വേദനിപ്പിക്കുന്ന ഓർമ്മകളുമായി വീണ്ടുമൊരു ജനുവരി 23… ഇന്നേക്ക് 23 വർഷങ്ങൾക്കു മുൻപ് സുവിശേഷത്തിനു വേണ്ടി രക്തസാക്ഷികൾ ആയ ഗ്രഹാം സ്റ്റൈൻസും തന്റെ കുടുംബവും…. സമൂഹം ഭ്രഷ്ട് കല്പ്പിച്ചു പുറം തള്ളപെട്ട കുഷ്ഠ രോഗികളെ സ്നേഹിച്ചു കരം താങ്ങിയവർ ആയിരുന്നു. ഗ്രഹാംസ്റ്റൈൻസും തന്റെ കുടുംബവും..
മൂന്ന് മക്കൾ ആയിരുന്നു അവർക്ക് എസ്ഥേർ, ഫിലിപ്പ്, തിമോത്തി.. ഭാര്യ ഗ്ലാഡിസ്..
ഓസ്ട്രേലിയ ആയിരുന്നു സ്വദേശം…
1965 -ൽ ആണ് ഗ്രഹാം സ്റ്റൈൻസ് യേശു ക്രിസ്തുവിന്റെ സന്ദേശവുമായി ഇന്ത്യയിൽ എത്തുന്നത്…ഒറീസ്സയിലെ ഭരിപാട എന്നാ ഗ്രാമത്തിലായിരുന്നു അവർ ജീവിച്ചിരുന്നത്
കുഷ്ഠ രോഗികളെ അവർ തേടി പോകുമായിരുന്നു.. കാരണം അവർ ആയിരുന്നു സമൂഹത്തിൽ ഏറ്റവും വെറുക്കപ്പെട്ടിരുന്നത്…. നന്മകൾ മാത്രം ചെയ്തു ജീവിച്ച ഒരു കുടുംബം
എന്നാൽ ഇവരുടെ ഈ പ്രവർത്തങ്ങളോട് ചില സുവിശേഷ വിരോധികൾക്കു എതിർപ്പ് ഉണ്ടായിരുന്നു.. 1999 ജനുവരി 22 തീയതി… ഒരു മിഷൻ യാത്രകഴിഞ്ഞു വരുന്ന യാത്രയിൽ വാഹനത്തിൽ ഉണ്ടായിരുന്ന ഗ്രഹാമിനെയും തന്റെ രണ്ടു കുഞ്ഞുങ്ങളെയും ഒരുപറ്റം തീവ്രവാദികൾ ചേർന്ന് വാഹനത്തോടെ ചുട്ടു കരിക്കയായിരുന്നു…
അതിനു ശേഷം കുറ്റവാളികൾ പിടിക്കപ്പെട്ടു…. എങ്കിലും കുറ്റവാളികളോട് തന്റെ ഭാര്യ പറഞ്ഞത് ഞാൻ അവരോട് ക്ഷമിചിരിക്കുന്നു എന്നാണ്…. അവർക്കു ആരോടും വൈരാഗ്യമോ വെറുപ്പോ ഇല്ല കാരണം ക്രൂശിൽ കിടക്കുമ്പോഴും “പിതാവേ, ഇവർ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ…”
1999 ജനുവരി 23 പുലർച്ചെ, നീണ്ട മുപ്പത്തിനാലു വര്‍ഷം തന്റെ ജന്മനാട് ഉപേക്ഷിച്ച് ഭാരത മണ്ണിൽ ആരും തിരിഞ്ഞു നോക്കാത്ത കുഷ്ഠരോഗികളെ സ്വാന്തനം നല്കി പരിചരിച്ച്, അക്ഷരം പഠിപ്പിച്ച്, സമൂഹത്തിലെ താഴെ തട്ടിൽ അടിമകളെ പൊലെ ജീവിക്കുന്ന ജനങ്ങളുടെ ഇടയിൽ അവരിൽ ഒരാൾ ആയി ജീവിച്ച ഒരു പിതാവിനെയും 2 പിഞ്ചുമക്കളെയും ചില ക്രൂര മനുഷ്യർ ചേർന്ന് അഗ്നിക്ക് ഇരയാക്കിയപ്പോൾ ഒ.വി വിജയൻ ഡൽഹിയിൽ നിന്ന് എഴുതിയ കുറിപ്പാണ് മുകളിൽ പ്രസ്ഥാപിച്ചിരിക്കുന്നത് ജനുവരി 23 പുലർച്ചെ ഒഡീഷയിലെ ബാരിപഡയിൽ നിന്നും 180 കിലോമീറ്റർ അകലെ സന്താൾ എന്ന ആദിവാസി സമൂഹത്തിന്റെ കേന്ദ്രമായ മനോഹർപുരിലെ പ്രവർത്തനങ്ങൾ കഴിഞ്ഞ് നേരം വളരെ വൈകിയതു കൊണ്ട് തന്റെ വാഹനത്തിൽ ഗ്രഹാം സ്റ്റെയിൻസും അദ്ദേഹത്തിന്റെ രണ്ട് പുത്രന്മാരായ പത്തുവയസുകാരന് ഫിലിപ്പും ആറു വയസുകാരന് തിമോത്തിയും ഉറങ്ങുകയായിരുന്നു.
