കാത്തിരിപ്പിൻ്റെ, കാത്തിരുപ്പുകൾ നിറവേറ്റപ്പെടുന്നതിൻ്റെ കഥ പറയുന്ന കാലമാണ് ക്രിസ്തുമസ്…. കൽക്കരിപുക തുപ്പി കൊണ്ട് വരുന്ന തീവണ്ടിയിലേയ്ക്ക് പ്രതീക്ഷയുടെ നോട്ടമയച്ച് ഗോവർധനു വേണ്ടി വർഷങ്ങളായി കാത്തിരിക്കുന്ന പാർവ്വതിക്കുട്ടിയെ ചേർത്തു നിർത്തിയ ഒരു മനോഹരമായ റെയിൽവേ സ്റ്റേഷൻ ഫ്രെയിം പ്രിയദർശൻ സർ ‘കാലാപാനി’യിലൂടെ മലയാളത്തിനു സമ്മാനിച്ചു…
വിഫലമായ ഒരു കാത്തിരിപ്പിന്റെ അടയാളം… സ്റ്റേഷനിൽ നിന്നുമകന്നു പോകുന്ന തീവണ്ടിയക്കു സമാന്തരമായി മറു ദിശയിലേക്ക് സേതുവിനോടുകൂടെ മനസ്സിൽ പ്രതീക്ഷയുമായി നടന്നകലുന്ന പാർവ്വതി, കഥയറിയാവുന്ന പ്രേക്ഷകനെ നൊമ്പരപ്പെടുത്തുന്നു, പ്രതീക്ഷയില്ലാത്ത ഒരു കാത്തിരിപ്പ് സമ്മാനച്ചു കൊണ്ട്….
ക്രിസ്തുമസിലെ കാത്തിരിപ്പ് വ്യത്യസ്തമാകുന്നത് ഇവിടെയാണ് സംവത്സരങ്ങളായി രക്ഷകനു വേണ്ടി കാത്തിരിക്കുന്ന ഇസ്രായേൽ ജനത്തിനുള്ള, ഒപ്പം ലോകം മുഴുവൻേറയും കാത്തിരിപ്പിനുള്ള ഉത്തരമായി ക്രിസ്തു ജനിക്കുന്നു…. ക്രിസ്തുമസ് കാലം മറ്റൊരു കാത്തിരിപ്പിന്റെ കഥ പറയുന്നുണ്ട് സഖറിയായുടെയും എലിസബത്തിന്റെയും വേദന നിറഞ്ഞ കാത്തിരിപ്പിനു മുകളിൽ യോഹന്നാൻ്റെ ജനനം ഒരു ഉത്തരമാകുന്നുണ്ട്. ഊമനായി തീർന്ന സഖറിയ ഈ കാത്തിരിപ്പിൻ്റെ പേരിൽ നമ്മെ അത്ഭുതപ്പെടുത്തുന്നു….
ദൂതൻ്റെ വാക്കുകൾ അവിശ്വസിച്ച സഖറിയാ മൂകനായി മാറുമ്പോൾ ദൂതൻ ഒരു Condition പറഞ്ഞിരുന്നു, ‘ഇതു ‘ സംഭവിക്കുന്നതു വരെ…. ആ പറഞ്ഞതൊക്കെ സംഭവിച്ചീട്ടും വീണ്ടും എട്ടു ദിവസത്തേയക്ക് സഖറിയായക്ക് ഊമനായി തുടരേണ്ടി വരുന്നു…. ഈ എട്ടു ദിവസത്തെ കാത്തിരിപ്പിനു ശേഷം നമ്മൾ കണ്ടുമുട്ടുന്ന സഖറിയായ്ക്ക് ദൈവത്തോട് പരിഭവമോ പരാതിയേ ഇല്ല… എൻ്റെ കാത്തിരിപ്പുകൾക്ക് ഒരു ഉത്തരമുണ്ടെന്ന് ഓർമ്മപ്പെടുത്തുന്നുണ്ട് ക്രിസ്തുമസ്.
-By, Fr. xteen