Solimma Thomas
പ്രാർത്ഥന ജീവിതത്തിലൂടെ എങ്ങനെ വിശ്വാസ രൂപീകരണം സാധ്യമാക്കാം. മാതാപിതാക്കളുടെ പങ്ക് എന്ത്?.
വിശ്വാസജീവിതം എന്നു പറയുന്നത്. കൃത്യമായി പള്ളിയിൽ പോയി കുമ്പസാരിച്ച് കുർബ്ബാന സ്വീകരിക്കുന്നതും പ്രാർത്ഥനാ കൂട്ടായ്മകളിൽ പങ്കെടുക്കുന്നതുമായ ആചാര അനുഷ്ഠാനങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല. പ്രവർത്തിയിൽ അധിഷ്ഠിതമായ പ്രാർത്ഥന ജീവിതം നയിക്കുന്നതിലൂടെ മക്കളിൽ വിശ്വാസ രൂപീകരണം നൽകുവാൻ മാതാപിതാക്കൾക്ക് കഴിയും.
മദ്യപാനിയായ ഒരു പിതാവ്, പള്ളിയിൽ പോയി ഭക്തിപൂർവ്വം കുർബാന സ്വീകരിച്ച തിരികെ വീട്ടിലെത്തി മറ്റുള്ളവരുടെ ജീവിത സാഹചര്യങ്ങൾ കണ്ടു മോഹിക്കുകയും നാട്ടുകാരുടെയും വീട്ടുകാരുടെയും പരദൂഷണം പറയുന്ന ഒരു അമ്മ. അതിൽ പ്രാർത്ഥനയുണ്ട് പക്ഷേ പ്രാർത്ഥന ജീവിതമില്ല. നമ്മുടെ നാട്ടിൽ സന്ധ്യാ പ്രാർത്ഥനയിൽ എത്ര കുടുംബനാഥന്മാരും ആൺകുട്ടികളും പങ്കുകൊള്ളുന്നുണ്ട്. മിക്ക കുടുംബങ്ങളിലും അമ്മമാരുടെയും പെൺമക്കളുടെയും മാത്രമായി മാറുന്നില്ല?
സന്ധ്യാപ്രാർത്ഥന. ആൺകുട്ടികളും പിതാക്കന്മാരും പല കാരണങ്ങൾ പറഞ്ഞ് പ്രാർത്ഥനാസമയം വെളിയിൽ ചിലവഴിക്കുന്നു. ഈ പ്രവണത തീർച്ചയായും നമ്മുടെ കുടുംബങ്ങളിൽ നിന്നും മാറ്റിയെടുക്കണം. (മധ്യവയസ്കർ, യു വാക്കന്മാർ) ക്രിസ്തീയ സംഘടനകളിൽപോലും വൈകുന്നേരങ്ങളിലുള്ള ഒത്തുചേരൽക്കഴിഞ്ഞുമക്കൾ ഉറങ്ങിയതിനു ശേഷമാണ് തിരിച്ച് വീട്ടിൽ എത്താറുള്ളത്. ഈ ക്രിസ്തീയ കൂട്ടായ്മകൾ പുതുതലമുറയ്ക്ക് പകർന്നു കൊടുക്കുന്ന മാതൃക എന്താണ്.
ഈശോ, തന്റെ പരസ്യ ജീവിതത്തിൽ ആഗ്രഹിച്ചത് നമ്മുടെ പ്രാർത്ഥനയാണ്. പ്രാർത്ഥന എന്നാൽ പ്രാർത്ഥനാ ജീവിതം. ഈശോ അതാണ് നമുക്ക് കാണിച്ചു തന്നത്. ശത്രുവിനോട് ക്ഷമിക്കുക അതിന്റെ ഒരു അപര്യാപ്തതയാണ് ഇന്ന് വിശ്വാസ രൂപീകരണത്തിന് ഏറ്റവും കൂടുതൽ തടസ്സമായി നിൽക്കുന്നത്. ജീവിത ലാളിത്യം, പരസഹായം, ആവശ്യക്കാരെ അറിഞ്ഞു സഹായിക്കുക, മറ്റുള്ളവരുടെ വേദനയിൽ പങ്കു ചേരുക ഇതൊക്കെ പ്രാർത്ഥനയുടെ ചില രൂപങ്ങളും ഭാവങ്ങളുമാണ്. വിശ്വാസ രൂപീകരണത്തിന് മാതാപിതാക്കളുടെ പങ്ക്.