ഏകദേശം രാത്രി 12.30 നു ശേഷം ധാരാ സിംഗ്, ഏലിയാസ്, രബീന്ദ്ര സിംഗ് എന്നിവരുടെ നേതൃത്വത്തിൽ കുന്തം, വടി, തോക്ക്, പെട്രോൾ എന്നിവയുമായി അമ്പതോളം പേർ അദ്ധേഹത്തിന്റെ വാഹനത്തെ വലയം ചെയ്തു. കല്ലെറിഞ്ഞ് വാഹനത്തിന്റെ ചില്ലുകൾ തകർത്ത അവർ, ഞെട്ടിയുണർന്ന് വാഹനത്തിനു പുറത്തു കടക്കാൻ ശ്രമിച്ച സ്റ്റെയിൻസിനെ കുന്തം കൊണ്ട് കുത്തി. പെട്രോൾ ഒഴിച്ച് തീ കൊളുത്തി. മരണമില്ലാത്ത ലോകത്തിലേക്ക് സ്റ്റെയിൻസും രണ്ട് കുഞ്ഞുങ്ങളും യാത്രയായി. രാജ്യം ഞെട്ടലോടുകൂടി ആയിരുന്നു ഈ വാർത്ത കേട്ടത്. ലോക രാജ്യങ്ങൾക്കു മുമ്പിൽ ഇന്ത്യയുടെ ശ്രേയസ്സ് നഷ്ടപ്പെട്ട ദിനമായിരുന്നു അന്ന്.
1941 ജനുവരി 18 ന് ഓസ്ട്രേലിയായിലെ ക്യൂൻസ്ലാൻഡ് സ്റ്റേറ്റിലെ ബ്രബ്ബനിയിൽ ഗ്രഹാം സ്റ്റെയിൻസ് ജനിച്ചു. ജോസഫ് വില്യം – എലിസബത്ത് ദമ്പതികളുടെ രണ്ടാമത്തെ പുത്രനായി ജനിച്ച സ്റ്റെയിൻസ് ആന്മീക അന്തരീഷത്തിൽ തന്നെ വളർത്തപ്പെട്ടു. പതിനാറാം വയസ്സിൽ ദൈവവേലയ്ക്കായ് സ്വയം സമർപ്പിതനായ്.
1965ല്‍ ഇന്ത്യ ആദ്യമായി ഇന്ത്യ സന്ദര്‍ശിച്ച അദ്ദേഹം ഇവാഞ്ചലിക്കല്‍ മിഷണറി സൊസൈറ്റി ഓഫ് മയൂര്‍ബനിയില്‍ (ഇഎംഎസ്എം) ചേരുകയും മിഷണറി പ്രവര്‍ത്തനങ്ങളുടെ ദീർഘ
ചരിത്രമുള്ള അദ്ദേഹം ഈ പിന്നോക്ക ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. 1983ല്‍ അദ്ദേഹം ബരിപാഡയിലെ മിഷന്റെ നേതൃത്വം ഏറ്റെടുത്തു. 1982ല്‍, ഒരു രജിസ്ട്രേഡ് സൊസൈറ്റിയായി മയൂര്‍ബനി കുഷ്ഠരോഗ കേന്ദ്രം സ്ഥാപിക്കുന്നതിന് അദ്ദേഹം സഹായങ്ങള്‍ ചെയ്തു. കുഷ്ഠ രോഗികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതിനിടയില്‍ 1981ല്‍ അദ്ദേഹം ഗ്ലാഡിസ് ജെയ്നെ കണ്ടുമുട്ടുകയും 1983ല്‍ അവര്‍ വിവാഹിതരാവുകയും ചെയ്തു. അതിന് ശേഷം ഇരുവരും ഒരുമിച്ചാണ് പ്രവര്‍ത്തിച്ചുവന്നിരുന്നത്. രണ്ട് പുത്രന്മാരെ കൂടാതെ എസ്തര് എന്ന ഒരു പുത്രി കൂടി അവര്‍ക്ക് ഉണ്ടായിരുന്നു.
കുഷ്ഠരോഗി പരിചരണയിരുന്നു അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യമെങ്കിലും ബൈബിളിന്റെ ഒരു ഭാഗം ഹോ ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്യുന്നതില്‍ അദ്ദേഹം പങ്കാളിയായി. പുതിയ നിയമത്തിന്റെ എഴുത്തുപതിപ്പ് മുഴുവന്‍ പ്രൂഫ് നോക്കിയതും അദ്ദേഹമായിരുന്നു. ഒഴുക്കോടെ ഒറിയ സംസാരിച്ചിരുന്ന അദ്ദേഹം രോഗികള്‍ക്ക് പ്രിയങ്കരനായിരുന്നു. സ്വദേശവും സ്വജനങ്ങളെയും
ഉപേക്ഷിച്ച് ഭാരതത്തിന്റ കുഗ്രാമങ്ങളിൽ സ്വഭവനക്കാരും സുഹൃത്തുക്കളും കൈ ഒഴിഞ്ഞ കുഷ്ഠരോഗികളെയും മറ്റും ഒരു മടിയും ലാഭേച്ഛയും കൂടാതെ പരിചരിച്ച് അവർക്ക് വേണ്ടി ജീവിതം മാറ്റിവയ്ക്കുകയും ക്രിസ്തുവിന്റെ സ്നേഹം പകർന്നു നല്‍കുകയും ചെയ്ത തന്റെ ഭർത്താവിനെയും നിഷ്കളങ്കരായ 2 കുഞ്ഞുങ്ങളെയും ചുട്ടെരിച്ച മനുഷ്യരോടുള്ള ഗ്ലാഡിസിന്റ സമീപനം ഒരു യഥാർത്ഥ ക്രൈസ്തവ സാക്ഷ്യമാണ്. ഗ്ലാഡിസിന്റെ വാക്കുകൾ ഇപ്രകാരം ആയിരുന്നു.
