സകല പാപങ്ങളും അതിന്റെ ശിക്ഷയിൽ നിന്നും മോചനം നൽകുന്ന ദൈവകരുണയുടെ തിരുനാൾ -2023 ഏപ്രിൽ 16. (ഈസ്റ്റെർ കഴിഞ്ഞു വരുന്ന ആദ്യത്തെ ഞായറാഴ്ച സർവത്രീകമായി (എല്ലാ റീത്തുകളിലും) കൊണ്ടാടാൻ സഭ കല്പിച്ചിട്ടുണ്ട്. ഈ തിരുനാൾ ഓരോ വ്യക്തിയുടെയും രണ്ടാം മാമോദീസയാണ്.
ഈശോയിൽ പ്രിയപ്പെട്ടവരേ,
വളരെയേറെ കുറവുകളും വീഴ്ചകളും ബലഹീനതകളും ഉള്ളവരാണ് ഞാനും നിങ്ങളുംജീവിതകാലം മുഴുവൻ ഈ പാപഭാരം പേറി നാം ജീവിക്കേണ്ടതില്ല.
ദൈവം നമ്മുടെ പാപങ്ങളുടേയും ശിക്ഷകളുടേയും കടങ്ങൾ ഇളച്ചു തരാൻ ഒരു ദിവസം നിശ്ചയിച്ചിട്ടുണ്ട്. അതോടൊപ്പം വരദന ഫലങ്ങൾക്കൊണ്ട് നമ്മെ സമ്പുഷ്ട മാക്കുന്ന ദിവസം കൂടിയാണ്, അതാണ് ഈസ്റ്റർ കഴിഞ്ഞു വരുന്ന ആദ്യ ഞായറാഴ്ച – അതായത് ദൈവകരുണയുടെ തിരുന്നാൾ
യേശുവിൻ്റെ വാക്കുകൾ ശ്രദ്ധിക്കുക.
കരുണയുടെ തിരുന്നാൾ എല്ലാവർക്കും പ്രത്യേകിച്ച് എല്ലാ പാപികൾക്കും അഭയവും തണലുമാകണമെന്ന് ഞാനാഗ്രഹിക്കുന്നു. ആ ദിവസം ആർദ്രമായ എൻ്റെ കരുണയുടെ ആഴങ്ങൾ താനേ തുറക്കപ്പെടും എൻ്റെ കരുണയുടെ ഉറവ യെ സമീപിക്കുന്ന ആത്മാക്കളുടെ മേൽ കൃപയുടെ വലിയ സമുദ്രത്തെ ഞാനൊഴുക്കും കുമ്പസാരിക്കുവാനും വി. കുർബ്ബാന സ്വീകരിക്കുവാനും അന്ന് തയ്യാറാകുന്ന ആത്മാക്കൾക്ക് പാപകടങ്ങളിൽ നിന്നും ശിക്ഷയിൽ നിന്നും പൂർണ്ണമായ ഇളവു ലഭിക്കും കൃപയൊഴുകുന്ന ദൈവികകവാടം അന്ന് തുറക്കപ്പെടും.
പാപങ്ങൾ കടും ചുമപ്പായാലും ഒരാത്മാവും എൻ്റെ അടുക്കൽ വരാൻ ഭയപ്പെടേണ്ട കരുണയുടെ തിരുന്നാൾ എൻ്റെ അലി വിൻ്റെ ആഴങ്ങളിൽ നിന്ന് ഉത്ഭവിച്ചിരിക്കുന്നു. ഈസ്റ്ററിനു ശേഷം വരുന്ന ഞായറാഴ്ച അത് പാവനമായി ആഘോഷിക്കപ്പെടണമെന്ന് ഞാനാഗ്രഹിക്കുന്നു. ( വി.ഫൗസ്റ്റിനയുടെ ഡയറി 699).
