കുട്ടികൾ മുത്തശ്ശീമുത്തശ്ശന്മാരുമായി സംഭാഷണത്തിലേർപ്പെടുക പങ്കുവയ്ക്കലും സ്വാഗതം ചെയ്യലും പങ്കിടലും സ്വാഗതം ചെയ്യലും എന്നീ രണ്ടു പദങ്ങളെ അവലംബമാക്കി തൻറെ ചിന്തകൾ പാപ്പാ തുടർന്നു:
ചാരത്തുള്ളവരുമൊത്ത്, അതായത്, സഹപാഠികൾ, മാതാപിതാക്കൾ, അദ്ധ്യാപകർ സുഹൃത്തുക്കൾ എന്നിവരോടുകൂടെ പക്വത പ്രാപിക്കുന്നതിൽ മടുക്കരുതെന്ന് പാപ്പാ, പങ്കുവയ്ക്കൽ എന്ന പദം വിശകലനം ചെയ്യവെ വിദ്യാർത്ഥികളോടുപറഞ്ഞു. അറിവിൽ മാത്രമല്ല, കൂടുതൽ ഐക്യദാർഢ്യവും സാഹോദര്യവുമുള്ള ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിന് ബന്ധങ്ങൾ നെയ്തെടുക്കുന്നതിലും വളരാൻ “കൂട്ടുകെട്ട്” ആവശ്യമാണെന്നും, കാരണം നമുക്ക് ഏറെ ആവശ്യമായിരിക്കുന്ന സമാധാനം പടുത്തുയർത്തുക പങ്കുവയ്ക്കലിലൂടെയാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.
സമാധാനം ഒരു കരവേല…
സമാധനോത്പാദന യന്ത്രം ഇല്ലെന്നും സമാധാനം എന്നും കരവേലയാണെന്നും സ്വന്തം പരിശ്രമവും പങ്കുവയ്ക്കലുംകൊണ്ടാണ് അത് നിർമ്മിക്കുകയെന്നും പാപ്പാ ആവർത്തിച്ചു വ്യക്തമാക്കി
പ്രതിബന്ധങ്ങളുടെ ലോകം-
യുദ്ധത്തിനു വരെ ഹേതുവാകുന്ന നിരാസം
തുടർന്ന് പാപ്പാ സ്വാഗതചെയ്യൽ എന്ന പദത്തിൻറെ പൊരുൾ അനാവരണം ചെയ്തു. ഇന്നത്തെ ലോകം മനുഷ്യർക്കിടയിൽ നിരവധി തടസ്സങ്ങൾ വയ്ക്കുന്നുണ്ടെന്നും അവയുടെ ഫലം ഒഴിവാക്കലുകളും നിരാസവുമാണെന്നും പാപ്പാ പറഞ്ഞു. ഈ നിരാസം അപകടകരമാണെന്നും ചിലപ്പോൾ വിദ്യാലയങ്ങളിൽ അൽപ്പം വിചിത്രസ്വഭാവമൊ, പരഹാസ്യരൊ അല്ലെങ്കിൽ നമുക്ക് ഇഷ്ടപ്പെടാത്തവരൊ ആയ തുമായ ചില സഹപാഠികൾ ഉണ്ടെങ്കിൽ അവരെ ഒരിക്കലും തള്ളിക്കളയരുതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. തള്ളിക്കളയലുകൾ യുദ്ധത്തിനുവരെ കാരണമാകുന്നുവെന്നും പാപ്പാ പറഞ്ഞു.
ആളുകളുടെ കണ്ണിലേക്കു നോക്കുക
രാജ്യങ്ങൾക്കിടയിലും, സാമൂഹ്യവിഭാഗങ്ങൾക്കിടയിലും മാത്രമല്ല, വ്യക്തികൾക്കിടയിലും തടസ്സങ്ങളുണ്ടെന്നു വിശദീകരിച്ച പാപ്പാ ഇങ്ങനെ തുടർന്നു: പലപ്പോഴും നിങ്ങൾ നോക്കിക്കൊണ്ടിരിക്കുന്ന ഫോൺ പോലും നിങ്ങളുടെ വിരൽത്തുമ്പിൽ ഉള്ള ഒരു ലോകത്ത് നിങ്ങളെ ഒറ്റപ്പെടുത്തുന്ന ഒരു അതിർത്തിയായി മാറുന്നു. മറിച്ച്, ആളുകളുടെ കണ്ണുകളിലേക്ക് നോക്കുകയും അവരുടെ കഥ കേൾക്കുകയും അവരുടെ അനന്യതയെ സ്വാഗതം ചെയ്യുകയും ചെയ്യുന്നത് എത്ര മനോഹരമാണ്; വ്യത്യസ്ത പാരമ്പര്യങ്ങളിലും വംശങ്ങളിലും മതങ്ങളിലുമുള്ള സഹോദരീസഹോദരന്മാരുമായി സൗഹൃദത്തിലൂടെ പാലങ്ങൾ സൃഷ്ടിക്കുക. അങ്ങനെ ചെയ്താൽ മാത്രമേ ദൈവസഹായത്താൽ നമുക്ക് ശാന്തിയുടെയും പ്രത്യാശയുടെയും ഒരു ഭാവി കെട്ടിപ്പടുക്കാൻ കഴിയൂ.
