സന്യസ്തർക്ക് അഭിമാനം. എം. ജി യൂണിവേഴ്സിറ്റി എം.എ മൾട്ടിമീഡിയ പരീക്ഷയിൽ ഒന്നാം റാങ്ക് സിഎംസി സന്യാസിനിയായ സി. ഡെൽഫി മരിയക്ക്. കത്തോലിക്കാ സഭയ്ക്കും സന്യസ്തർക്കും അഭിമാനമായി മാനന്തവാടി രൂപതാംഗവും സിഎംസി സെക്രട്ട് ഹാർട്ട് പ്രൊവിൻസ് അംഗവുമായ സി. ഡെൽഫി മരിയക്ക് എംജി യൂണിവേഴ്സിറ്റിയിൽ ഒന്നാം റാങ്ക്.
സന്യാസ ജീവിത മാതൃക പിന്തുടർന്ന് മാധ്യമ പഠനം കരസ്ഥമാക്കി ഒന്നാം റാങ്ക് നേടുന്ന സംഭവം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ ആദ്യം. ഇതേ പരീക്ഷയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയിരിക്കുന്നത് എംഎസ്റ്റി വൈദികനായ ഫാ. ബോബി ജോസഫ് ആണ് എന്ന ഒരു ഇരട്ടി മധുരവുമുണ്ട്.
മാനന്തവാടി രൂപതയിലെ കുറ്റിമുല സെന്റ് ഫ്രാൻസിസ് സേവ്യർ ഇടവകയിലെ കുറ്റിമുല കൊമ്പികര ജോൺ ഏലിക്കുട്ടി ദമ്പതികളുടെ മകളാണ് സിസ്റ്റർ ഡെൽഫി. ചങ്ങനാശ്ശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിൽ (മീഡിയ വില്ലേജ് )ആണ് ബിരുദാനന്തര ബിരുദം സിസ്റ്റർ പൂർത്തിയാക്കിയത്.
സന്യാസത്തെക്കുറിച്ച് മുഖ്യധാരമാധ്യമങ്ങൾ ഉയർത്തിയ അവഹേളനങ്ങൾക്ക് തന്റെതായ ശൈലിയിലൂടെ മറുപടി നൽകികൊണ്ടുള്ള സിസ്റ്ററിന്റെ വീഡിയോകൾ സാമൂഹ്യമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരുന്നു. കൂടാതെ മികച്ച എഴുത്തുകാരിയും, പാട്ടുകാരിയും, കൂടിയാണ് സിസ്റ്റർ ഡെൽഫി മരിയ.