“ഞാൻ പൂർണമായി തകർക്കപ്പെട്ടു എന്നാൽ എനിക്ക് ആരോടും പരിഭവമില്ല. ശത്രുക്കളോട് ക്ഷമിക്കവാനാണ് യേശു എന്നെ പഠിപ്പിച്ചത്. എന്റെ ഭർത്താവിന്റെ ഘാതകർ ദൈവസ്നേഹം അനുഭവിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു” നമ്മെ സ്നേഹിച്ചതിനും നമ്മെ ശുശ്രൂഷിച്ചതിനും അശരണരായിരുന്ന നമുക്കായി ജീവിതം മാറ്റിവച്ച സ്റ്റെയിൻസ് നാം നൽകിയ പാരിതോഷികം മരണം ആയിരുന്നു. എന്നിട്ടും ആ വിധവ ക്ഷമിച്ചു ക്രിസ്തു ക്ഷമിച്ചതു പോലെ നമ്മോട് ക്ഷമിക്കുകയും ക്രിസ്തുവിന്റെ സ്നേഹം സ്വന്ത ജീവിതത്തിലൂടെ നമ്മെ പഠിപ്പിക്കുകയും ചെയ്തു.
1941 ൽ വില്യമിൻ്റെയും എലിസബത്തിൻ്റെയും രണ്ടാമത്തെ കുട്ടി ഗ്രഹാം സ്റ്റുവർട്ട് സ്റ്റെയി ൻസ് ജനിച്ചു. ഒഡീഷയിലെ വിദൂര വനാന്തരങ്ങളിൽ ഒരു മിഷനറിയായി അദ്ദേഹം ദൈവത്തെ അനുസരിച്ചു. വിജയമോ പ്രതിഫലമോ പ്രതീക്ഷിക്കാതെ ഒരു ‘പിന്നോക്ക’ ജില്ലയിൽ ഒരു പൊളിഞ്ഞു വീഴാറായ സൈക്കിളിൽ സഞ്ചരിച്ച് അദ്ദേഹം, നിരാലംബരാ യവരെ പരിപാലിച്ചുകൊണ്ടിരുന്നു. ഒടുവിൽ, അദ്ദേഹവും പുത്രന്മാരും താൻ സ്നേഹിച്ച നാട്ടിൽ യേശുക്രിസ്തുവിനുവേണ്ടി രക്തസാക്ഷിത്വം വരിച്ചു.
ഗ്രഹാമിൻ്റെ ജന്മനാടായ ഓസ്ട്രേലിയയിലെ ക്വീ ൻസ്ലാൻറ്റിലെ പാംവുഡിന് അദ്ദേഹത്തെക്കുറിച്ച് വളരെയധികം ഓർമ്മകളുണ്ട്, എന്നാൽ അതിൽ ഏറ്റവും പ്രിയങ്കരമായത് 10 വയസ്സുള്ളപ്പോൾ അദ്ദേഹം പങ്കെടുത്ത ക്രൂസേഡ് ആണ്. അലൻ കന്നിംഗ്ഹാം പ്രസംഗകനായിരുന്നു. ഗ്രഹാം അവിടെ നിൽക്കുമ്പോൾ, പെട്ടെന്ന്, ഒരു മിന്നൽ പോലെ, യേശുക്രിസ്തുവിനെക്കുറിച്ച് അവൻ്റെ അമ്മ പറഞ്ഞതെല്ലാം സജീവമായി. അത് ശരിയാ ണെന്ന് അവനറിയാമായിരുന്നു! അന്ന്, നമ്പോർ പ്രെസ്ബൈറ്റീരിയൻ പള്ളിയിൽ, ഹൃദയത്തിൻ്റെ നിശബ്ദതയിൽ, അവൻ തൻ്റെ ജീവിതം യേശുവിന് സമർപ്പിച്ചു. ഒഡീഷയിലെ മയൂർഭഞ്ജിലെ ദരി ദ്രരെയും കുഷ്ഠരോഗികളെയും സേവിക്കാൻ കർ ത്താവ് ഇന്ത്യയ്ക്കുവേണ്ടി ഒരു ഹൃദയം നൽകു മെന്നും അവനെ വിളിക്കുമെന്നും അക്കാലത്ത് അദ്ദേഹത്തിന് അറിയില്ലായിരുന്നു.
താമസിയാതെ, ഗ്രഹാമിൻ്റെ കുടുംബം കാബൂൾച്ചറിലേക്കും തുടർന്ന് ബ്യൂഡെറെസ്റ്റി ലേക്കും മാറി. ബ്യൂഡെറെസ്റ്റ് ബാപ്റ്റിസ്റ്റ് പള്ളിയിൽ അദ്ദേഹം സ്നാനമേറ്റു. വിശ്വാസത്തിൽ ക്രമാനുഗതമായി വളർന്ന അദ്ദേഹം സൺഡേ സ്കൂൾ ജോലികളിലും സ്ക്രിപ്ചർ യൂണിയൻ ബീച്ച് മിഷനുകളിലും സജീവ താത്പര്യം കാണിച്ചു. ഒരു മിഷനറിയാകാൻ ആദ്യം വിളി കിട്ടിയത് ഇവിടെയായിരുന്നുവെങ്കിലും ഒരു സ്ഥിരീകരണത്തിനായി കാത്തിരിക്കാൻ അദ്ദേഹം തീരുമാനിച്ചു. കുഷ്ഠരോഗികളുടെ സേവനത്തിൽ ജീവിതം ചെലവഴിച്ച വെരാ സ്റ്റീവൻസിനെ അദ്ദേഹം നേരിൽ കണ്ടു, ഒപ്പം അവൾ പങ്കുവെച്ച കാര്യങ്ങൾ അവനെ വെല്ലുവിളിച്ചു.