യുദ്ധവേദിയായ ഉക്രയിനിലെ കുഞ്ഞുങ്ങളെ ഓർക്കുക
തുടർന്ന് അവരുടെ സാക്ഷ്യത്തിന് നന്ദി പ്രകാശിപ്പിക്കുകയും തൻറെ പ്രാർത്ഥന അവർക്ക് ഉറപ്പേകുകയും തനിക്കു വേണ്ടി പ്രാർത്ഥിക്കണമെന്ന് അവരോട് അഭ്യർത്ഥിക്കുകയും ചെയ്ത പാപ്പാ ഉക്രയിനിൽ യുദ്ധത്തിലകപ്പെട്ടിരിക്കുന്ന കുഞ്ഞുങ്ങളെ, ബാലികാബാലന്മാരെ ഓർക്കാൻ എല്ലാവരെയും ക്ഷണിച്ചു. അവർ നമ്മെപ്പോലെയാണ്, നിങ്ങളെപ്പോലെയാണ്: ആറ്, ഏഴ്, പത്ത്, പതിനാല് വയസ്സു പ്രായമുള്ളവർ, നിങ്ങൾക്ക് ഒരു ഭാവിയുണ്ട്, സമാധാനപരമായ ഒരു സമൂഹത്തിൽ വളരുന്നതിൻറെ സാമൂഹിക സുരക്ഷയുണ്ട്. മറിച്ച്, ഈ കുട്ടികൾ പിഞ്ചുകുഞ്ഞുങ്ങൾ പോലും ബോംബുകളിൽ നിന്ന് രക്ഷപ്പെടേണ്ട അവസ്ഥയാണ്. അവർ അവിടെ കൊടും തണുപ്പിൽ യാതനകളനുഭവിക്കുകയാണ്. ഇന്ന് അവർ ഇവിടെ നിന്ന് മൂവായിരം കിലോമീറ്റർ അകലെയാണ് കഷ്ടപ്പെടുന്നത്. നമുക്ക് കർത്താവിനോട് പ്രാർത്ഥിക്കാം..
കുഞ്ഞുങ്ങൾക്കു വേണ്ടി പ്രാർത്ഥന
കർത്താവായ യേശുവേ, ബോംബുകൾക്കു കീഴെ ജീവിച്ചുകൊണ്ട് ഈ ഭയാനക യുദ്ധം കാണുന്ന കൊച്ചുകുട്ടികൾ, ബാലികാബാലന്മാർ, പട്ടിണി അനുഭവിക്കുന്നവർ, വീടുവിട്ട് ഓടിപ്പോകേണ്ടിവന്നവർ, എല്ലാവർക്കും വേണ്ടി ഞാൻ അങ്ങയോടു അപേക്ഷിക്കുന്നു: കർത്താവേ, ഈ കുട്ടികളെ തൃക്കൺപാർക്കേണമേ: അവരെ നീ നോക്കൂ, അവർക്ക് സംരക്ഷണേകൂ. മുതിർന്നവരായ ഞങ്ങളുടെ അഹങ്കാരത്തിൻറെ ഇരകളാണിവർ. കർത്താവായ യേശുവേ, ഈ കുട്ടികളെ അനുഗ്രഹിക്കുകയും അവരെ സംരക്ഷിക്കുകയും ചെയ്യണമേ.
