Fr. Subash Challamkattil O. Praem
മാനന്തവാടി: ആഗോള നോർബർട്ടൈൻ സന്യാസ സമൂഹത്തിന്റെ സീറോ മലബാർ ശാഖയായ മാനന്തവാടി നോർബർട്ടൈൻ സന്യാസ സമൂഹത്തിന് പുതുവർഷ സമ്മാനമായി ഈ വർഷം നാല് നവവൈദീകരെ ലഭിച്ചു.
ഫാ. ജിബിൻ പൂവനാട്ട് O. Praem

മാനന്തവാടി രൂപത ചേലൂർ സെന്റ് സെബാസ്ററ്യൻസ് ഇടവകയിലെ പൂവനാട്ട് ജോസഫ് കുഞ്ഞൂഞ്ഞമ്മ ദമ്പതികളുടെ മൂന്ന് മക്കളിൽ ഇളയവനായി 1993 ഓഗസ്റ്റ് 2 -ആം തിയതി ജിബിൻ ജനിച്ചു. മാതാപിതാക്കളുടെ പ്രാർത്ഥനയും വിശ്വാസജീവിതവും കഠിനാദ്ധ്വാനവും സഹോദരങ്ങളായ ജിൻസിയുടെയും ജെനിഫറിന്റെയും പ്രോത്സാഹനവും ജിബിൻ അച്ചന്റെ അൾത്താരയിലേക്കുള്ള യാത്രയിൽ വെളിച്ചമായിരുന്നു.
ചേലൂർ അസ്സീസ്സി എൽ പി സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസവും പയ്യമ്പള്ളി സെന്റ് ക്യാതെറിൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും തന്റെ HIGH സ്കൂൾ വിദ്യാഭ്യാസവും അദ്ദേഹം പൂർത്തിയാക്കി. തന്നെക്കുറിച്ചുള്ള ദൈവിക പദ്ധതി തിരിച്ചറിഞ്ഞ ജിബിൻ പരിശുദ്ധ അമ്മയെപ്പോലെ ഇതാ കർത്താവിന്റെ ദാസൻ അങ്ങയുടെ ഹിതം നിറവേറട്ടെ എന്ന് പറഞ്ഞു, ദീർഘ നാളുകളായി മനസ്സിൽ സൂക്ഷിച്ച ഒരു വൈദികനാകണമെന്നുള്ള തീവ്രമായ ആഗ്രഹത്തോടുകൂടി 2011 ജൂൺ മാസം 11 -ആം തിയതി മാനന്തവാടിയിലുള്ള നോർബെർട്ടെയിൻ മൈനർ സെമിനാരിയിൽ ചേർന്ന് വൈദിക പരിശീലനം ആരംഭിച്ചു.
ഉറച്ച തീരുമാനങ്ങളും ആഴമായ ബോധ്യങ്ങളും എപ്പോഴും ഒളിമങ്ങാതെ കാത്തുസൂക്ഷിച്ച ജിബിൻ, 2012 -ൽ ബെംഗളൂരു ST. നോർബെർട് ഭവനിൽ വെച്ച് നൊവിഷ്യേറ്റും, 2013 -ൽ അത്താണി എക്കോ ജീവനയിൽവെച്ച് രണ്ടാം വർഷ നൊവിഷ്യേറ്റും പൂർത്തിയാക്കി, 2014 APRIL 30 -ആം തിയതി ആദ്യവ്രതവാഗ്ദാനം നടത്തുകയും ചെയ്തു. അതിനുശേഷം ബെംഗളൂരു ധർമാരാം വിദ്യാക്ഷേത്രത്തിൽനിന്നു തത്വശാസ്ത്രപഠനവും എറണാകുളം, പൊങ്ങം, നൈപുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ് ആൻഡ് ടെക്നോളജിയിൽ നിന്നും ബിരുദപഠനവും പൂർത്തിയാക്കി.
