മൂന്ന് നോമ്പാമ്പാചരണം
2023 ജനുവരി 30, 31 ഫെബ്രുവരി 01 തീയതികളിൽ…..
സുറിയാനി സഭകളിൽ നിലവിലുള്ള പാരമ്പര്യമാണ് മൂന്നുനോമ്പ്. വലിയ നോമ്പിന് 18 ദിവസം മുൻപുള്ള തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ആചരിക്കുന്നു. ഈ നോമ്പിന്
പതിനെട്ടാമിടം എന്നും വിളിക്കുന്നു. മൂന്നു നോമ്പിന്റെ പിന്നിൽ ഇതിൽ AD 570- 580 കാലത്ത് പേർഷ്യൻ നഗരങ്ങളിലെ ചില സ്ഥലത്ത് (നിനെവേ, ബേസ്ഗർമേ, അസോർ) പ്ളേഗ് ബാധിച്ച് ഒത്തിരിപ്പേർ മരണപ്പെട്ടു.
ദുഃഖാർത്തരായ വിശ്വാസികൾ ഞായറാഴ്ച ദൈവാലയത്തിൽ ഒന്നിച്ചുകൂടി പ്രാർത്ഥിച്ചു. അങ്ങനെ വലിയ അത്ഭുതം നടന്നതായി സാക്ഷ്യപ്പെടുത്തുന്നു. പേർഷ്യൻ സഭയുമായി ആത്മബന്ധം ഉണ്ടായിരുന്ന കേരള സഭയിലേക്കും കാലക്രമേണ ഈ നോമ്പാചരണം വ്യാപിച്ചു( കുറവിലങ്ങാട്, കടുത്തുരുത്തി ദൈവാലയങ്ങളിലെ തിരുനാൾ).
ഈ നോമ്പ് എടുത്തില്ലെങ്കിൽ ആപത്ത് സംഭവിക്കും എന്ന ചിന്താഗതി പോലും ഒരു കാലത്ത് നസ്രാണി സമൂഹത്തിലുണ്ടായിരുന്നു. വലിയ നോമ്പിന്റെ ഒരുക്കമായി വേണം നാം മൂന്നു നോമ്പിനെ മനസ്സിലാക്കാൻ. അതിനാൽ ഇതിനെ ചെറിയ നോമ്പ് എന്നുകൂടി വിളിക്കാറുണ്ട്. സമാഗതമാകുന്ന വലിയ നോമ്പിനായി മനസ്സിനെയും ശരീരത്തെയും ഒരുക്കുവാൻ മൂന്നുനോമ്പ് പ്രചോദിപ്പിക്കുന്നു.
തിരുവചനത്തിൽ നാം കാണുന്ന വ്യക്തിത്വമാണല്ലോ യോനാ പ്രവാചകൻ. യോനാ മൂന്നുദിവസം തിമിംഗലത്തിന്റെ ഉദരത്തിൽ ആയിരുന്നു. പരിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പാ ഇതേപ്പറ്റി പറഞ്ഞത് “മൂന്ന് ദിവസത്തെ ധ്യാനം” എന്നാണ്. ഒരു ശല്യവും ഇല്ലാതെ, ആരുടേയും ഇടപെടലുകൾ ഇല്ലാതെ, ഒരു അന്ധകാരത്തിൽ മത്സ്യത്തിന്റെ ഉദരത്തിൽ കഴിഞ്ഞ യോന….
ഈശോമിശിഹാ മൂന്നുദിവസം കല്ലറയ്ക്കുള്ളിൽ കഴിഞ്ഞതുപോലെ – ആ നാളുകളിൽ അദ്ദേഹത്തിന് ദൈവത്തെ വിളിച്ചപേക്ഷിക്കുവാൻ സാധിച്ചു.
ലോകത്തിന്റെ ശ്രദ്ധയിൽ നിന്നും മാറി നിൽക്കേണ്ട ജാഗ്രത നമ്മിൽ എല്ലാവർക്കും ഉണ്ടാവണം.