നിങ്ങൾ ലോകമെങ്ങും പോയി എന്റെ സുവിശേഷം പ്രസംഗിക്കുക എന്ന കൽപ്പനയുടെ ഭാഗമാണ്
വിവാഹമെന്ന കൂദാശ സ്വീകരിച്ച് കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന ഓരോ കത്തോലിക്ക വിശ്വാസിയുടെയും കടമയാണ് സുവിശേഷം പ്രഘോഷിക്കുക എന്നത്. ആദ്യം സുവിശേഷം പ്രഘോഷിക്കേണ്ടത് സ്വന്തം ഭവനത്തിൽ തന്നെയാണ്. സ്വന്തം മക്കളോടാണ്. മക്കളുടെ വിശ്വാസ രൂപീകരണമെ ന്നുപറഞ്ഞാൽ കുടുംബ പ്രാർത്ഥനയിൽ പങ്കെടുപ്പിക്കുക, കൂട്ടായ്മ പ്രാർത്ഥനയിൽ പങ്കെടുപ്പിക്കുക, ദേവാലയശുശ്രൂഷയിൽ പങ്കെടുപ്പിക്കുക, ഓരോ കൂദാശകൾ നൽകേണ്ട സമയത്ത് നൽകാനും, സ്വീകരിക്കുന്നതിലും മാതാപിതാക്കൾ ഉത്തരവാദിത്വം എടുക്കണം.
ക്രൈസ്തവ വിശ്വാസ മൂല്യങ്ങളായ സത്യം, നീതി, കരുണ, ദയ, സഹാനുഭൂതി, സ്നേഹം, വിശ്വസ്തത എന്നിവ കുഞ്ഞിലെ തന്നെ കുഞ്ഞുങ്ങളിൽ വളർത്തിയെടുക്കുവാൻ മാതാപിതാക്കൾ ശ്രദ്ധിക്കുക.
ക്രിസ്തു ആരാണെന്ന് കൃത്യമായി പറഞ്ഞുകൊടുക്കണം വേദപാഠ ക്ലാസ്സിൽ കൃത്യമായി വിടണം. വേദപാഠ ക്ലാസ്സുകൾ ഒരു കാരണവശാലും ഒഴിവാക്കരുത്. തെറ്റായ കൂട്ടുകെട്ടുകളിൽ മക്കൾ വീഴുന്നത് ശരിയായ വിശ്വാസ രൂപീകരണം ലഭിക്കാത്തതുകൊണ്ടാണ്. മറ്റു മതങ്ങളും നമ്മുടെ വിശ്വാസവും തമ്മിലുള്ള വ്യത്യാസം മക്കൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കണം. യേശു ഒരു മത സ്ഥാപകനാല്ല.
ഒരു വ്യക്തി ഈ ലോകത്തിൽ ജീവിച്ച ദൈവാനുഭവം ഉണ്ടായി അദ്ദേഹം എഴുതിയ ഗ്രന്ഥം അല്ല വിശുദ്ധ ബൈബിൾ. യേശു ജീവിക്കുന്ന ദൈവമാണ് കാലത്തിന്റെ
തികവിൽ വചനം മാംസമായി ലോകത്തിലേക്ക് വന്ന യേശു സത്യദൈവവും ലോകരക്ഷകനുമാണ്. മാനവരാശിയുടെ രക്ഷ യേശുവിൽ മാത്രമാണെന്ന് ബോധ്യം യുവജനങ്ങളിൽ വളർത്തിയെടുക്കാം.
ജീസസ് യൂത്ത്തുടങ്ങിയ സംഘടനകളിൽ അംഗമാക്കി കൊണ്ട് അവരുടെ പ്രായത്തിനനുസരിച്ച്, വിശ്വാസപരിശീലനം ലഭിക്കുന്നതിന് ക്രമീകരണങ്ങൾ ചെയ്യുവാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. കുടുംബത്തിനും സഭയ്ക്കും സമൂഹത്തിനും സത്യത്തിനുവേണ്ടി നിലകൊള്ളുന്നവരും തെറ്റിനെ ചങ്കുറപ്പോടെ നേരിടുന്നവരായി നമ്മുടെ മക്കൾ വളർന്നു വരട്ടെ.
കർത്താവേ, കർത്താവേ എന്ന്, എന്നോട് വിളിച്ചപേക്ഷിക്കുന്ന വനല്ല, എന്റെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ്, സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുക.
( ലൂക്കാ 8:21)
_______________________________________________________________________________________
നസ്രായൻ മീഡിയയിലൂടെ ലോകമെമ്പാടും നിന്നുള്ളസഭാ വാർത്തകൾ, ഫീച്ചറുകൾ, ബൈബിള് വചനങ്ങള്, ഉറങ്ങും മുൻപേ, ഉണരും മുൻപേ പ്രാർത്ഥനകൾ, സഭാപരവും മറ്റ് പ്രചോദനങ്ങളായ ലേഖനങ്ങൾ, പ്രഭാഷണങ്ങൾ, മനോഹരങ്ങളായ ഗാനങ്ങൾ, Whatsapp Status ഗാനങ്ങൾ…അനുദിനം നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ ലഭിക്കാൻ: നസ്രായന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം!
#Whatsapp| https://chat.whatsapp.com/LU1cql67jMuDSm7wb27p6O
#Telegram| https://t.me/nasraayantekoodeOfficial