തുടർന്നു, ബെംഗളൂരു ധർമാരാം വിദ്യാക്ഷേത്രത്തിൽനിന്നു ദൈവശാസ്ത്ര പഠനവും പൂർത്തിയാക്കി, 2022 മെയ് 17 -ആം തിയതി നിത്യവ്രത വാഗ്ദാനം നടത്തുകയും, 2022 മെയ് 18 -ആം തിയതി മാനന്തവാടി രൂപതയുടെ ഇടയൻ അഭിവന്ദ്യ മാർ ജോസ് പൊരുന്നേടം പിതാവിനാൽ ഡീക്കൻ ആയി ഉയർത്തപ്പെടുകയും ചെയ്തു. അരുവിത്തറ ST. ജോർജ് ഫൊറോനാ ദേവാലയത്തിലെ ഡീക്കൻ മിനിസ്ടറിക്കു ശേഷം ജിബിൻ ശംശാന ഇന്നിതാ ദൈവത്തിന്റെ അഭിഷിക്തനായി അവിടുത്തെ പുരോഹിതനായി നമ്മുടെ മുൻപിൽ. മാനന്തവാടി നോർബെർട്ടെയിൻ സന്യാസ സമൂഹത്തിന്റെ 95- മത്തെ വൈദികനാണ് ജിബിൻ അച്ചൻ.
ഫാ. അഭിനവ് നടാംകണ്ടത്തിൽ O. Praem

മാനന്തവാടി രൂപതയിലെ പുതിയിടം സെന്റ് Little Flower ഇടവക നടാംകണ്ടത്തിൽ ജെയിംസ് ലിസി ദമ്പതികളുടെ മൂന്ന് മക്കളിൽ മൂത്തവനായി 1996 MARCH 4 -ആം തിയതി അഭിനവ് ജനിച്ചു. മാതാപിതാക്കളുടെ പ്രാർത്ഥനയും വിശ്വാസജീവിതവും കഠിനാദ്ധ്വാനവും സഹോദരങ്ങളായ അരുണിന്റെയും പ്രിൻസിന്റെയും പ്രോത്സാഹനവും അഭിനവ് അച്ചന്റെ അൾത്താരയിലേക്കുള്ള യാത്രയിൽ വെളിച്ചമായിരുന്നു.
പുതിയിടം കുസുമഗിരി എൽ പി സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസവും തലപ്പുഴ ഗവണ്മെന്റ് സ്കൂളിൽ നിന്നും high സ്കൂൾ വിദ്യാഭ്യാസവും ദ്വാരക SACRED HEART സ്കൂളിൽ നിന്നും തന്റെ ഹയർ സെക്കണ്ടറി വിദ്യാഭ്യാസവും അദ്ദേഹം പൂർത്തിയാക്കി. തന്നെക്കുറിച്ചുള്ള ദൈവിക പദ്ധതി തിരിച്ചറിഞ്ഞ അഭിനവ് പരിശുദ്ധ അമ്മയെപ്പോലെ ഇതാ കർത്താവിന്റെ ദാസൻ അങ്ങയുടെ ഹിതം നിറവേറട്ടെ എന്ന് പറഞ്ഞു, ദീർഘ നാളുകളായി മൺപാത്രത്തിലെ നിധി പോലെ മനസ്സിൽ സൂക്ഷിച്ച ഒരു വൈദികനാകണമെന്നുള്ള തീവ്രമായ ആഗ്രഹത്തോടുകൂടി 2011 ജൂൺ മാസം 11 ആം തിയതി മാനന്തവാടിയിലുള്ള നോർബെർട്ടെയിൻ മൈനർ സെമിനാരിയിൽ ചേർന്ന് വൈദിക പരിശീലനം ആരംഭിച്ചു.