മനുഷ്യരുടെ വ്യാപകമായ കുടിലത
ബൈബിൾ വിവരണം – അത് എഴുതപ്പെട്ട കാലത്തെ പ്രതീകാത്മക ഭാഷയിൽ – ശ്രദ്ധേയമായ ഒരു കാര്യം നമ്മോട് പറയുന്നു: മനുഷ്യരുടെ, ഒരു സാധാരണ ജീവിതരീതിയായി മാറിയ, വ്യാപകമായ കുടിലതയിൽ ദൈവം വളരെ അസ്വസ്ഥനായിരുന്നു, അവരെ സൃഷ്ടിച്ചത് തെറ്റാണെന്ന് പോലും അവിടന്നു കരുതുകയും അവരെ അവരെ ഉന്മൂലനം ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു. ഒരു സമൂല പരിഹാരം. ആ തീരുമാനത്തിന് കാരുണ്യത്തിൻറെ വിരോധാഭാസപരമായ ഒരു വ്യതിയാനം പോലും ഉണ്ടായിരിക്കാം. ഇനി മനുഷ്യരില്ല, ചരിത്രമില്ല, ന്യായവിധിയില്ല, ശിക്ഷയില്ല. അഴിമതി, അക്രമം, അനീതി എന്നിവയുടെ പൂർവ്വനിശ്ചിത ഇരകൾ എന്നെന്നേക്കുമായി രക്ഷപ്പെടും.
തിന്മയ്ക്കെതിരെയുള്ള നിസ്സഹായാവസ്ഥയാൽ തളർന്നുപോകുകയോ, അല്ലെങ്കിൽ, “വിനാശത്തിൻറെ പ്രവാചകന്മാരാൽ” മനോവീര്യം നഷ്ടപ്പെടുകയോ ചെയ്യുമ്പോൾ – ജനിക്കാതിരിക്കുന്നതായിരുന്നു നല്ലത് എന്ന് ചിലപ്പോൾ നമ്മളും ചിന്തിച്ചുപോകുന്നില്ലേ? നമ്മുടെ ഗ്രഹത്തിലെ ജീവൻറെ പരിണാമപരമായ നാശമായി മനുഷ്യവർഗ്ഗത്തെ പഴിക്കുന്ന ചില സമീപകാല സിദ്ധാന്തങ്ങളെ നാം അംഗീകരിക്കണോ?
വൈരുദ്ധ്യങ്ങൾ
നമ്മെ ആശയക്കുഴപ്പത്തിലാക്കുന്ന പ്രതിലോമ മാനസികപരിമുറുക്കങ്ങൾക്ക് വിധേയരായ നമ്മൾ വാസ്തവത്തിൽ, സമ്മർദ്ദത്തിലാണ്. ഒരു വശത്ത്, നമുക്ക് സാങ്കേതികവിദ്യയുടെ അസാധാരണമായ വികസനം പ്രദീപ്തമാക്കിയ ഒരു നിത്യയൗവനത്തിൻറെ ശുഭാപ്തിവിശ്വാസം ഉണ്ട്, നമ്മുടെ രോഗങ്ങൾ ഭേദമാക്കുകയും മരിക്കാതിരിക്കുന്നതിനുള്ള മെച്ചപ്പെട്ട പരിഹാരങ്ങളെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുന്നതായ യന്ത്രങ്ങളാൽ, നമ്മെക്കാൾ കാര്യക്ഷമവും ധിക്ഷണാപരവുമായ യന്ത്രങ്ങളാൽ, നിറഞ്ഞ ഒരു ഭാവിയെ വരച്ചുകാട്ടുന്നു.
യന്ത്രമനുഷ്യരുടെ ഒരു ലോകം. മറുവശത്ത്, നമ്മുടെ കല്പനാശക്തി നമ്മെ തീർത്തും ഇല്ലാതാക്കുന്ന ഒരു അന്തിമ ദുരന്തത്തിൻറെ ഒരു രംഗത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി കാണപ്പെടുന്നു. സാധ്യമായ ഒരു ആണവയുദ്ധം വഴി സംഭവിക്കുന്നത്. “ആ ദിനത്തിനു ശേഷം” – ഇനിയും ദിവസങ്ങളും മനുഷ്യരും ഉണ്ടെങ്കിൽ – നാം പുജ്യത്തിൽ നിന്ന് ആരംഭിക്കേണ്ടിവരും. ആദ്യം മുതൽ തുടങ്ങുന്നതിനായി സകലവും നശിപ്പിക്കുന്നു. തീർച്ചയായും, പുരോഗതിയെ നിസ്സാരമായികാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ, നമ്മുടെ അബോധമനസ്സിൽ ജലപ്രളയത്തിൻറെ പ്രതീകം ഇടം പിടിക്കുന്നതായി തോന്നുന്നു.
