പുളിയാമ്പിള്ളി സെബാസ്റ്റ്യൻ ജോഷി ഇന്ന് തന്റെ നാല്പത്തിയഞ്ചാമത്തെ വയസ്സിൽ കർത്താവിന്റെ സന്നിധിയിലേക്ക് ചേർക്കപ്പെട്ടു. തൻറെ ജീവിതം കർത്താവായ യേശുക്രിസ്തുവിനു വേണ്ടി മാറ്റിവയ്ക്കപ്പെട്ട ഒരു മനുഷ്യൻ ആയിരുന്നു ജോഷി.
ദൈവത്തിൻറെ ദാനമാണ് മക്കൾ എന്ന് വിശ്വസിക്കുകയും മക്കൾ ആണ് ഏറ്റവും വലിയ സമ്പത്ത് എന്ന് ഉറച്ചു വിശ്വസിക്കുകയും ചെയ്ത സഹോദരൻ ജോഷി ദൈവം തന്ന 7 മക്കളെ തൻറെ കൊടിയ ദാരിദ്ര്യത്തിലും വളർത്തി വലുതാക്കി ഏഴു മക്കൾ അദ്ദേഹത്തിന് ഒരു ഭാരം ആയിരുന്നില്ല. കൊടിയ ദാരിദ്രത്തിൽ സ്വന്തമായിട്ട് കയറിക്കിടക്കാൻ ഒരു വീട് പോലും ഇല്ലാത്ത അവസ്ഥയിൽ പോലും ദൈവത്തിൻറെ ദാനമായ കുഞ്ഞുങ്ങൾക്ക് ജന്മം കൊടുക്കാൻ യാതൊരു മടിയും കാണിക്കാത്ത ഒരു വലിയ മനസ്സിന്റെ ഉടമയും ആയിരുന്നു ജോഷി.
ജോഷിയുടെ ഈ വേർപാട് വലിയ വേദനയാണ് മനസ്സിൽ ഉണ്ടാക്കിയിരിക്കുന്നത് അനേക സുവിശേഷ വേദികളിൽ കർത്താവിൻറെ വചനം പങ്കുവയ്ക്കുകയും
അട്ടപ്പാടി സെഹിയോൻ മധ്യസ്ഥപ്രാർഥന സമൂഹത്തിന് ഒപ്പം ഇരുന്നു കൊണ്ട് ലോകത്തിനുമുഴുവൻ വേണ്ടി മാധ്യസ്ഥം പ്രാർത്ഥിക്കുവാനും ഒക്കെ പോയിരുന്ന ഒരു മനുഷ്യനായിരുന്നു . എല്ലാം കർത്താവായ യേശുവിനു വേണ്ടി സമർപ്പിക്കപ്പെട്ട ഒരു ജീവിതമായിരുന്നു തൻറെ ജീവിതത്തിൽ കൃത്യമായിട്ട് കിട്ടുന്ന സമ്പത്തിന് ദശാംശം മാറ്റിവയ്ക്കുന്ന ഒരാളായിരുന്നു ജോഷി.
പട്ടിണി ആയാൽ പോലും ദശാംശം പൈസ എടുത്ത് ചെലവാക്കാൻ അദ്ദേഹം ഒരിക്കലും തയ്യാറാവുകയില്ലായിരുന്നു. അത്രമാത്രം കർത്താവിനു വേണ്ടി ഡെഡിക്കേറ്റ് ചെയ്ത ഒരു ജീവിതശൈലിയായിരുന്നു ബ്രദർ ജോഷിയുടേത് അദ്ദേഹത്തിൻറെ ഈ മരണം സത്യത്തിൽ അനേകർക്ക് വലിയ വേദന ഉളവാക്കുന്നതാണ്.
