“സ്നേഹം സകലതും സഹിക്കുന്നു; സകലതും വിശ്വസിക്കുന്നു; സകലതും പ്രത്യാശിക്കുന്നു; സകലത്തെയും അതിജീവിക്കുന്നു…” കാലിത്തൊഴുത്തിനെയും കാൽവരിയെയും പ്രണയിച്ചവൻ… പാപികളെയും ചുങ്കക്കാരനെയും പ്രണയിച്ചവൻ… പ്രണയത്താൽ കുഷ്ഠരോഗിയെ നെഞ്ചോടു ചേർത്ത് നിർത്തിയവൻ… ഒറ്റുകൊടുത്തവനെയും തള്ളി പറഞ്ഞവനെയും പ്രണയിക്കാൻ പഠിപ്പിച്ചവൻ… അവസാനം ഈ ലോകത്തിലെ ഏറ്റവും വലിയ പ്രണയം ഒരു വെളുത്ത അപ്പക്കഷണത്തിൽ ഒളിപ്പിച്ചു, ഇന്നും എന്നും എന്നെ പ്രണയിക്കുന്ന നസ്രായാ നീയാണ് എന്റെ വാലന്റൈൻ…
പ്രിയ നസ്രായാ,
പ്രണയങ്ങൾ ഇരകളെ പീഡനത്തിലേക്കെത്തിക്കുന്ന ഈ പുതിയ കാലത്ത്, ഒഴിഞ്ഞ ഇടമോ മുറിയോ കണ്ടെത്തി ശരീരം പങ്കു വയ്ക്കാൻ മുതിരുന്നിടത്ത് പ്രണയമില്ല മറിച്ച് കാമം മാത്രമാണുള്ളത് എന്ന് തിരിച്ചറിയാനുള്ള വിവേകം എല്ലാ യുവതിയുവാക്കൾക്കും നല്കണമേ…
പ്രണയം നിരസിക്കപ്പെടുമ്പോൾ അത്രമേൽ സ്നേഹിച്ച, സ്വന്തമാക്കാൻ ആഗ്രഹിച്ച ആളെ പെട്രോളൊഴിച്ച് കത്തിക്കാനും വെട്ടിക്കൊല്ലാനും മുഖം ആസിഡൊഴിച്ച് വികൃതമാക്കാനും ഒരു മടിയും തോന്നാത്ത ഈ കാലത്ത്….
വിശുദ്ധമായ, ഉത്തരവാദിത്തമുള്ള പ്രണയങ്ങൾ ഇന്നത്തെ യുവതി യുവാക്കൾക്കിടയിൽ ഉരിതിരിയുവാൻ നസ്രായാ നീ ഇടവരുത്തണമേ… സ്വന്തം മാതാപിതാക്കൾക്ക് ഇഷ്ടമില്ലാത്ത…. സ്വന്തം വിശ്വാസത്തിനെതിരായ പ്രണയബന്ധത്തിൽ വീണ് പോകുവാൻ യുവതീ യുവാക്കളെ നീ അനുവദിക്കരുതേ…. പ്രണയബന്ധങ്ങൾ ഒരിക്കലും ബന്ധനങ്ങൾ ആകാതിരിക്കാൻ നസ്രായാ നീ ഞങ്ങളുടെ മക്കളിൽ ഇടപെടണമെ….
വികാരത്തിനപുറത്ത് സ്നേഹം എന്ന സ്വഭാവം എല്ലാവരിലും ഉണ്ടാവട്ടെ… പ്രണയം ജീവൻ എടുക്കാനുള്ളതല്ലെന്നും മറിച്ചു ജീവൻ നൽകി ജീവിതാവസാനം വരേ നെഞ്ചോടു ചേർത്ത് നിർത്താനുള്ളതാണ് എന്ന ആഴമായ ബോധ്യം എല്ലാ യുവജനങ്ങൾക്ക് നല്കണമേ… പരിശുദ്ധാത്മാവിന്റെ വിവേകവും ജ്ഞാനവും കൊണ്ടു ഞങ്ങളുടെ യുവതീയുവാക്കളെ നിറയ്ക്കണമേ!