ഉറച്ച തീരുമാനങ്ങളും ആഴമായ ബോധ്യങ്ങളും എപ്പോഴും ഒളിമങ്ങാതെ കാത്തുസൂക്ഷിച്ച അഭിനവ് 2014 -ൽ മാനന്തവാടി കുഴിനിലത്തുള്ള നോർബെർട് HOUSE ൽ വെച്ച് നൊവിഷ്യേറ്റും, അതിനുശേഷം നാഗ്പുർ ST.CHARLES സെമിനാരിയിൽ നിന്ന് തത്ശാസ്ത്രപഠനവും നാഗ്പുർ ST. FRANCIS DE SALES കോളേജിൽ നിന്നും ബിരുദപഠനവും പൂർത്തിയാക്കി, 2016 MAY 18 പ്രഥമ വ്രത വാഗ്ദാനം നടത്തുകയും തുടർന്ന് മൈസൂർ, ടി. നര്സിപുര സൈന്റ്റ് നോർബെർട് സ്കൂളിലെയും കാസർഗോഡ് നവജീവനയിലെയും റീജൻസിക്ക് ശേഷം ബെംഗളൂരു ധർമാരാം വിദ്യാക്ഷേത്രത്തിൽനിന്നു ദൈവശാസ്ത്ര പഠനവും പൂർത്തിയാക്കി, 2022 മെയ് 17 -ആം തിയതി നിത്യവ്രത വാഗ്ദാനം നടത്തുകയും, 2022 മെയ് 18 -ആം തിയതി മാനന്തവാടി രൂപതയുടെ ഇടയൻ അഭിവന്ദ്യ മാർ ജോസ് പൊരുന്നേടം പിതാവിനാൽ ഡീക്കൻ ആയി ഉയർത്തപ്പെടുകയും ചെയ്തു.
തുടർന്നു കോതമംഗലം രൂപത, മാലിപ്പാറ സൈന്റ്റ് മേരീസ് ദേവാലയത്തിലെ ഡീക്കൻ മിനിസ്ടറിക്കു ശേഷം അഭിനവ് ശംശാന ഇന്നിതാ ദൈവത്തിന്റെ അഭിഷിക്തനായി, അവിടുത്തെ പുരോഹിതനായി നമ്മുടെ മുൻപിൽ. മാനന്തവാടി നോർബെർട്ടെയിൻ സന്യാസ സമൂഹത്തിന്റെ 96- മത്തെ വൈദികനാണ് അഭിനവ് അച്ചൻ.
ഫാ. അമൽ കരിന്തോളിൽ O. Praem

മാനന്തവാടി രൂപതയിലെ കൊമ്മയാട് സെന്റ് സെബാസ്ററ്യൻസ് ഇടവക കരിന്തോളിൽ എബ്രഹാം, ലില്ലി ദമ്പതികളുടെ രണ്ടു മക്കളിൽ മൂത്തവനായി 1993 NOVEMBER 24 -ആം തിയതി അമൽ ജനിച്ചു. മാതാപിതാക്കളുടെ പ്രാർത്ഥനയും വിശ്വാസജീവിതവും കഠിനാദ്ധ്വാനവും സഹോദരനായ ഷാരോണിന്റെ പ്രോത്സാഹനവും അമൽ അച്ചന്റെ അൾത്താരയിലേക്കുള്ള യാത്രയിൽ വെളിച്ചമായിരുന്നു.