ദൈവം ഗ്രഹാമിൻ്റെ ഹൃദയത്തിൽ ഒരു ഭാരം വെച്ചു. ഒരു വെള്ളിയാഴ്ച പ്രഭാത ധ്യാന ത്തിൽ മർക്കോസിൻ്റെ സുവിശേഷം വായിക്കുന്നതിനിടയിൽ ഇത് വീണ്ടും സ്ഥിരീകരി ക്കപ്പെട്ടപ്പോൾ എല്ലാ സംശയങ്ങളും നീങ്ങി. ആദ്യ അധ്യായത്തിനുശേഷം ബാക്കിയും വായിക്കാൻ അദ്ദേഹം ആഗ്രഹിച്ചുവെങ്കിലും പെട്ടെന്നുതന്നെ കണ്ണുനീരൊഴുകുന്നതായി അദ്ദേഹത്തിന് മനസ്സിലായി.
മർക്കോസ് 1:36-42, “ശിമോനും കൂടെയുള്ളവരും അവൻ്റെ പിന്നാലെ ചെന്നു, അവനെ കണ്ടപ്പോൾ: എല്ലാവരും നിന്നെ അന്വേഷിക്കുന്നു എന്നു പറഞ്ഞു. അവൻ അവരോടു: “ഞാൻ അടുത്ത ഊരുകളിലും പ്രസംഗിക്കേണ്ടതിനു നാം അവിടേക്ക് പോക; ഇതിന്നായി ട്ടല്ലോ ഞാൻ പുറപ്പെട്ടു വന്നിരിക്കുന്നത്” എന്നു പറഞ്ഞു. അങ്ങനെ അവൻ ഗലീലയിൽ ഒക്കെയും അവരുടെ പള്ളികളിൽ ചെന്നു പ്രസംഗിക്കയും ഭൂതങ്ങളെ പുറത്താക്കുകയും ചെയ്തു. ഒരു കുഷ്ഠരോഗി അവൻ്റെ അടുക്കൽ വന്നു മുട്ടുകുത്തി: നിനക്ക് മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും എന്നു അപേക്ഷിച്ചു. യേശു മനസ്സലിഞ്ഞു കൈ നീട്ടി അവനെ തൊട്ടു: മനസ്സുണ്ട്, ശുദ്ധമാക എന്നു പറഞ്ഞ ഉടനെ കുഷ്ഠം വിട്ടുമാറി അവന് ശുദ്ധിവന്നു.” മർക്കോസ് 1:35, “അതികാലത്ത് ഇരുട്ടോടെ അവൻ എഴുന്നേറ്റു പുറപ്പെട്ട് ഒരു നിർജ്ജനസ്ഥലത്ത് ചെന്നു പ്രാർത്ഥിച്ചു.” മൃഗങ്ങളെപ്പോലെ മരിക്കുന്നത് അവരുടെ കർ മ്മമല്ലെന്ന് അറിയാതെ നിത്യതയിലേക്ക് കടക്കാൻ വിധിക്കപ്പെട്ട, വൈദ്യസഹായം ഇല്ലാതെ തകർന്നുകൊണ്ടിരിക്കുന്ന ശരീങ്ങളുടെ ഉടമകളായ കുഷ്ഠരോഗികളെ പുനഃ സ്ഥാപിക്കാൻ പരിശുദ്ധാത്മാവ് വീണ്ടും ഓർമിപ്പിച്ചു. അവരെ വളരെയധികം സ്നേഹിച്ച, 2000 വർഷങ്ങൾക്കുമുമ്പ് അവർക്കുവേണ്ടി കുരിശിൽ മരിച്ച തൻ്റെ രക്ഷകൻ്റെ അതേ കാര്യം. ഇത്രയും വലിയ ഒരു സ്നേഹം അറിയാതെ കുഷ്ഠരോഗികളും മറ്റുള്ളവരും മരി ക്കാൻ പാടില്ല എന്നത് ഗ്രഹമിനെ വലിയ അസ്വസ്ഥനാക്കി.
ഇത് ജീവിതം മാറ്റുന്ന തീരുമാനമാണെന്നും അതിനു കനത്ത വില കൊടുക്കേണ്ടി വരു മെന്നും ഗ്രഹാം മനസ്സിലാക്കി. അദ്ദേഹം ക്വീൻസ്ലാന്റ് ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരുന്നതിന് മുമ്പ് ആറുവർഷം ഗുമസ്തനായി (CLERK) ജോലി ചയ്തു. ഇന്ത്യയിലെ മയൂർഭഞ്ച് മിഷനിൽ വെറ (VERA) സഹോദരിയിലൂടെയും മറ്റുള്ളവരിലൂടെയും കർത്താവ് എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹം വീണ്ടും വിശദമായി കേട്ടു.
ഗ്രഹാം മയൂർഭഞ്ചിലെ ഇവാഞ്ചലിക്കൽ മിഷനറി സൊസൈറ്റിക്ക് അപേക്ഷ നൽകി. അദ്ദേഹത്തിൻ്റെ അമ്മാവന്മാരിൽ ഒരാൾ ബ്രിസ്ബെയ്നിൽ ബ്രാൻഡൻ ടിമ്പേഴ്സിൻ്റെ ഉടമസ്ഥനായിരുന്നു, അവിടെ ഗ്രഹാമിന് സുരക്ഷിതമായ ഭാവിയുമായി ഉയർന്ന ശമ്പള മുള്ള ഒരു ജോലി ഉണ്ടായിരുന്നു. ഗ്രഹാം അമ്മാവനെ ആത്മാർത്ഥമായി സ്നേഹിച്ചു, പക്ഷെ യേശുക്രിസ്തുവിനെ അതിലും കൂടുതൽ സ്നേഹിച്ചു. അദ്ദേഹം ഇതും മറ്റൊരു മികച്ച ഓഫറും നിരസിച്ചുകൊണ്ട്, “രാജകുമാരൻ രാജാവിൻ്റെ ജോലി ചെയ്യും” എന്ന് പറഞ്ഞു. അദ്ദേഹം ഇന്ത്യയിലേക്ക് പോകുന്നത് ചിലർക്ക് സങ്കടകരമായിരുന്നു.