വൃദ്ധനായ നോഹ
ബൈബിൾ വിവരണത്തിൽ, ദുർമ്മാർഗ്ഗത്തിൽ നിന്നും വെള്ളപ്പൊക്കത്തിൽ നിന്നും ഭൂമിയുടെ ജീവനെ രക്ഷിക്കുന്ന കാര്യം വരുമ്പോൾ, ദൈവം എല്ലാവരിലും ഏറ്റവും പ്രായം ചെന്ന “നീതിമാനായ” നോഹയുടെ വിശ്വസ്തതയ്ക്ക് ഈ ദൗത്യം ഭരമേല്പിക്കുന്നു. ഞാൻ എന്നോടുതന്നെ ചോദിക്കുകയാണ്, വാർദ്ധക്യം ലോകത്തെ രക്ഷിക്കുമോ? ഏത് അർത്ഥത്തിലാണിത്? വാർദ്ധക്യം എങ്ങനെ ലോകത്തെ രക്ഷിക്കും? ഏത് ചക്രവാളത്തിൽ? മരണാനന്തര ജീവിതമോ അല്ലെങ്കിൽ പ്രളയത്തിൽ നിന്നുള്ള അതിജീവനം വരെ മാത്രമോ?
അഴിമതി എവിടെ?
“നോഹയുടെ നാളുകളെ”ക്കുറിച്ച് ഓർമ്മപ്പെടുത്തുന്ന യേശുവിൻറെ ഒരു വാക്ക്, നാം ശ്രവിച്ച വേദപുസ്തക താളിൻറെ അർത്ഥം കൂടുതൽ ആഴത്തിൽ ഗ്രഹിക്കാൻ നമ്മെ സഹായിക്കുന്നു. അവസാന കാലത്തെക്കുറിച്ചു സംസാരിക്കുന്ന യേശു പറയുന്നു: “നോഹയുടെ നാളുകളിൽ സംഭവിച്ചതുപോലെ, മനുഷ്യപുത്രൻറെ നാളുകളിലും സംഭവിക്കും: നോഹ പെട്ടകത്തിൽ പ്രവേശിക്കുകയും ജലപ്രളയം വന്ന് സകലലതും നശിപ്പിക്കുകയും ചെയ്തതുവരെ അവർ തിന്നും കുടിച്ചും വിവാഹം ചെയ്തും ചെയ്തുകൊടുത്തും കഴിഞ്ഞിരുന്നു” (ലൂക്കാ 17: 26-27). തീർച്ചയായും, തിന്നുകയും കുടിക്കുകയും ചെയ്യുക, വിവാഹിതരാകുക എന്നിവ വളരെ സാധാരണമായ കാര്യങ്ങളാണ്, മാത്രമല്ല അവ ദുർമാർഗ്ഗത്തിൻറെ ഉദാഹരണങ്ങളായി തോന്നുന്നുമില്ല. എവിടെയാണ് അപഭ്രംശം?
എവിടെയാണ് അഴിമതിയുണ്ടായിരുന്നത്? യഥാർത്ഥത്തിൽ, മനുഷ്യർ, ജീവിതം ആസ്വദിക്കുന്നതിൽ തങ്ങളെത്തന്നെ പരിമിതപ്പെടുത്തുമ്പോൾ, ദുർമ്മാർഗ്ഗത്തെക്കുറിച്ചുള്ള ധാരണ പോലും കൈമോശംവരുമെന്നും അതിൻറെ അർത്ഥത്തെ വിഷലിപ്തമാക്കുന്നുവെന്നും യേശു ഊന്നിപ്പറയുന്നു. അഴിമതിയെക്കുറിച്ചുള്ള ധാരണ നഷ്ടമാകുമ്പോൾ ദുർമ്മാർഗ്ഗം ഒരു സാധാരണകാര്യമായി പരിണമിക്കുന്നു.