പാലിയാണ ഗവണ്മെന്റ് എൽ പി സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസവും കൊമ്മയാട് സെന്റ് സെബാസ്ററ്യൻസ് സ്കൂളിൽ നിന്നും UP സ്കൂൾ വിദ്യാഭ്യാസവും തരുവണ ഗവണ്മെന്റ് സ്കൂളിൽ നിന്നും തന്റെ High സ്കൂൾ വിദ്യാഭ്യാസവും അദ്ദേഹം പൂർത്തിയാക്കി. തന്നെക്കുറിച്ചുള്ള ദൈവിക പദ്ധതി തിരിച്ചറിഞ്ഞ അമൽ പരിശുദ്ധ അമ്മയെപ്പോലെ ഇതാ കർത്താവിന്റെ ദാസൻ അങ്ങയുടെ ഹിതം നിറവേറട്ടെ എന്ന് പറഞ്ഞു, ദീർഘ നാളുകളായി മനസ്സിൽ സൂക്ഷിച്ച ഒരു വൈദികനാകണമെന്നുള്ള തീവ്രമായ ആഗ്രഹത്തോടുകൂടി 2010 ജൂൺ മാസം 10 -ആം തിയതി അമൽ മാനന്തവാടിയിലുള്ള നോർബെർട്ടെയിൻ മൈനർ സെമിനാരിയിൽ ചേർന്ന് വൈദിക പരിശീലനം ആരംഭിച്ചു.
ഉറച്ച തീരുമാനങ്ങളും ആഴമായ ബോധ്യങ്ങളും എപ്പോഴും ഒളിമങ്ങാതെ കാത്തുസൂക്ഷിച്ച അമൽ 2013 -ഇൽ BENGALURU, ST. NORBERT ഭവനിൽ വെച്ച് നൊവിഷ്യേറ്റും, ST.NORBERT NILAYA, NR . PURA, ശാന്തി ഭവൻ കോഴിക്കോട്, ST. NORBERT SOCIAL WELFARE CENTRE T. NARSIPURA മൈസൂർ, എന്നിവിടങ്ങളിൽ വെച്ച് രണ്ടാം വർഷ നൊവിഷ്യേറ്റും പൂർത്തിയാക്കി, 2015 JUNE 6 -ആം തിയതി ആദ്യവ്രതവാഗ്ദാനം നടത്തി.
അതിനുശേഷം NAGPUR ST. CHARLES സെമിനാരിയിൽ നിന്ന് തത്വ ശാസ്ത്രപഠനവും NAGPUR ST. FRANCIS DE SALES കോളേജിൽ നിന്നും ബിരുദപഠനവും പൂർത്തിയാക്കിയ അമൽ, കാസർഗോഡ് നവ ജീവനയിലെയും ANGAMALY- അത്താണി ST.NORBERT MIGRANTS WELFARE സെന്ററിലെയും റീജൻസിക്ക് ശേഷം ബെംഗളൂരു ധർമാരാം വിദ്യാക്ഷേത്രത്തിൽനിന്നു ദൈവശാസ്ത്ര പഠനവും പൂർത്തിയാക്കി, 2022 മെയ് 17 -ആം തിയതി നിത്യവ്രത വാഗ്ദാനം നടത്തുകയും, 2022 മെയ് 18 -ആം തിയതി മാനന്തവാടി രൂപതയുടെ ഇടയൻ അഭിവന്ദ്യ മാർ ജോസ് പൊരുന്നേടം പിതാവിനാൽ ഡീക്കൻ ആയി ഉയർത്തപ്പെടുകയും ചെയ്തു. ഭരണങ്ങാനം ST. ALPHONSA തീർത്ഥാടന കേന്ദ്രത്തിലെ ഡീക്കൻ മിനിസ്ടറിക്കു ശേഷം അമൽ ശംശാന ഇന്നിതാ ദൈവത്തിന്റെ അഭിഷിക്തനായി, അവിടുത്തെ പുരോഹിതനായി നമ്മുടെ മുൻപിൽ. മാനന്തവാടി നോർബെർട്ടെയിൻ സന്യാസ സമൂഹത്തിന്റെ 97 -മത്തെ വൈദികനാണ് അമൽ അച്ചൻ.