ഇന്ത്യയിൽ ഗ്രഹാമിനെ പറ്റി ദൈവത്തിന് വേറൊരു ഉദ്ദേശ്യം ഉണ്ടായിരുന്നു – ഗ്ലാഡിസ് വെതർഹെഡ്. ഗ്ലാഡിസ് ഒരു നഴ്സായിത്തീർന്നു, അവളുടെ ജോലി അവളെ ഓസ്ട്രേലി യയുടെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോയി. അവൾ GENERAL NURSING, MIDWIFERY, മാതൃ ശിശു ആരോഗ്യ കോഴ്സുകൾ പൂർത്തിയാക്കി. സൺഡേ സ്കൂളുകളിലും യുവജന ജോലികളിലും, സ്ക്രിപ്ചർ യൂണിയൻ ബീച്ച് മിഷനുകളിലും നഴ്സുമാരുടെ ക്രിസ്ത്യൻ ഫെലോഷിപ്പിലും അവളുടെ തൊഴിൽ എവിടെയായിരുന്നാലും വിവിധ ബ്രദേറൻ അസംബ്ലികളുടെ പ്രവർത്തനങ്ങളിൽ അവൾ തുടർന്നു. പതിനെട്ടാമത്തെ വയസ്സിൽ, ദൈവം തന്നെ മുഴുസമയ മിഷനറി സേവനത്തിലേക്ക് വിളിക്കുന്നതായി അവൾക്ക് തോന്നി. 1981 ൽ ഓപ്പറേഷൻ മൊബിലൈസേഷനിൽ ചേർന്ന് സിംഗപ്പൂർ, മലേഷ്യ, ഇന്ത്യ, യൂറോപ്പ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു. അവൾ ഒഡീഷയിൽ ഒരു ടീമിനൊപ്പം ആയിരിക്കുമ്പോൾ, അവരുടെ ജോലി അവരെ മയൂർഭഞ്ചിലേക്ക് കൊണ്ടുപോയി, അവി ടെയാണ് അവൾ ഗ്രഹാമിനെ കണ്ടത്.
1983 ഓഗസ്റ്റ് 6 ന് ക്വീൻസ്ലാന്റിലെ ഇപ്സ്വിച്ച് ഗോസ്പൽ ചാപ്പലിൽ വെച്ച് ഇരുവരും വിവാഹിതരായി. ഒഡീഷയിലെ ബാരിപാഡയിലേക്ക് മടങ്ങിയെത്തിയ ഗ്ലാഡിസ്, മയൂർ ഭഞ്ച് ലെപ്രസി ഹോമിലെ ജോലിയിൽ ഗ്രഹാമിനൊപ്പം ചേർന്നു. അഭയം അവരുടെ സ്നേഹത്തിൻ്റെ പ്രതീകമായി. എസ്ഥേർ, ഫിലിപ്പ്, തിമോത്തി എന്നീ മൂന്നു മക്കളെ നൽകി ദൈവം അവരെ അനുഗ്രഹിച്ചു. 1997 ൽ ഓസ്ട്രേലിയ സന്ദർശിക്കാൻ സ്റ്റെയിൻസ് അവധി എടുത്തു. എങ്ങനെയോ, അത് ഇപ്പോൾ വീട് പോലെ അനുഭവപ്പെടുന്നില്ല. തങ്ങൾ ക്കറിയാവുന്ന ഒരേയൊരു വീടായ ഒഡീഷയിലെ ബാരിപാഡ വീട്ടിലേക്ക് മടങ്ങിവരുന്ന തിൽ അവർ സന്തുഷ്ടരായിരുന്നു.
1999 ജനുവരി 22 ന് രാത്രി, ഗ്രഹാം സ്റ്റെയിൻസും അദ്ദേഹത്തിൻ്റെ രണ്ട് ആൺമക്കളും മനോഹർപൂരിലെ ഒരു ജംഗിൾ ക്യാമ്പിൽ പങ്കെടുത്തു, ഇത് പ്രദേശത്തെ ക്രിസ്ത്യാനികൾ ഒരു സമ്മേളനത്തിനായി ഒത്തുകൂടാനും അവരുടെ വിശ്വാസങ്ങളെ ഒരു സാമൂഹിക പശ്ചാത്തലത്തിൽ ചർച്ച ചെയ്യാനുമുള്ള വാർഷിക സമ്മേളനമായിരുന്നു.
മതപരിവർത്തനം സംബന്ധിച്ച ചില സംഘര്‍ഷങ്ങൾ മനോഹർപൂരിൽ ഉണ്ടെന്ന് ഗ്രഹാ മിന് അറിയാമായിരുന്നു. എന്നിരുന്നാലും അത് അദ്ദേഹത്തിന് പ്രശ്നമായിരുന്നില്ല. വളരെ ക്കാലം മുമ്പുതന്നെ വ്യക്തിപരമായി എന്തുതന്നെ വന്നാലും യേശുക്രിസ്തുവിനെ അനുഗ മിക്കാൻ അദ്ദേഹം തീരുമാനിച്ചു. അപ്പൊ. പ്രവൃത്തികൾ പലതവണ വായിച്ച അദ്ദേഹ ത്തിന് എതിർപ്പുകൾ കൂടാതെ കാര്യമായി ഒന്നും നേടാനാവില്ലെന്ന് അറിയാമായിരുന്നു.