ഈശോയുടെ ഈ ആഗ്രഹത്തെ മാനിച്ചുകൊണ്ടാണ് വി.ജോൺ പോൾ രണ്ടാമൻ 2000 ഏപ്രിൽ 30-ന് ദൈവകരുണയുടെ തിരുന്നാൾ സ്ഥാപിച്ചത് (Decree issued by The Congregation of the Divine Worship and the Discipline of the Sacraments 2000 May 5)
ദൈവകരുണയുടെ ഈ തിരുന്നാൾ സർവത്രീകമായി ( എല്ലാ റീത്തുകളിലും )ഭക്തി തീക്ഷ്ണതയോടെ ആഘോഷിക്കേണ്ടതിനായി ,തിരുസഭ തന്നെയും ഈ തിരുന്നാൾ ആഘോഷത്തിന് പൂർണ്ണ ദണ്ഡ വിമോചനം പ്രഖ്യാപിച്ചിട്ടുണ്ട്. Decree (issued by the Apostolic Penitentiary on June 29 2002)
അവന് നമ്മുടെ പാപ ങ്ങള്ക്കു പരിഹാര ബലിയാണ്; നമ്മുടെ മാത്രമല്ല ലോകം മുഴുവന്റെയും പാപങ്ങള്ക്ക്. 1 യോഹന്നാന് 2 : 2
ജീവിതത്തിൽ വന്നു പോയ സകല തെറ്റുകളും കർത്താവ് മായ്ച്ചു കളയുന്ന ഈ കൃപ ലഭിക്കാൻ
-ഈശോയുടെ കരുണയിൽ ആഴമായി ശരണപ്പെടുക
-ദു:ഖ വെള്ളി മുതൽ കരുണയുടെ നൊവേന ചൊല്ലി പ്രാർത്ഥിക്കുക
-തിരുന്നാളിന് ഒരുക്കമായി ആഴമായി അനുതപിച്ച് കുമ്പസാരിക്കുക
-തിരുനാളിൽ വലിയ ശരണത്തോടെ ദിവ്യകാരുണ്യം സ്വീകരിക്കുക
-അന്നേ ദിവസം കരുണയുടെ ചിത്രം വണങ്ങി പ്രാർത്ഥിക്കുക
-കർത്താവ് പാപങ്ങൾ ക്ഷമിച്ചതിൻ്റെ നന്ദിസൂചകമായി ഏതെങ്കിലും കാരുണ്യ പ്രവർത്തി ചെയ്യുക.
കുമ്പസാരിക്കാനോ വി.കുർബ്ബാന സ്വീകരിക്കാൻ കഴിയാത്ത വിശ്വാസികൾ അന്നേ ദിവസം ആഴമായി അനുതപിച്ച് വി.ബലിയിൽ പങ്കെടുത്ത് പ്രാർത്ഥിച്ചു കൊണ്ട് തങ്ങളെത്തന്നെ ദൈവകരുണക്ക് ഭരമേല്പ്പിക്കുക.
–വൈദീകരോട് സഭ ആവശ്യപ്പെടുന്നത്…
1.ദൈവകരുണയുടെ. തിരുന്നാളിനെ കുറിച്ച് ജനത്തെ മുൻകൂട്ടി അറിയിക്കണം
2.ദുഃഖ വെള്ളിയാഴ്ച മുതൽ ദൈവകരുണയുടെ നൊവേനയ്ക്ക് നേതൃത്വം കൊടുക്കണം
3.തിരുനാൾ ദിവസം കുർബാന മദ്ധ്യേ ദൈവകരുണയെ കുറിച്ച് പ്രാഘോഷിക്കണം
4.ദൈവകരുണയുടെ ഒറിജിനൽ ഛായചിത്രം ആഘോഷമായി വെഞ്ചരിക്കണം
5.കരുണയുടെ ഛായചിത്രം പരസ്യ വണക്കത്തിനു വെക്കണം
6.കുമ്പസാരിപ്പിക്കണം
7.പ്രാർത്ഥനയിലൂടെ ജനത്തെ നയിക്കുകയും, ദൈവകരുണ്യ്ക്ക് എല്ലാവരെയും പ്രതിഷ്ടിക്കുകയും വേണം
8.കാരുണ്യ ഒരവർത്തികൾക്ക് നേതൃത്വം കൊടുക്കണം
9.പൂർണ്ണ ദണ്ഡവിമോചനത്തിനായി ജനത്തെ ഒരുക്കണം, ആശീർവദിക്കണം.
മാർത്തോമാ ശ്ലീഹായെ
വിശുദ്ധ ഫൗസ്റ്റീനായെ
വിശുദ്ധ ജോൺ പോൾ പാപ്പായെ
വാഴ്ത്തപ്പെട്ട മൈക്കിൾ സോപ്പോച്കോയെ
ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ
www.globaldivinemercyfoundation.org
+91 82818 21927
+91 8301029369