ജോസഫിനെകുറിച്ച് ധ്യാനിക്കുമ്പോൾ ‘മംഗലപ്പുഴയെ’ മാറ്റി നിർത്താനാകില്ല…കൽഭിത്തികളിൽ ഉയർന്നു നില്ക്കുന്ന മംഗലപ്പുഴയിലെ ദൈവാലയം ഞങ്ങളുടെ സ്വകാര്യ അഹങ്കാരമായിരുന്നു. കരുതലിന്റ കരങ്ങൾ വിരിച്ചു നില്ക്കുന്ന ഈ ദൈവാലയത്തിന് അപ്പന്റെ നെഞ്ചിന്റെ ദൃഢതയും, ചൂടുമുണ്ട്…
അതു കൊണ്ട് എല്ലാവരും അമ്മയെന്ന് വിളിച്ചിരുന്ന മംഗപ്പുഴയെ അപ്പനെന്ന് വിളിക്കാനാണ് എനിക്കിഷ്ടം.. കാരണം ആ ചാപ്പലിനുള്ളിൽ ഉണ്ണിയെ കൈയ്യിലേന്തിയ ജോസഫ് ചില ഓർമ്മപ്പെടുത്തലുകൾ നല്കിയിരുന്നു…ജോസഫ് എന്ന അപ്പനിൽ ഒരു ‘പുരോഹിതനുണ്ട് ‘… Even though he was not from the Levi tribe…
1. മറ്റുള്ളവർക്കു വേണ്ടി ജീവിച്ചവൻ അവന്റെ ജീവിതം മേരിക്കും ക്രിസ്തുവിനും വേണ്ടിയായിരുന്നു..
2. ഭാര്യയുടെ നിഴലിൽ സ്വന്തം existance വംശാവലിയിൽ ചേർക്കപ്പെടുമെന്നറിഞ്ഞീട്ടും പരിഭവങ്ങളില്ലാത്തവൻ
3. സ്വന്തം സ്വപ്നങ്ങൾ തകർന്നിടത്തുനിന്നും ദൈവത്തിന്റെ സ്വപ്നങ്ങൾ കണ്ടവൻ
4. സ്വന്തം പൗരുഷം ബലി നല്കിയവൻ
5. ദൈവഹിതം അറിഞ്ഞ് പ്രവർത്തിച്ചവൻ
6. യാത്രകളിൽ എപ്പോഴും മേരിയെയും യേശുവിനെയും കൂടെ കൂട്ടിയവൻ
Yes, ജോസ്ഥ് പുരോഹിതനായിരുന്നു… ബലിയർപ്പിച്ചിട്ടില്ലെങ്കിലും…
വാലെഴുത്ത്:”അമ്മയെന്ന പുഴയെ ധ്യാനിച്ച് ധ്യാനിച്ച് അപ്പൻ എന്ന മഹാസമുദ്രത്തിൽ എത്താൻ വൈകിപ്പോയ ഒരു കുട്ടിയാണ് ഞാൻ” – വിനായക് നിർമ്മൽകടപ്പാട്: ജോസഫ് പാംപ്ലാനി പിതാവിന്റെയും, ജോമോൻ നാൽപതിൽചിറയിലച്ചന്റെയും ജീവനുള്ള ക്ലാസ്സുകൾക്ക്.
By, XteeN