ബൈബിൾ പണ്ഡിതന്മാർ പറയുന്നു ‘ഈ മത്സ്യം ഛർദ്ദിക്കുകയാണ് ചെയ്തത്’. നമ്മൾ ഛർദ്ദിക്കുന്നത് വയറിനു സുഖമില്ലാതെ വരുമ്പോൾ – ദഹിക്കാതെ വരുമ്പോഴാണ്.
യോനാ ദൈവത്തിൽനിന്നും ഒളിച്ചോടിപ്പോയ വ്യക്തിയാണ്. ദൈവം യോനായോട് പറഞ്ഞു ; നിനവേയിൽ പോയി അവരോട് മാനസാന്തരത്തെക്കുറിച്ച് പറയുവാൻ. എന്നാൽ യോനാ അത് സമ്മതിച്ചില്ല.
കിഴക്കോട്ടു പോകുവാൻ പറഞ്ഞപ്പോൾ യോന പടിഞ്ഞാറോട്ടു പോയി. അതായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. ഒരിക്കലും സ്വസ്ഥത അനുഭവിച്ചിരുന്നില്ല. എപ്പോഴും യാത്രയിലായിരുന്നു…. മാറിനിൽക്കുകയായിരുന്നു…..
ദൈവം പിടികൂടുമോ എന്ന ചിന്ത, പ്രതിസന്ധി അദ്ദേഹത്തിനുണ്ടായിരുന്നു.
ആദം ദൈവത്തിന്റെ സാന്നിധ്യത്തിൽ നിന്നും മാറി നിൽക്കാൻ ആഗ്രഹിച്ചു.
കായേൽ ദൈവത്തിൻെറ സന്നിധിയിൽ നിന്നും ഓടി ഒളിച്ചു.
എന്നാൽ ഇവിടെ യോനാ ദൈവിക സന്നിധിയിൽ നിന്ന് എതിർദിശയിലേക്ക് കപ്പൽ കയറി.
നിനെവേയിലേക്ക് പോകാൻ പറഞ്ഞപ്പോൾ താർസീസിലേക്കുള്ള കപ്പൽ കയറി. അദ്ദേഹം കപ്പലിൽ കയറിയപ്പോൾ ഒത്തിരി പ്രയാസം ഉണ്ടായി. കപ്പൽ ഇളകി അതിലുള്ള ആളുകൾ മുഴുവൻ അവരവരുടെ ദൈവത്തെ വിളിച്ച് അപേക്ഷിച്ചു. യോനാ കപ്പലിലെ അടിത്തട്ടിൽ ശാന്തമായി കിടന്നുറങ്ങുകയായിരുന്നു.
കപ്പിത്താൻ വന്ന് വഴക്കുണ്ടാക്കി പറഞ്ഞു എല്ലാവരും നിലവിളിച്ച് അപേക്ഷിക്കുമ്പോൾ താങ്കൾ മാത്രം കിടന്നു ഉറങ്ങുകയാണോ? കപ്പിത്താൻ വഴക്കുണ്ടാക്കിയതുകൊണ്ട് യോനാ എഴുന്നേറ്റ് കപ്പിത്താനോട് പറഞ്ഞു ഞാൻ ഹെബ്രായനാണ്, യഹോവയാണ് എൻറെ ദൈവം. ഞാൻ യഹോവയോടു മാത്രമേ പ്രാർത്ഥിക്കുകയുള്ളൂ. എന്നൊക്കെയുള്ള വർത്തമാനങ്ങൾ നിരത്തി.
അങ്ങനെ വലിയ വചനപ്രഘോഷണം നടത്തി.
