സ്ത്രീകൾക്കും കുട്ടികൾക്കും പിന്നെ, ആരോരുമില്ലാത്തവർക്കും പാവപ്പെട്ടവർക്കും നിയമസഹായത്തിനായി തന്റെ സമർപ്പിത ജീവിതം മാറ്റിവച്ച് ശ്രദ്ധേയയായ സി. അഡ്വ. ജോസിയ എസ്ഡി ഒരിക്കൽക്കൂടി എസ്ഡി സന്യാസിനീ സമൂഹത്തിനും സഭയ്ക്കും സന്യസ്തർക്കും അഭിമാനമായി മാറുന്നു.
തിരുവനന്തപുരം ലോ കോളേജിൽ നിന്നും സി. അഡ്വ. ജോസിയ നിയമത്തിൽ ബിരുദാനന്തര ബിരുദം പഠനം പൂർത്തിയാക്കുന്നത് കേരള യൂണിവേഴ്സിറ്റിയിൽ മൂന്നാം റാങ്കുകൂടി നേടിക്കൊണ്ടാണ്. തൊടുപുഴ വെള്ളിയാമറ്റം പടിഞ്ഞാറിടത്ത് ജോണി – അന്നക്കുട്ടി ദമ്പതികളുടെ മകളാണ് സി. ജോസിയ. എസ് ഡി സന്യാസിനീ സമൂഹത്തിന്റെ കോതമംഗലം പ്രൊവിൻസിലെ ഏക അഡ്വക്കേറ്റാണ് സിസ്റ്റർ ജോസിയ. മുട്ടം ജില്ലാ കോടതിയിൽ സി. അഡ്വ. ജോസിയ പ്രാക്ടീസ് ചെയ്തുവരുന്നു. അഭിനന്ദനങ്ങളും ആശംസകളും പ്രാർത്ഥനകളും നേരുന്നു.
By, Voice of Nuns