ലോകം, സാത്താൻ ശരീരം എന്നീ മൂന്നാണികളാൽ…. പിടഞ്ഞു തീർന്നു സ്നേഹ…. മൂർത്തിയാം മെൻ ദൈവം…
പാപിയാം മെൻ….. വിടുതലിനായി മൃദുല ശരീരം… കീറി മുറിക്കപ്പെട്ടു… ബലിയാടായി ദിവ്യസ്നേഹം…
വീണു നീ കുരിശിൻ….. വഴിയിൽ മൂന്നുപ്രാവശ്യം… വൻ പീഡകൾ സഹിച്ചു… പ്രിയ മക്കൾ ഞങ്ങൾക്കായി നീ…..
വെളിപ്പെടുത്തി നിൻ ദൈവീകത സഹന സ്നേഹ കാരുണ്യത്തിലുടെ….
നിന്നമ്മ തൻ സ്നേഹ….. നൂലിനാൽ നെയ്ത….. നിനക്കേറെ ഇഷ്ടമാം… ചുവന്ന കുപ്പായം നീചർ കുറിയിട്ടു എടുത്തില്ലേ…
തൻ തലമുണ്ടിനാൽ നിൻ…. നഗ്നത അമ്മ മറച്ചിടുന്നു… അതുവഴി പാപികളാം… ഞങ്ങൾ തൻ നഗ്നത മറച്ചിടുന്നു നാഥൻ…
നിനക്കു പ്രിയങ്കരമായ തെല്ലാം… ഞങ്ങൾക്കായി നീ ത്വജിച്ചില്ലെ… നിൻ സ്നേഹാഗ്നിയാൽ… ഇരുട്ടിൻ വഴിയിലെ….
രസമാധുര്യങ്ങളും ജഡിക…. മോഹങ്ങളും മെന്നിൽ കൈപ്പായ് തീർക്കണമേ..
തരിക നാഥാ ശക്തിയും….. സ്ഥിരതയും ക്ഷമയും ലോകത്തിൻ… ക്ഷണിക മാഹാത്മ്യവും… സാത്താൻറെ തന്ത്രങ്ങളും ചെറുത്തിടാൻ …..
മനുഷ്യ സ്നേഹത്തിൻ കുറവുകൾ…. ദൈവസ്നേഹത്താൽ നിറച്ചിടുവാൻ… അരൂപി തൻ ആത്മസംധായകമായ… ദിവ്യശ്വാസം മെന്നിൽ നിറയ്ക്കേണമേ…..
സ്വർഗ്ഗീയ മഞ്ഞു കൊണ്ടെൻ… ഹൃദയത്തെ നനക്കേണമേ… സത്ഫലങ്ങൾ വിളയുവാൻ… ഭക്തിയാം ജലം വാർഷിക്കേണമെ….
സൃഷ്ടിതൻ അസ്ഥിര… ആശ്വാസങ്ങളും… ദുർവിചാരങ്ങളും…. മെന്നിൽ പൊന്തിടുമ്പോൾ…
നിൻ സ്നേഹ ചങ്ങലയാൽ നിന്നോട് ബന്ധിച്ച്…. ആന്തരിക പ്രകാശത്താൽ എൻ… അകതാരിൽ നിന്നും… അന്തകാരം നീക്കേണമേ!
By, Solimma Thomas, Haifa, Israel