കപ്പിത്താൻ ഒരു തീരുമാനം എടുത്തു. നറുക്കിട്ട് തീരുമാനിക്കാം ആരാണ് ഇതിനു കാരണക്കാരൻ എന്ന്. അങ്ങനെ നറുക്കിട്ട് എടുത്തപ്പോൾ യോന ആണ് കാരണക്കാരൻ എന്ന് മനസ്സിലായപ്പോൾ യോനായെ കടലിന്റെ നടുവിലേക്ക് എറിഞ്ഞു. ഒരു വലിയ തിമിംഗലം വിഴുങ്ങി. യോനായുടെ കപടത കാരണം തിമിംഗലം കരയിൽ വന്നു ഛർദ്ദിക്കുകയാണ്.
ഇതിനെക്കുറിച്ച് ദൈവശാസ്ത്രജ്ഞന്മാർ പറയുന്നു ” ഇളകുന്ന കടലിൽ നിന്ന് ഉറപ്പുള്ള കരയിലേക്കുള്ള തീർത്ഥാടനമാണ് ഓരോ ക്രൈസ്തവന്റെ ജീവിതം” എന്ന്.
“ഇളകുന്ന കടലിൽ നിന്ന് ഉറപ്പുള്ള കരയിലേക്ക്”
അതാണ് നമ്മുടെ വിശ്വാസം. അവിടെയാണ് നാം കർത്താവിനോടുകൂടെ ആയിരിക്കുന്നത്.
ഉറപ്പുള്ള കരയിലെത്തിയ യോനാ നിനെവേയിൽ വന്ന് വചനം തന്നെ പ്രസംഗിച്ചു. ദൈവത്തിന്റെ വചനം തന്നെ പറഞ്ഞു.
ആളുകൾ മാനസാന്തരപ്പെട്ടു…
രാജാവ് സിംഹാസനത്തിൽ നിന്നും ഇറങ്ങി…
രാജാവ് മാനസാന്തരപ്പെട്ടു…
മൃഗങ്ങൾ മാനസാന്തരപ്പെട്ടു…
മൃഗങ്ങൾ ഭക്ഷണം കഴിക്കാതെ ഇരുന്നു..
ഈ മൂന്നു നോമ്പിൽ നമ്മൾ ചെയ്യുന്ന പ്രാർത്ഥനയും ഉപവാസവും നോമ്പും വലിയ അനുഗ്രഹങ്ങൾക്ക് കാരണമാകട്ടെ.
അസ്വസ്ഥതകൾ മാറട്ടെ….
പകർച്ചവ്യാധികൾ എന്നന്നേക്കുമായി മാറട്ടെ…..
ശാന്തിയും സമാധാനവും ലഭിച്ച് വലിയ നോമ്പ് എടുക്കുവാനുള്ള കരുത്തും ലഭിക്കട്ട……
ഈശോമിശിഹാ നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ!
മൂന്ന് നോമ്പ് ആചരിക്കാന്‍ വിശുദ്ധ വേദപുസ്തകത്തില്‍ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ?
സുറിയാനി സഭകളില്‍ നിലവിലുള്ള അനന്യമായൊരു പാരമ്പര്യമാണ് മൂന്ന് നോമ്പ്. വലിയ നോമ്പാരംഭത്തിന് 18 ദിവസം മുമ്പുള്ള തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ മൂന്നു നോമ്പ് ആചരിക്കുന്നു. അതിനാല്‍ ഈ നോമ്പ് പതിനെട്ടാമിടം എന്നുകൂടി അറിയപ്പെട്ടിരുന്നു. ഈസ്റ്ററിന്റെ തിയതിയനുസരിച്ച് സാധാരണ ജനുവരി 12-നും ഫെബ്രുവരി 18-നും മധ്യേയാണ് ഈ നോമ്പ് വരുന്നത്.