വിശുദ്ധ വാലന്റൈൻ പുണ്യവാളൻ്റെ മദ്ധ്യസ്ഥത പ്രാർത്ഥിക്കുന്ന നൊവേന…
വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുവാൻ ആഗ്രഹിച്ച വ്യക്തികൾക്ക്, ദൈവ സന്നിധിയിൽ വിവാഹത്തിലൂടെ ഒരുമിക്കുവാൻ അവസരം ഒരുക്കി കൊണ്ട് അനേകരെ ക്രൈസ്തവ വിവാഹ ജീവിതത്തിലേയ്ക്ക് പ്രവേശിപ്പിച്ച വിശുദ്ധ വാലന്റൈനേ, ഞങ്ങളുടെ ജീവിത വിളിയിൽ സന്തോഷം കണ്ടെത്തുവാനും, ദൈവ സന്നിധിയിൽ ചെയ്ത ഉടമ്പടികൾ ലംഘിക്കാതെ ജീവിതകാലം മുഴുവൻ കഴിയുവാനും ദൈവ സന്നിധിയിൽ ഞങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കണമേ. വിവാഹം എന്ന കൂദാശ നിഷിദ്ധമാക്കിയ ഭരണാധികാരികളെ ധിക്കരിച്ചു കൊണ്ട് ദൈവ ഹിതം നിറവേറ്റുവാൻ പരിശ്രമിച്ച വിശുദ്ധ വാലന്റെനേ വിവാഹിതരായ ദമ്പതികളെ ദൈവ സന്നിധിയിൽ സമർപ്പിക്കണമേ…
വിവാഹമെന്ന കൂദാശ മനുഷ്യനും ദൈവവും തമ്മിൽ ഉള്ള ഒരു ഉടമ്പടി ആണെന്ന് തിരിച്ചറിഞ്ഞു ജീവിക്കുവാൻ അവരെ സഹായിക്കണമേ. ഈശോയെ വിവാഹ ജീവിതത്തിന്റെ പരിശുദ്ധി നഷ്ടപ്പെടുത്തുന്ന എന്തെങ്കിലും തിന്മകൾ ഉണ്ടായിട്ടുണ്ട് എങ്കിൽ മാപ്പു നല്കണമേ. (നിങ്ങളുടെ ജീവിത വിളിയുമായി ബന്ധപ്പെട്ട ഒരു ആഗ്രഹം സമർപ്പിച്ചു പ്രാർത്ഥിക്കുക… ) വിശുദ്ധന്റെ മദ്ധ്യസ്ഥതയിൽ ഞങ്ങൾ സമർപ്പിക്കുന്ന ഈ ആഗ്രഹം ഈശോയെ നിറവേറ്റി നൽകണമേ. വിശുദ്ധ വാലന്റയിന്റെ മദ്ധ്യസ്ഥത യാചിച്ചു പ്രാർത്ഥിക്കുന്ന ഞങ്ങൾ ആയിരിയ്ക്കുന്ന ജീവിതാന്തസ്സിന്റെ പവിത്രതയും, ദൈവത്തിലുള്ള വിശ്വാസവും ഉയർത്തിപിടിക്കുവാൻ കൃപ നൽകണമേ…
വിശുദ്ധ വാലന്റയിനേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.
വിവാഹം ചെയ്യുവാൻ ആഗ്രഹിച്ചു കാത്തിരിക്കുന്നവർക്ക് വേണ്ടി രക്തസാക്ഷിയായ വിശുദ്ധ വാലന്റൈനേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ…
വിവാഹജീവിതത്തിൽ സമാധാനം നഷ്ടപെട്ടവർക്ക് സ്നേഹത്തിന്റെ അനുഭവം ഉണ്ടാകുവാൻ… രക്തസാക്ഷിയായ വിശുദ്ധ വാലന്റൈനേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ…
ദാമ്പത്യ ബന്ധത്തിൽ കൂടുതൽ കെട്ടുറപ്പും സ്നേഹവും അനുഭവപ്പെടുവാൻ… രക്തസാക്ഷിയായ വിശുദ്ധ വാലന്റൈനേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ. ആമ്മേൻ.
Dear Lord, who art high in the Heavens,
Giver of Love and Passion,
And He who strings the heart’s cords,
Lead the Lovers this day, February ten plus four.
The day during the month of two,
When the date is the perfect number of God
Greater two souls and two hearts.
Some Loves are fleeting ,
But that which is built on you will never fail.
So guide the Lovers to know what is to be.
Your truths the Lovers’ mouths should speak,
For Your truth is that which is honest to the heart.
Only this, then, should pass over the red lips of the Lovers.
Your art, the Lovers simply a medium.
It is only with True Hearts that You can create a Masterpiece,
So let the Lovers remember that their Soul’s Desire
Is the one for which You light their Fire.
And let it be You who creates the Art of the Lovers;
The art of two into one. Amen.