ഫാ. ലിബിൻ കൂമ്പാറ ഒ. പ്രേം
ക്രൂശിതനായ മിശിഹായിൽ ഏറെ സ്നേഹിക്കപെടുന്നവരെ ഇന്ന് ദുഃഖവെള്ളി, വിശ്വസത്തെ കുരിശുമായി ബന്ധിപ്പിച്ച ദിനം! നമ്മുടെ ദേവാലയങ്ങൾക്കു കുരിശു അടയാളചിഹ്നമായി ലഭിച്ചത് ദുഖവെള്ളിയാഴ്ചയാണ്. കൗദാശിക ബലിയുടെ കാരണമായ യഥാർത്ഥ ബലിയെ ധ്യാനിക്കാനായി വിശുദ്ധ കുർബാനയെതന്നെ വേണ്ടെന്നു വയ്കപെട്ട ആണ്ടുവട്ടത്തിലെ ഏകദിനമാണിത്.
യഹൂദർക്ക് ശാപവും യവർക്കു ഭോഷത്തവുമായിരുന്ന കുരിശിനെ ഈശോ തൊട്ടപ്പോൾ അത് ഭൂമിയിലെ ഏറ്റവും പൂജ്യമായ അടയാളമായി മാറി; ഇഷ്ടമില്ലാത്തവരെ ക്രൂരമായി നശിപ്പിക്കാൻ ഫിനിഷ്യരും പിന്നീട് റോമക്കാരും കണ്ടെത്തിയ ഭീകരതയുടെ അടയാളമായിരുന്നു കുരിശ്. എന്നാൽ, ഈശോ വരുമ്പോൾ എല്ലാ ശാപവും അനുഗ്രഹീതമാകും; എല്ലാ കണ്ണുനീരിലും പ്രകാശമുണ്ടാകും എല്ലാ സഹനങ്ങളും അനുഗ്രഹീതമായിമാറും….
ഈശോ കടന്നുവരുമ്പോൾ എല്ലാ സഹനങ്ങളും ശാപങ്ങളും രോഗങ്ങളും അപമാനങ്ങളുമാകുന്ന കുരിശുകൾ രക്ഷാകരമാകുമെന്നതാണ് ദുഖവെള്ളിയുടെ ആദ്യത്തെ ആശ്വാസ ചിന്ത.
“……ഈശോ മിശിഹായെ ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു. എന്തുകൊണ്ടെന്നാൽ വി. കുരിശിനാൽ അങ്ങ് ലോകത്തെ രക്ഷിച്ചു …..”
കുരിശിന്റെ വഴിയിൽ നാം പരിചരിച്ച വി. ഫ്രാൻസിസിന്റെ പ്രാർത്ഥന ക്രിസ്തിയ വിശ്വാസത്തിന്റെ അടിസ്ഥാന തത്വം പ്രഘോഷിക്കുന്നു.
ദുഃഖവെള്ളി
-വിശ്വാസത്തെ കുരിശുമായി ബന്ധിപ്പിച്ച ദിനം
-ദേവാലയങ്ങൾക്കു കുരിശു അടയാളമായ ചിഹ്നമായി കിട്ടിയ ദിനം
-കൗദാശിക ബലിയുടെ കാരണമായ യഥാർത്ഥ ബലിയെ ധ്യാനിക്കുവാനായി വി.കുർബാന തന്നെ വേണ്ടെന്നുവയ്ക്കപ്പെട്ട ദിനം!
-ഈ നല്ല വെള്ളി (ഗുഡ് ഫ്രൈഡേ ) ഇല്ലായിരുന്നെങ്കിൽ ലോകത്തിൽ ക്രിസ്തുമതം തന്നെ ഉണടാകുമായിരുന്നില്ല
ഇന്നത്തെ ദുഖവെള്ളിയുടെ ചിന്തകളെ അഞ്ചു തിരുവചനകളുടെ വെളിച്ചത്തിൽ നമുക്ക്ചിന്തനം ചെയ്യാം .
1-ദുഃഖവെള്ളി -ശാപം അനുഗ്രഹമായിമാറിയ ദിനം
-യഹൂദർക്ക് ശാപവും യവനർക്കു ഭോഷത്തവുമായിരുന്ന കുരിശിനെ ഈശോ തൊട്ടപ്പോൾ അത് ഭൂമിയിലെ ഏറ്റവും പൂജ്യമായ അടയാളമായി മാറി
-ശാപത്തിന്റെയും ഭീകരതയുടെയും അടയാളമായ കുരിശു ഈശോയിലൂടെ അനുഗ്രഹത്തിന്റെ, മോചനത്തിന്റെ മാർഗമായി മാറി.
-നിന്റെ കണ്ണുനീരിനും, പരാജയത്തിനും ഒറ്റ ഉത്തരമേഉള്ളൂ ഏകരക്ഷകനായ യേശുവും, കുരിശു ജീവിതവും.
-കുരിശിലാണ് രക്ഷ …………..ദുഖഃവെള്ളിയുടെ ആശ്വാസചിന്ത!
