ്നേഹി…..
ദയയും നന്മയും കാരുണ്യവും കേട്ടു പഴകിയ വെറും ക്ലീഷേ പദപ്രയോഗങ്ങൾ മാത്രമാകുന്ന ഇന്നത്തെ സൈബർ ലോകത്തിൽ…. കരുണയുടെ ഓളങ്ങൾ കൊണ്ട്… ഒരുപാടുപേരുടെ ജീവനും ജീവിതത്തിനും കൈത്താങ്ങായി മാറിയവൻ… നസ്രായന്റെ യഥാർത്ഥ സന്ദേശമുയർത്തിപ്പിടിച്ച……. യഥാർത്ഥ നസ്രാണി…..
ഞങ്ങളുടെ അപ്പച്ചൻ അച്ചൻ….വിശേഷണങ്ങളേറെയാണ്….. വിവരിയ്ക്കാൻ കഴിയുന്നതിനും അപ്പുറം…. ഈ നന്മയുടെ നിറദീപം…..ഇവിടെ തെളിഞ്ഞു കത്താൻ തുടങ്ങിയിട്ട് ഇപ്പോൾ 60 വർഷങ്ങൾ…. ഞങ്ങളുടെ പ്രിയപ്പെട്ട …. Fr. സെബാസ്റ്റ്യൻ പേരുനിലം അച്ചന്റെ..60 താം പിറന്നാൾ…..
തമ്പലക്കാട് പെനുവേൽ ആശ്രമത്തിന്റെ… ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന അച്ചന്റെ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്…. യുവജനങ്ങളെ പ്രകാശത്തിന്റഇനിയും ഒരായിരം വർഷം…. ഈ പുഞ്ചിരി നിറംമങ്ങാത്ത തെളിയട്ടെ….
ഇനിയും ഒരുപാടൊരുപ്പാടു കാലം ആ കളിയും ചിരിയും കുസൃതിയും…… ഞങളോടൊപ്പം ഉണ്ടാവട്ടെ എന്ന പ്രാത്ഥനയോടെ….. അപ്പച്ചനചന് ഒരായിരം പിറന്നാൾ ആശംസകൾ…..