മരണം ജീവൻ ലേക്കുള്ള കവാടം ആണ് എന്ന് നമുക്കറിയാം എങ്കിൽ പോലും ഈ ലോകത്തിൽ കൂട്ടിച്ചേർക്കപ്പെട്ട ബന്ധങ്ങൾ, ഭാര്യ , മക്കൾ സഹോദരങ്ങൾ, മാതാപിതാക്കൾ എന്നീ ബന്ധങ്ങൾ നിലനിൽക്കുമ്പോൾ മരണം വേദന ഉള്ളതായി മാറുന്നു. യാതൊരു ബന്ധവുമില്ലാത്ത ചുരുങ്ങിയ കാലത്തെ പരിചയമുണ്ടായിരുന്ന എനിക്ക് പോലും ജോഷിയുടെ മരണം വലിയ ആഘാതമായി.
ജോഷിക്കുവേണ്ടി കിഴക്കമ്പലത്ത് ഒരു പുതിയ വീട് പണിതു കൊണ്ടിരിക്കുകയായിരുന്നു അതിന്റെ ഒന്നാമത്തെ നിലയുടെ വർക്ക കഴിഞ്ഞ് അടുത്ത ദിവസം ആണ് ജോഷി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയത് മഞ്ഞപ്പിത്തം കടുത്ത് പോയിരുന്നു. അത് കൺട്രോൾ ചെയ്യാൻ പറ്റാതെ വന്നപ്പോൾ അവിടെ നിന്നും എറണാകുളം ലിസി ഹോസ്പിറ്റലിലേക്ക് അദ്ദേഹത്തെ മാറ്റുകയാണുണ്ടായത് അവിടെവച്ചാണ് ക്രിയാറ്റിൻ അളവ് ക്രമാതീതമായി വർദ്ധിച്ചതായി കണ്ടെത്തുകയും കിഡ്നിയുടെ പ്രവർത്തനവും കരളിനെ പ്രവർത്തനങ്ങളും ഏകദേശം നിലച്ചുപോയതായി ഡോക്ടർമാർ കണ്ടെത്തുകയും ചെയ്തത്.
എന്നാൽ പ്രത്യാശയുടെ കിരണങ്ങൾ പ്രദാനം ചെയ്തുകൊണ്ട് അത്ഭുതകരമായ ഒരു ഓപ്പറേഷനിലൂടെ ചില വ്യത്യാസങ്ങൾ കണ്ടെത്തുകയും വളരെയേറെ മാറ്റങ്ങൾ കാണുകയും ചെയ്തുവെങ്കിലും നാല്ദി വസം മുന്നേ രാത്രിയിൽ അദ്ദേഹം ചെറുതായിട്ട് രക്തം ഛർദ്ദിക്കുകയും അതേതുടർന്ന് ഹോസ്പിറ്റലിൽ കൊണ്ടു വരികയും ചെയ്തപ്പോൾ ഡോക്ടർമാർ വിശദമായ പരിശോധനയ്ക്ക് ശേഷം വിധിയെഴുതി അദ്ദേഹത്തിൻറെ ജീവനുവേണ്ടി നിങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കുക. കാരണം ഡോക്ടർമാർ നിസ്സഹായമായ ഒരു അവസ്ഥയിലേക്ക് കാര്യങ്ങൾ തകിടം മറിഞ്ഞു പോയിരുന്നു.
മക്കള്‍: അരുണ്‍ സെബാസ്ത്യന്(പ്ലസ്ടു പഠനം പൂര്‍ത്തിയായി), മേരി അര്‍ച്ചന (പ്ലസ് വണ്‍), മേരി അഞ്ജലി (എട്ടാം ക്ലാസ്), ജോണ്‍(ആറാംക്ലാസ്), ഹെനോക്ക് (രണ്ടാം ക്ലാസ്), റൂത്ത് (ഒന്നാം ക്ലാസ്), ജസ്റ്റ (നാലുവയസ്) ദൈവത്തിൻറെ സന്നിധിയിലേക്ക് ചേർക്കപ്പെട്ട പ്രിയപ്പെട്ട ദാസന് വേണ്ടി നമുക്ക് പ്രാർഥനകൾ നേരാം.
By, Thomas Kurian