2-ദുഖഃവെള്ളി -എല്ലാം പൂർത്തിയായ ദിനം
കുരിശിൽ വെച്ച് ഈശോ പറഞ്ഞ തിരുവചനം ‘ തെത്തെലെസ്തായ്’ എന്നാണ്…..അതിനർത്ഥം എല്ലാം പൂർത്തിയായിരുന്നു.
ഒന്നാം നൂറ്റാണ്ടിലെ പലസ്തീനിയെൻ പശ്ചാതലത്തിലെ ഒരു സാധാരണ പദമാണിത്.
-ഒന്നമതായി ഇത് യജമാനൻ കല്പിച്ച ശ്രമകരമായ ജോലി പൂർത്തിയാക്കിയ ഭൃത്യന്റെ വാക്കായി ഉപയോഗിക്കുന്നു.
-രണ്ടാമതായി ഇത് ജറൂസലേം ദേവാലയത്തിൽ ബലിയർപ്പിക്കേണ്ട മൃഗത്തെ പുരോഹിതൻ പരിശോധിച്ചു ബലിമൃഗം സ്വീകാര്യമാണെന്നു പ്രഖ്യപിക്കുന്ന പദം.
-മൂന്നാമതായി ഇത് ചന്തയിൽ സാധനങ്ങൾ വാങ്ങിയവർ പണമടച്ചു ഇടപാടുകഴിയുമ്പോൾ കടബാധ്യത തീർന്നതായി വ്യാപാരി നടത്തുന്ന പ്രഖ്യപനമായും ഈ പ്രസ്താവന ഉപയോഗിച്ചിരുന്നതായി പണ്ഡിതന്മാർ പറയുന്നു .
ഈശോയുടെ പ്രസ്ഥാവനയിൽ മേൽപറഞ്ഞ മൂന്നു കാര്യാങ്ങളും സാക്ഷാത്കരിക്കപ്പെട്ടു എന്നതാണ് സത്യം.
-ഒന്നാമതായി പിതാവ് ഭരമേല്പിച്ച രക്ഷണീയ ദൗത്യം പൂർത്തീകരിച്ച സഹനദാസന്റെ വിജയ പ്രഘോഷണമാണത്.
-രണ്ടാമതായി യഥാർത്ഥ പെസഹാ കുഞ്ഞാടും, ബാലിവസ്തുവും, അസ്ഥികളിൽ ഒന്നുപോലും തകരാത്തതുമായ തന്റെ ശരീരത്തെ നോക്കി നിത്യപുരോഹിതനായ അവിടുന്ന് നടത്തുന്ന വിധിപ്രസ്ഥാപമാണിത്.
-മൂന്നാമതായി പാപം മൂലം പിശാചിന്റെ അടിമത്തത്തിൽ ആയിരുന്ന മനുഷ്യകുലത്തെ മോചനദ്രവ്യം നൽകി വീണ്ടെടുത്ത ഈശോ പിശാചിനോടു നടത്തുന്ന വിജയ പ്രഘോഷണമാണിത്.
-സ്നേഹത്തിന്റെ പൂർത്തീകരണം
3-മനുഷ്യനെ ക്ഷമിക്കാൻ പഠിപ്പിച്ച ദിനം
-സ്നേഹത്തിലൂടെ എല്ലാം പൂർത്തീകരിച്ചവൻ എല്ലാം പൂർത്തീകരിക്കുവാനുള്ള പ്രായോഗിക വഴി പറഞ്ഞു തരുന്നത് ക്ഷമയുടെ മാതൃകയിലൂടെയാണ്
-സഹനം പാഴായിപോകാതിരിക്കുവാനുള്ള അത്ഭൂതമന്ത്രമായിട്ടാണ് ഈശോ കുരിശിൽ ‘ക്ഷമ’ എന്ന യാഥാർഥ്യത്തെ അവതരിപ്പിക്കുന്നത്.
-യേശുവിന്റെ രക്തത്തിനായി മുറവിളി കൂട്ടിയവർക്കുമുന്നിൽ യേശുവിനെ ചൂണ്ടികാണിച്ചിട്ട് പീലാത്തോസ് പറഞ്ഞ വാക്യമാണ് ഇതാ മനുഷ്യൻ (എച്ചെ ഹോമോ ).
-സഹനത്തിന്റെ തീ ചൂളയിൽ അമരുന്ന ഓരോവ്യക്തിയെയും നോക്കി ദൈവപിതാവ് പറയാൻ ആഗ്രഹിക്കുന്ന തിരുവചനമാണിത്.
-സഹിക്കുന്നവന്റെ മുഖം ക്രിസ്തുവിന്റെ മുഖമാണ്.
-ചുംബനംകൊണ്ട് ഒറ്റികൊടുത്ത ദിനം
-പീഡാനുഭവ വേളയിൽ ക്രിസ്തുവിന്റെ ഒന്നാം തിരുമുറിവു യൂദാസിന്റെ ചുംബനമായിരുന്നു. മറ്റു അഞ്ചു തിരുമുറിവുകളും ഏറ്റവും ആഴത്തിൽ വേദനിപ്പിച്ചത് ഈ മുറിവായിരുന്നു.