പഴയ നിയമത്തില്‍ യോനാപ്രവാചകന്‍ ദൈവകല്പനയനുസരിച്ച് നിനവേ നഗരത്തില്‍ മാനസാന്തരത്തിനുള്ള ആഹ്വാനം നടത്തിയതിന്റെയും അതേത്തുടര്‍ന്നുള്ള അവരുടെ മനസുതിരിവിന്റെയും അനുസ്മരണമായാണ് ഈ നോമ്പ് ആചരിച്ചു പോരുന്നത്.
ഈ നോമ്പാചരണം നിനവേക്കാരുടെ യാചന (Rogation of the Ninivites) അഥവാ നിനവേ നോമ്പ് എന്ന പേരിലും അറിയപ്പെടുന്നു. യോനാ മൂന്നു രാവും മൂന്നു പകലും മത്സ്യത്തിന്റെ ഉദരത്തില്‍ ചിലവഴിച്ചു മാനസാന്തരപ്പെട്ടു (യോനാ 1:17) എന്നതാണ് മൂന്നു ദിവസത്തെ നോമ്പിന്റെ പ്രസക്തി.
അതേത്തുടര്‍ന്ന് നിനവേയില്‍ ചെന്നുള്ള അദ്ദേഹത്തിന്റെ പ്രസംഗം കേട്ടപ്പോള്‍ അവിടെയുള്ളവര്‍ ചാക്കുടുത്ത് ചാരം പൂശി അനുതപിച്ചു എന്നതാണ് നിനവേ നോമ്പ് എന്ന പേരിന്റെ സാംഗത്യം. അപ്പോള്‍ മൂന്നു നോമ്പ് യോനായുടെ മാനസാന്തരത്തിന്റെ അനുസ്മരണമാണോ നിനവേക്കാരുടെ മാനസാന്തരത്തിന്റെ അനുസ്മരണമാണോ എന്നൊരു സമസ്യയുണ്ട്. എന്നാല്‍ യോനായുടെ മൂന്നു ദിവസത്തെ മത്സ്യോദരത്തിലെ വാസവും നിനവേക്കാരുടെ മാനസാന്തരവും ഒന്നിച്ചു മനസിലാക്കാവുന്നതും പരസ്പരപൂരകവും ആയതിനാല്‍ ഈ നോമ്പിന്റെ പേരോ ദിവസക്കണക്കിന്റെ കാരണമോ നോമ്പിന്റെ ചൈതന്യത്തിന് ക്ഷതമേല്പ്പിക്കുന്നുമില്ല; വൈരുദ്ധ്യം ക്ഷണിച്ചു വരുത്തുന്നുമില്ല.
വലിയ നോമ്പിന്റെ ഒരുക്കമായി വേണം ഇക്കാലത്ത് നാം മൂന്നു നോമ്പിനെ മനസിലാക്കാന്‍. അതുകൊണ്ട് മൂന്നു നോമ്പിനെ ചെറിയ നോമ്പ് എന്നു വിളിച്ചു പോന്നിരുന്നു. സമാഗതമാകുന്ന വലിയ നോമ്പിനായി മനസിനെയും ശരീരത്തെയും ഒരുക്കാന്‍ മൂന്ന് നോമ്പ് മുഖാന്തരമാകട്ടെ എന്നു പ്രാത്ഥിക്കുന്നു. പുരാതനകാലം മുതല്‍ മലങ്കര സഭയില്‍ മൂന്ന് നോമ്പ് ആചരിച്ചു വരുന്നു നിനവേ നഗരത്തില്‍ പോയി നഗരവാസികളോട് മനസ്തപിക്കണമെന്ന് ആഹ്വാനം ചെയ്യുവാന്‍ ദൈവം യോനാപ്രവാചകനോട് കല്പിച്ചെങ്കിലും അദ്ദേഹം കല്പന ലംഘിച്ച് എതിര്‍ദിശയിലേയ്ക്ക് പോയി.