സമ്മേളനത്തിനുശേഷം ആ രാത്രിയിൽ, സുന്ദരിയായ ഭാര്യ, മൂന്ന് സ്നേഹമുള്ള കുട്ടി കൾ, ഒരു ദൗത്യത്തിലൂടെ അനേകർക്ക് അന്തസ്സുള്ള ജീവിതം നയിക്കാൻ സഹായിക്കുക തുടങ്ങി അനേക കാര്യങ്ങൾക്ക് ഗ്രഹാമിന് ദൈവത്തോട് ഒരുപാട് നന്ദി പറയാനുണ്ടായി രുന്നു. ഫിലിപ്പിനെയും തിമോത്തിയെയും ചേർത്തുപിടിച്ച്, മഞ്ഞുവീഴ്ചയുള്ള കാറ്റിൽ നിന്ന് അവരെ രക്ഷിക്കാനായി സ്റ്റേഷൻ വണ്ടിയുടെ മേൽക്കൂരയിൽ ഒരു വൈക്കോൽ പാഡ് വച്ച് ഉറങ്ങുമ്പോൾ അർദ്ധരാത്രി 12:20 നടുത്ത് ഒരു ജനക്കൂട്ടം മനോഹർപൂരിൽ അവരുടെ അടുത്തെത്തി. അവർ വയലിൽ നിന്ന് ലാത്തിയും ത്രിശൂലും പിടിച്ച് സായുധ രായി ഓടിയെത്തി. സ്റ്റേഷൻ വണ്ടിയുടെ അടുത്തെത്തിയപ്പോൾ അവർ അലറി വിളി ക്കാൻ തുടങ്ങി. ടയറുകൾ ഒരു മഴു പ്രയോഗിച്ച് അവർ ആദ്യം അടിച്ചുടച്ചു. എന്നിട്ട് അവർ ജനാലകൾ തകർത്ത് സ്റ്റെയിൻസ് രക്ഷപ്പെടുന്നത് തടഞ്ഞു. ഗ്രഹാമിനെയും ആൺകുട്ടി കളെയും നിഷ്കരുണം തല്ലി ചതച്ചു. മൂന്നുപേരേയും ത്രിശൂലംകൊണ്ട് കുത്തി. എന്നിട്ട് അവർ വാഹനത്തിനടിയിൽ വൈക്കോൽ ഇട്ടു കത്തിച്ചു. നിമിഷങ്ങൾക്കകം വാഹന ത്തിന് തീപിടിച്ചു. ഗ്രഹാം തൻ്റെ രണ്ട് ആൺകുട്ടികളെയും തന്നോട് ചേർത്തുപിടിച്ചു. അവനെ അറിയുന്ന ഏതൊരാളും അവൻ്റെ അധരങ്ങളിൽ ഒരേയൊരു നാമം ക്രിസ്തുയേശു എന്നാണെന്ന് പറയും. വാഹനം തീപിടിച്ച് മൂന്നുപേരും ജീവനോടെ കത്തി ചാമ്പലാകു ന്നത് കൊലയാളികൾ അവിടെ നിന്ന് നിരീക്ഷിച്ചു. ആരോ വെള്ളം കൊണ്ടുവന്ന് തീ കെടുത്താൻ ശ്രമിച്ചുവെങ്കിലും അവർ അവനെ പിടിച്ച് കഠിനമായി തല്ലി ഓടിച്ചു.
എൻ്റെ ഭർത്താവ് മരിക്കണമെന്നത് ദൈവത്തിൻ്റെ പരമാധികാരമാണ്, ”ഗ്രഹാം സ്റ്റെയിനിൻ്റെ വിധവ ഗ്ലാഡിസ് തൻ്റെ ഭർത്താവിനെയും രണ്ട് ആൺമക്കളെയും ജീവ നോടെ ചുട്ടുകൊന്നതായി കേട്ടപ്പോൾ അഭയകേന്ദ്രത്തിലെ അന്തേവാസികളെ ആശ്വസി പ്പിച്ചുകൊണ്ട് അവൾ പറഞ്ഞു, “യേശുവിനുവേണ്ടി കഷ്ടപ്പെടാൻ ദൈവം അവരെ അനുവദിച്ചതിൽ എനിക്ക് വളരെ നന്ദിയുണ്ട്. ഞാൻ ആത്മാർത്ഥമായി പ്രാർ ത്ഥിക്കുന്നു – അവർ ചെയ്യുന്നതെന്തെന്ന് അറിയാത്തതിനാൽ പിതാവ് അവ രോട് ക്ഷമിക്കേണമേ.” 13 വയസ്സുള്ള എസ്ഥേറിന് ഇത് ബുദ്ധിമുട്ടായിരുന്നു, പക്ഷേ അവളും അവളുടെ പിതാവ് വിശ്വസിച്ച ദൈവത്തിൽ വിശ്വസിച്ചു. ശവസംസ്കാര ശുശ്രുഷ യിൽ അവൾ പറഞ്ഞു – “എൻ്റെ പിതാവ് അവനുവേണ്ടി (ക്രിസ്തുവിനുവേണ്ടി) മരിക്കാൻ യോഗ്യനാണെന്ന് അവൻ (ക്രിസ്തു) കണ്ടതുകൊണ്ട് ഞാൻ ദൈവത്തെ സ്തുതിക്കുന്നു.” ശവസംസ്കാര വേളയിൽ ഗ്ലാഡിയും എസ്ഥേറും ഉയിർത്തെഴുന്നേറ്റ കർ ത്താവിനെ ആത്മവിശ്വാസത്തോടും സന്തോഷത്തോടും കൂടി “Because He lives I can face tomorrow” എന്ന ഗാനം പാടാൻ കഴിഞ്ഞതിൽ അതിശയിക്കാനില്ല.