-മറ്റു അഞ്ചു തിരുമുറിവുകളും ഈശോ മൗനമായി സഹിച്ചപ്പോഴും യൂദാസ് നൽകിയ മുറിവിനു മുന്നിൽ ഈശോ പ്രതികരിക്കുന്നു ….സ്നേഹിതാ ചുംബനം കൊണ്ടാണോ മനുഷ്യപുത്രനെ ഒറ്റുകൊടുക്കുന്നത് …
-ഇന്നും സഭക്കുപുറത്തുള്ളവരല്ല മറിച്ചുസഭാമക്കളാണ് ഈശോയെ മുറിപ്പെടുത്തുന്നതു
-പണത്തെയും(സാത്താൻ) ദൈവത്തെയും ഒരുമിച്ചു സേവിക്കാം എന്ന തെറ്റിദ്ധാരണയാണ് യൂദാസിനെ വഴിതെറ്റിച്ചത് .
-അഹരോന്റെ കാളകുട്ടിയെയും, മോശയുടെ സത്യദൈവത്തെയും ഒരുമിച്ചാരാധിക്കാം എന്നുള്ള ഇസ്രയേലിന്റെ തീരുമാനത്തിനുമുന്നിൽ ആദ്യം ഉടടഞ്ഞതു ദൈവപ്രമാണങ്ങൾ അടങ്ങിയ കല്പനകൾ ആയിരുന്നു.
-സമ്പത്തും ജഢികാസക്തിയും, ദൈവ നിഷേധവുമാണ് ആധുനികലോകത്തിലെ ആരാധനാ മൂർത്തികളായ കാളകുട്ടികൾ ….ഇവയെ ആരാധിക്കുന്നവർ ഒറ്റുകാരാണ്……
-യോഹ: 17 /12 ക്രിസ്തുവിനെ വഞ്ചിക്കുന്നവർ സ്വയം നാശത്തിന്റെ പുത്രരായിത്തീരുന്നു ….
5-കൂദാശകൾ പിറന്ന ദിനം
ഏഴു കൂദാശകൾക്കും ദുഖഃവെളിയിലെ പീഡാനുഭവത്തോടു അഭേദ്യമായ ബന്ധമുണ്ട് .
1-മാമോദീസ
-പടയാളി കുന്തം കൊണ്ട് കുത്തിയപ്പോൾ ഒഴുകിയ ജീവജലം – മാമോദീസഎന്ന് സഭാപിതാക്കന്മാർ പഠിപ്പിക്കുന്നു. ഈശോയുടെ മരണ -ഉത്ഥാനത്തിലുള്ള പങ്കുചേരൽ…..
2-സ്ഥൈര്യലേപനം
-മരണസമയത്ത് ഈശോ തലചായ്ച്ചു യോഹന്നാനും, മറിയത്തിനും ആത്മാവിനെ നൽകുന്ന യേശു …..
3-കുമ്പസാരം
-പത്രോസിന്റെ കണ്ണുനീരും മനസാന്തരവും.
4-വി. കുർബാന
-കുരിശിലെ ബലി മുഴുവൻ വി.കുര്ബാനയാണ് -തകർക്കപ്പെട്ട ശരീരവും, ചിന്തപ്പെട്ടരക്തവും -ദിവ്യകാരുണ്യം
5-രോഗീലേപനം
-നല്ല കള്ളന്റെ അനുതാപവും ഏറ്റുപറച്ചിലും പറുദീസാ വാഗ്ദാനവും
6-തിരുപ്പട്ടം
-ബലിയും, ബലിവസ്തുവും, ബലിയർപ്പാകാനുമായ ക്രൂശിതൻ നിത്യ പുരോഹിതനായി തീർന്നദിനം!
7-വിവാഹം
-“….ഇതാ നിന്റെ ‘അമ്മ …..ഇതാ നിന്റെ മകൻ….” എന്ന വചനങ്ങളിലൂടെ വിശ്വാസികളുടെ പുതിയകുടുംബത്തിന് ക്രിസ്തു രൂപം നൽകുന്നു.
-ഈ ദുഖഃവെള്ളിയാഴ്ച നമുക്ക് കുരിശിന്റെ മറുപുറത്തായിരിക്കാം …..
-സഹനത്തിന്റെ കുരിശിനെ ഗാഗുൽത്തായുടെ നിറകയോളം ചുമക്കാം …..
-അവനോടൊപ്പം മരിച്ചുയർക്കാം ……
ഏവർക്കും ദുഖഃവെള്ളിയുടെ പ്രാർത്ഥന മംഗളങ്ങൾ!
ഈശോ മിശിഹായെ ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു എന്തുകൊണ്ടെന്നാൽ അങ്ങു വിശുദ്ധ കുരിശിനാൽ ലോകത്തെ വീണ്ടും രക്ഷിച്ചു!