ഫാ. ഷിനോ ഇല്ലിക്കൽ O. Praem

മാനന്തവാടി രൂപത, ചുണ്ടക്കര, സെന്റ് ജോസഫ് ഇടവകയിലെ ഇല്ലിക്കൽ ജോസ് – ഷൈല ദമ്പതികളുടെ രണ്ടു മക്കളിൽ മൂത്തവനായി 1995 JUNE 15 -ആം തിയതി ഷിനോ ജനിച്ചു. മാതാപിതാക്കളുടെ പ്രാർത്ഥനയും വിശ്വാസജീവിതവും കഠിനാദ്ധ്വാനവും സഹോദരനായ ഷിജോയുടെ പ്രോത്സാഹനവും ഷിനോ അച്ചന്റെ അൾത്താരയിലേക്കുള്ള യാത്രയിൽ വെളിച്ചമായിരുന്നു.
പള്ളിക്കുന്ന് R C സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസവും പള്ളിക്കുന്ന് ലൂർദ് മാതാ സ്കൂളിൽ നിന്നും തന്റെ high സ്കൂൾ വിദ്യാഭ്യാസവും അദ്ദേഹം പൂർത്തിയാക്കി. തന്നെക്കുറിച്ചുള്ള ദൈവിക പദ്ധതി തിരിച്ചറിഞ്ഞ ഷിനോ പരിശുദ്ധ അമ്മയെപ്പോലെ ഇതാ കർത്താവിന്റെ ദാസൻ അങ്ങയുടെ ഹിതം നിറവേറട്ടെ എന്ന് പറഞ്ഞു, ദീർഘ നാളുകളായി മനസ്സിൽ സൂക്ഷിച്ച ഒരു വൈദികനാകണമെന്നുള്ള തീവ്രമായ ആഗ്രഹത്തോടുകൂടി 2011 ജൂൺ മാസം 11 ആം തിയതി മാനന്തവാടിയിലുള്ള നോർബെർട്ടെയിൻ മൈനർ സെമിനാരിയിൽ ചേർന്ന് വൈദിക പരിശീലനം ആരംഭിച്ചു. ഉറച്ച തീരുമാനങ്ങളും ആഴമായ ബോധ്യങ്ങളും എപ്പോഴും ഒളിമങ്ങാതെ കാത്തുസൂക്ഷിച്ച ഷിനോ, 2014 ൽ മാനന്തവാടി കുഴിനിലത്തുള്ള നോർബെർട് HOUSE ൽ വെച്ച് നൊവിഷ്യേറ്റും, അതിനുശേഷം നാഗ്പുർ സ്.ചാൾസ് സെമിനാരിയിൽ നിന്ന് തത്വശാസ്ത്രപഠനവും, നാഗ്പുർ സെന്റ് FRANCIS DE SALES കോളേജിൽ നിന്നും ബിരുദപഠനവും പൂർത്തിയാക്കി.
തുടർന്നു, അത്താണി ST.NORBERT MIGRANTS WELFARE സെന്ററിലെയും മാനന്തവാടി ST. NORBERT PRIORY -യിലെയും റീജൻസിക്ക് ശേഷം ബെംഗളൂരു ധർമാരാം വിദ്യാക്ഷേത്രത്തിൽനിന്നു ദൈവശാസ്ത്ര പഠനവും പൂർത്തിയാക്കി, 2022 മെയ് 17 -ആം തിയതി നിത്യവ്രത വാഗ്ദാനം നടത്തുകയും, 2022 മെയ് 18 -ആം തിയതി മാനന്തവാടി രൂപതയുടെ ഇടയൻ അഭിവന്ദ്യ മാർ ജോസ് പൊരുന്നേടം പിതാവിനാൽ ഡീക്കൻ ആയി ഉയർത്തപ്പെടുകയും ചെയ്തു. തുടർന്ന് കോതമംഗലം രൂപത വെളിയൽച്ചാൽ ST. JOSEPH ഫൊറോനാ ദേവാലയത്തിലെ ഡീക്കൻ മിനിസ്ടറിക്കു ശേഷം ഷിനോ ശംശാന ഇന്നിതാ ദൈവത്തിന്റെ അഭിഷിക്തനായി, അവിടുത്തെ പുരോഹിതനായി നമ്മുടെ മുൻപിൽ. മാനന്തവാടി നോർബെർട്ടെയിൻ സന്യാസ സമൂഹത്തിന്റെ 98 -മത്തെ വൈദികനാണ് ഷിനോ അച്ചൻ.