ഒരു ഡോക്ടറും ത്വക്ക് രോഗ വിദഗ്ദ്ധനും മുപ്പത് വർഷത്തിലേറെ വർഷം ഗ്രഹാമിൻ്റെ സഹപ്രവർത്തകനുമായ ഡോ. ബിനോദ് ദാസ് ഓർക്കുന്നു, “ഗ്രഹാം എൻ്റെ വീട്ടിൽ വരും, എന്നിട്ട് ഞങ്ങൾ ഒരുമിച്ച് കുഷ്ഠരോഗികളുടെ അടുക്കലേക്ക് പോകും … ഓരോ രോഗിയെ പറ്റിയും അദ്ദേഹത്തിന് ആഴമായ ചിന്തയുണ്ടായിരുന്നു… ”
കുത്ലുമാജി എന്ന സന്താൽ ആദിവാസിക്ക് കുഷ്ഠരോഗ മൂലം കാൽപത്തിയുടെ ഭൂരിഭാ ഗവും നഷ്ടപ്പെട്ടിരുന്നു. ആരും അവനെ പരിപാലിക്കാതിരുന്നപ്പോൾ ഗ്രഹാം അങ്ങനെ ചെയ്തു. കുത്ലുമാജിയെ മയൂർഭഞ്ജിലെ വീട്ടിലേക്ക് കൊണ്ടുവന്ന് ശുശ്രുഷിച്ചു, അയാൾ സുഖം പ്രാപിച്ചു. അവിടെ സുഖം പ്രാപിച്ച അദ്ദേഹം അവിടെ തന്നെ സുഖം പ്രാപിച്ച സരി ദയെ വിവാഹം കഴിച്ചു. അവൾ അവരുടെ വികാരങ്ങൾ സംഗ്രഹിക്കുന്നു: “ഞങ്ങളുടെ ലോകം ഇരുട്ടായിരുന്നു. ഞങ്ങൾ എല്ലായ്പ്പോഴും മരണത്തെ നേരിട്ടു. ഒരു മത നേതാക്കളും ഞങ്ങൾക്ക് ഒരു നേരത്തെ ഭക്ഷണം പോലും നൽകാൻ മെനക്കെ ട്ടില്ല. ഞങ്ങൾ ദാനത്തിനായി യാചിക്കുമ്പോൾ, അവർ ഞങ്ങളുടെ നേരെ കല്ലെറി യുകയും ഞങ്ങളെ ഓടിക്കുകയും ചെയ്യുമായിരുന്നു. ഞങ്ങൾ തൊട്ടുകൂടാത്തവ രായിരുന്നു. ഞങ്ങളുടെ മുൻ ജന്മത്തിലെ പാപങ്ങൾ നിമിത്തം ഞങ്ങൾ കുഷ്ഠ രോഗത്തിന് അർഹരാണെന്ന് ഈ മതനേതാക്കൾ ഞങ്ങളോട് പറയാറുണ്ടായി രുന്നു – അതായത് ഞങ്ങളുടെ ‘കർമ്മം’ കാരണം. പുഴുക്കളെപ്പോലെ കാട്ടിൽ ഒറ്റയ്ക്ക് മരിക്കാൻ ഞങ്ങൾ വിധിക്കപ്പെട്ടു… എന്നാൽ പിന്നീട് സ്റ്റെയിൻസ് ദാദയും കൂട്ടുകാരും വന്നു… അവർ കരുണയോടെ കൈകൾ നീട്ടി ഞങ്ങളെ കുഷ്ഠരോഗികളുടെ ആശ്രമത്തിലേക്ക് കൊണ്ടുപോയി… അവിടെ ഞങ്ങൾ ദൈവസ്നേഹം കണ്ടു.”
നാഷണൽ സ്റ്റേറ്റ് എന്ന കോളത്തിൽ അഭയ് മൊകാഷി എഴുതി: “ജീവ നോടെ കത്തിച്ച ഓസ്ട്രേലിയൻ മിഷനറിയായ ഗ്രഹാം സ്റ്റുവർട്ട് സ്റ്റെയിൻസും മക്കളായ ഫിലിപ്പ്, തിമോത്തി എന്നിവരും മതപരി വർത്തനത്തിൽ ഏർപ്പെട്ടിരുന്നോ എന്ന് എനിക്കറിയില്ല. അദ്ദേഹം തീർച്ചയായും ചെയ്ത ഒരു കാര്യം – കുഷ്ഠരോഗികളെ മനുഷ്യരാക്കി മാറ്റി, കാരണം അവരുടെ അടുത്തു ള്ളവരും പ്രിയപ്പെട്ടവരും പോലും അവരോട് മൃഗങ്ങളെക്കാൾ മോശ മായി പെരുമാറി. കുഷ്ഠരോഗികൾ മനുഷ്യരെപ്പോലെ ജീവിക്കാൻ സ്റ്റെയിൻസും ഭാര്യയും മക്കളും സഹായിച്ചു.”
നിരവധി വർഷങ്ങൾ ഗ്രഹാമിൻ്റെ ഒഡിയ സുഹൃത്തായ ഡോ. സുഭങ്കർ ഘോഷ് വളരെ വ്യക്തമായി ഓർക്കുന്നു: “ഗ്രഹാം ഒരിക്കലും പണമോ വസ്തുക്കളോ ഉപയോഗിച്ച് ആരെയും ക്രിസ്ത്യാനിയാക്കാൻ ശ്രമിച്ചിട്ടില്ല, പകരം അദ്ദേഹത്തിൻ്റെ അച്ചട ക്കവും രീതിയും കാരണം പാവപ്പെട്ട രോഗികളിൽ നിന്ന് പോലും മരുന്നിൻ്റെ പണം സ്വീകരിച്ചു. അവൻ്റെ സ്വഭാവത്തിലും പ്രവർത്തനത്തിലും യാതൊരു വൈരുദ്ധ്യവുമില്ലായിരുന്നു. അദ്ദേഹത്തിൻ്റെ ജീവിതം ഗ്ലാസ് പോലെ സുതാര്യ മായിരുന്നു… ഒരു തുറന്ന പുസ്തകം. തെറ്റായി ഉപയോഗിച്ചതും ഇന്ന് നിരവധി തെറ്റായ വ്യാഖ്യാനങ്ങൾ ഉള്ളതുമായ ‘മതപരിവർത്തനം’ എന്ന വാക്ക് ഉപയോ ഗിച്ച് അദ്ദേഹം കൊല്ലപ്പെട്ടതിൽ ഞാൻ ഖേദിക്കുന്നു. ദൈവദൂഷകനും നിയമ ലംഘകനും രാജ്യദ്രോഹിയും എന്ന തെറ്റായ ആരോപണങ്ങളുമായി യേശുവും മരിച്ചു.”