പക്ഷേ യാത്രയുടെ ഇടയില്‍ അദ്ദേഹം കടലിലെറിയപ്പെടുകയും മത്സ്യം പ്രവാചകനെ വിഴുങ്ങുകയും ചെയ്തു. മൂന്ന് നാള് മത്സ്യത്തിന്റെ ഉള്ളിലകപ്പെട്ട പ്രവാചകന് മനസ്തപിച്ചപ്പോള്‍ ദൈവഹിതപ്രകാരം മത്സ്യം പ്രവാചകനെ കടല്‍ത്തീരത്ത് ഛര്‍ദ്ദിച്ചിട്ടു. തുടര്‍ന്ന് യോനാ പ്രവാചകന് നിനവേയില്‍ പ്രസംഗിക്കുകയും ജനം മുഴുവന്‍ മാനസാന്തരപ്പെടുകയും ചെയ്തു.ജനം ദൈവകാരുണ്യത്തിനുവേണ്ടി നടത്തുന്ന രോദനവും യാചനയുമാണ് മൂന്ന് നോമ്പിന്റെ അന്തസത്ത. ധ്യാനത്തിനും ജീവിതനവീകരണത്തിനുംവേണ്ടിയുള്ള ഒരു അവസരമായിട്ടാണ് പിതാക്കന്മാര് മൂന്ന് നോമ്പിനെ കാണുന്നത്. കാനോനിക നോമ്പുകളില്‍ ഒന്നായ മൂന്ന് നോമ്പ് വലിയ നോയമ്പിന്റെ മുന്നോടി ആയിട്ടു ആണ് നാം ഇത് ആചരിക്കുന്നത് .
പുതിയ നിയമ കാലത്തിൽ നോമ്പിന് പ്രസക്തി ഉണ്ടോ?
ഉണ്ട്. പൗലോസ് അപ്പോസ്തോലന്റെ വാക്കുകളിൽ (1 കൊരിന്ത്യർ 9:27) “മറ്റുള്ളവരോടു പ്രസംഗിച്ചശേഷം ഞാൻ തന്നേ കൊള്ളരുതാത്തവനായി പോകാതിരിക്കേണ്ടതിന്നു എന്റെ ശരീരത്തെ ദണ്ഡിപ്പിച്ചു അടിമയാക്കുകയത്രേ ചെയ്യുന്നതു”. ശരീരത്തെ ആത്മാവിന് അടിമപ്പെടുത്തുന്ന(വിധേയപ്പെടുത്തുന്ന) ദണ്ഡന പ്രക്രിയയാണ് നോമ്പ്.
ഇത് വെറും ആചാരമായി തീരരുത്. എന്നാലോ, നോക്കുന്നതിൽ,കാണുന്നതിൽ, കേൾക്കുന്നതിൽ, പറയുന്നതിൽ, ചെയ്യുന്നതിൽ, കഴിക്കുന്നതിൽ ഒക്കെ ഒരു നിയന്ത്രണം (വർജനം പഞ്ചേന്ദ്രീയങ്ങളിലൂടെ) ശരീരം കൈക്കൊള്ളുമ്പോൾ, ചിന്തകളിൽ, ഭാവങ്ങളിൽ, പ്രാർഥനയിൽ, സൗമ്യതയിൽ, സാവധാനതയിൽ ആത്മാവും ശരീരത്തോട് യോജിക്കുന്നു. ഇതിന്റെ പ്രായോഗികതയാണ് നോയമ്പിൽ സാധ്യമാകേണ്ടത്. ഇങ്ങനെ നേടിയെടുക്കുന്ന സ്വാതികത്വം നോയമ്പ് കഴിഞ്ഞാലും നമ്മോടൊപ്പം നിലനിൽക്കുവാൻ പരിശുദ്ധാത്മാവ് സഹായിക്കും.
The Fast of Nineveh, or The Three Day Fast. The three-day lent is a lent of attrition and repentance commemorating the repentance of the people of Nineveh at the preaching of Prophet Jonah. This lent starts three weeks before the start of the Great Lent.