സഭയുടെ ഉൽപ്പത്തിയിലെ ചൈതന്യംകൊണ്ട് “കാനൻസ് റെഗുലർ ഓഫ് പ്രെമോൺത്രേ’യെന്നും പ്രെമോൺത്രേ താഴ്വരയിലുരുവായ സന്യാസികളെന്ന നിലയിൽ “ഓർഡർ ഓഫ് പ്രെമോൺസ്ട്രേടെൻഷ്യൻസ്’ എന്നും വി. നോർബർട്ടിനാൽ സ്ഥാപിതമായതെന്ന നിലയിൽ “നോർബർട്ടൈൻസ്’ എന്നും ധരിക്കുന്ന വെള്ള വസ്ത്രത്തിന്റെ സ്മരണയിൽ “വൈറ്റ് കാനൻസ്’ എന്നുമെല്ലാം അറിയപ്പെടുന്ന ഈ സന്യാസ സമൂഹം വി. അഗസ്തീനോസിന്റെ നിയമാവലിയോടും സഭയുടെ ഭരണഘടനയോടും വിധേയത്വം കാണിച്ച് ഇന്ന് ലോകം എങ്ങും സേവനം ചെയ്യുന്നു.
സാഘോഷമായ ദിവ്യബലിയർപ്പണം, സാഹോദര്യം സാർത്ഥകമാക്കി ആഘോഷിക്കുന്ന സമൂഹ ജീവിതം, പ്രവൃത്തിയും പ്രാർത്ഥനയും സമന്വയിപ്പിച്ച ജീവിതക്രമം എന്നിവ വഴിയായി ക്രിസ്തുവിന് സാക്ഷ്യം വഹിക്കുന്ന ഈ സന്യാസസമൂഹത്തിന് ഇന്ന് ഇരുപത്തേഴോളം രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 1300-ൽപ്പരം അംഗങ്ങളുണ്ട്. ഇതേ പേരിനാൽ ഒരു സന്യാസിനീ സമൂഹവും അൽമായക്കൂട്ടായ്മയും ശുശ്രൂഷയിലേർപ്പെട്ടിരിക്കുന്നു.
ആഗോള നോർബർട്ടൈൻ സന്യാസമസമൂഹത്തിന്റെ സീറോ മലബാർ ശാഖയായി, 1979 നവംബർ ഒന്നിന് മാനന്തവാടിയിൽ “നോർബർട്ട് ഹൗസ്’ എന്ന പേരിൽ ഒരു ആശ്രമം സ്ഥാപിതമായി. മാനന്തവാടി നോർബർട്ടൈൻസ് എന്നറിയപ്പെടുന്ന ഈ സമൂഹത്തിൽ ഇന്ന് 103 അംഗങ്ങളുണ്ട്. മാതൃഭവനമായ മാനന്തവാടിയിലെ സെന്റ് നോർബർട്ട് പ്രയറിക്ക് പുറമെ വയനാട്ടിലെ ദ്വാരക, കോഴിക്കോട്, എറണാകുളം, കാസർഗോഡ് എന്നിവിടങ്ങളിലും ആസാമിലെ ഗോൾപ്പാറ, കർണ്ണാടകത്തിലെ ചിക്കമഗളൂരു, ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിലും ജർമ്മനി, ഓസ്ട്രിയ, അമേരിക്ക, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലും മാനന്തവാടി നോർബർട്ടൈൻ സന്യാസ സമൂഹത്തിലെ വൈദികർ ശുശ്രൂഷ ചെയ്യുന്നു.
നോർബർട്ടൈൻ സന്യാസമസമൂഹത്തിലേക്ക് കുഞ്ഞനുജന്മാരെ സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. Mobile: +91 80781 173 51.