ഗ്രഹാം മതപരിവർത്തനം ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ ഒരിക്കലും കുഷ്ഠരോഗികളെ സേവിച്ചില്ല. ലഭിച്ച വൈദ്യസഹായവും യേശുക്രിസ്തുവിനെ കർത്താവും രക്ഷകനുമായി അവർ സ്വീകരിച്ചതും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം ശുശ്രുഷിച്ച കുഷ്ഠ രോഗികൾക്ക് നന്നായി അറിയാമായിരുന്നു. യഥാർത്ഥത്തിൽ, ഒരു മനുഷ്യനും, ഗ്രഹാ മിനോ വേറൊരാൾക്കോ മറ്റൊരാളെ മതപരിവർത്തനം ചെയ്യാൻ കഴിയില്ല.
ഭർത്താവിൻ്റെയും രണ്ട് ആൺമക്കളുടെയും മരണത്തെക്കുറിച്ച് കമ്മീഷന് മുമ്പാകെ നൽ കിയ സത്യവാങ്മൂലത്തിൽ (AFFIDAVIT) ഗ്ലാഡിസ് സ്റ്റെയിൻസ് ഇങ്ങനെ പറഞ്ഞു. “എന്നെ നയിക്കാനും ഗ്രഹാമിൻ്റെ പ്രവൃത്തി നിർവഹിക്കാൻ എന്നെ സഹായിക്കാനും കർത്താവായ ദൈവം എപ്പോഴും എന്നോടൊപ്പമുണ്ട്, എന്നാൽ ഗ്രഹാമിനെ എന്തിനാണ് കൊന്നതെന്ന് ഞാൻ ചിലപ്പോൾ ചിന്തിക്കാറുണ്ട്, കൂടാതെ 1999 ജനുവരി 22/23 രാത്രിയിൽ അദ്ദേഹത്തിൻ്റെ കൊലയാളികളെ ഇത്ര ക്രൂരമായി പെരുമാറാൻ പ്രേരിപ്പിച്ചത് എന്താണ്?” “എൻ്റെ ഭർത്താവ് ഗ്രഹാമിൻ്റെയും എൻ്റെ രണ്ട് മക്കളുടെയും മരണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കുന്നത് എന്റെ മനസ്സിൽ ചിന്തിച്ചിട്ടു പോലുമില്ല. പക്ഷേ, അവർ അനുതപിക്കുകയും മാനസ്സാന്തരപ്പെടുകയും ചെയ്യണമെന്നാണ് എൻ്റെ ആഗ്രഹവും പ്രതീക്ഷയും.”
താനും ഭർത്താവും 15 വർഷമായി കുഷ്ഠരോഗികളെ സേവിച്ചിരുന്ന ഇന്ത്യയിൽ താമസി ക്കാൻ ഗ്ലാഡിസ് സ്റ്റെയിൻസ് തീരുമാനിച്ചു, മകൾ എസ്ഥേറിനെയും ഒപ്പം നിർത്തി: “ഞങ്ങളെ സ്നേഹിക്കയും വിശ്വസിക്കയും ചെയ്യുന്നവരെ ഉപേക്ഷിക്കാൻ എനിക്ക് കഴി യില്ല. എനിക്ക് ഇന്ത്യയിലെ ജനങ്ങളോടും അവരുടെ സഹിഷ്ണുതയോടും വലിയ ബഹുമാ നമുണ്ട് … എൻ്റെ ഭർത്താവും മക്കളും ഈ രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ചു; ഇന്ത്യ എൻ്റെ വീടാണ്. ഞാൻ ഇവിടെ താമസിച്ച് ദരിദ്രരെ സേവിക്കുമെന്ന് പ്രതീക്ഷിക്കുന്നു.”
2004 ൽ CHRISTIANITY TODAY ഈ സ്ത്രീയെ “മദർ തെരേസയ്ക്ക് ശേഷം ഇന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന ക്രിസ്ത്യാനി” എന്ന് വിശേഷിപ്പിച്ചു. 2005 ൽ അവർക്ക് പദ്മശ്രീ എന്ന സിവിലിയൻ അവാർഡ് ലഭിച്ചു. ആ അവാർഡ് ലഭിച്ചതിലൂടെ കിട്ടിയ സംഭാവനകളുടെ ഫലമായി, സ്റ്റെയിൻസ് സേവിച്ച കുഷ്ഠരോഗിക ളുടെ അഭയകേന്ദ്രം ഒരു പൂർണ്ണ ആശുപത്രിയാക്കി മാറ്റി. 2015 നവം ബറിൽ, സ്റ്റെയിൻസിന് സാമൂഹ്യനീ തിക്കുള്ള മദർ തെരേസ മെമ്മോറി യൽ അവാർഡ് ലഭിച്ചു, അവാർഡ് ലഭിച്ചതിന് ശേഷം അവർ ഇങ്ങനെ പ്രസ്താവിച്ചു: “എൻ്റെ ഭർത്താവ് കൊല ചെയ്യപ്പെട്ടതിനു ശേഷവും കുഷ്ഠരോഗമുള്ളവരെ പരിചരിക്കുന്നതിനുള്ള പ്രവർത്തന ങ്ങൾ നടത്താൻ എന്നെ പ്രാപ്തനാക്കിയതിന് ദൈവത്തിന് നന്ദി.”