സാധാരണമായിരിക്കുന്ന അഴിമതിയാർന്ന ജീവിതം
എല്ലാത്തിനും അതിൻറെതായ വിലയുണ്ട്. എല്ലാം വാങ്ങുന്നു, കാണുന്നു…. ഇത്, കച്ചവട ലോകത്ത്, നിരവധി തൊഴിലുകളുടെ ലോകത്ത്, സാധാരണമാണ്. കൂടാതെ, മാനവ ക്ഷേമത്തിൻറെ സാധാരണ ഭാഗമെന്നപോലെ അവർ അഴിമതിയും സസന്തോഷം ആസ്വദിക്കുന്നു. നിങ്ങൾ എന്തെങ്കിലും ചെയ്യാൻ പോകുമ്പോൾ, കാര്യം വേഗം സാധിക്കാതെ വരുമ്പോൾ ആളുകൾ ഇങ്ങനെ പറയുന്നത് എത്ര തവണ, കേൾക്കുന്നു: “നീ എനിക്ക് കൈക്കൂലി തരികയാണെങ്കിൽ ഞാൻ ഇത് വേഗത്തിലാക്കാം”. അഴിമതിയുടെ ലോകം മനുഷ്യൻറെ സാധാരണ ജീവിതത്തിൻറെ ഭാഗമായി തോന്നുന്നു; ഇത് മോശമാണ്.
അഴിമതി സാധാരണമാകുകയാണോ, ഞാൻ എന്നോടുതന്നെ ചോദിക്കുകയാണ്? സഹോദരീ സഹോദരന്മാരേ, നിർഭാഗ്യവശാൽ അതെ. പ്രാണവായി ശ്വസിക്കുന്നത് പോലെ നിങ്ങൾക്ക് അഴിമതിയുടെ വായു ശ്വസിക്കാം. ഇത് സാധാരണമാണ്, പക്ഷേ ഇത് മോശമാണ്, ഇത് നല്ലതല്ല! എന്താണ് നിങ്ങൾക്ക് വഴി തുറക്കുന്നത്? സ്വന്തം കാര്യം മാത്രം ലക്ഷ്യമാക്കിയുള്ള ലാഘവബുദ്ധി: എല്ലാവരുടെയും ജീവിതത്തെ മുക്കുന്ന അഴിമതിയുടെ വാതിൽ തുറക്കുന്ന ഘടകമാണിത്.
ഒരുവന് അവൻറെ കാര്യങ്ങളെല്ലാം ഭംഗിയായി നടക്കുമ്പോൾ മറ്റുള്ളവരെ ശ്രദ്ധിക്കുന്നില്ല: ഈ നിസ്സംഗത നമ്മുടെ പ്രതിരോധത്തെ ബലഹീനമാക്കുന്നു, നമ്മുടെ മനസ്സാക്ഷിയെ മൂടുന്നു, നമ്മെ – നാമറിയാതെതന്നെ- അഴിമതിയിൽ പങ്കാളികളാക്കുന്നു. കാരണം അഴിമതി എല്ലായ്പ്പോഴും തനിയെ പോകുന്നില്ല: ഒരു വ്യക്തിക്ക് എപ്പോഴും കൂട്ടാളികളുണ്ട്. അഴിമതി എപ്പോഴും വ്യാപിക്കുന്നു.
വൃദ്ധജനം മുന്നറിയിപ്പുമായി
ആസ്വാദനാസക്തിയിലും പൊള്ളയായ ആന്തരികതയിലും മുങ്ങിയ ഒരു ജീവിതത്തിൻറെ ഈ സാധാരണവൽക്കരണത്തിൻറെ വഞ്ചന മനസ്സിലാക്കാൻ പറ്റിയ നിലയിലാണ് വാർദ്ധക്യം. ചിന്താരഹിതവും ത്യാഗരഹിതവും ആന്തരികതയില്ലാത്തതും സൗന്ദര്യമില്ലാത്തതും സത്യരഹിതവും നീതിരഹിതവും സ്നേഹമില്ലാത്തതുമായ ജീവിതം: ഇതു മുഴുവൻ അഴിമതിയാണ്. നമ്മെ മനുഷ്യരാക്കുന്ന ശ്രദ്ധയോടും ചിന്തകളോടും വാത്സല്യങ്ങളോടുമുള്ള വൃദ്ധജനമായ നമ്മുടെ, നമ്മുടെ പ്രായാധിക്യത്തിൻറെ പ്രത്യേക സംവേദനക്ഷമത വീണ്ടും പലർക്കും ഒരു വിളിയായി മാറണം.
പുത്തൻ തലമുറകളോടുള്ള പ്രായമായവരുടെ സ്നേഹത്തിൻറെ തിരഞ്ഞെടുപ്പായിരിക്കും ഇത്. “സൂക്ഷിക്കുക, ഇത് അഴിമതിയാണ്, ഇതുകൊണ്ട് നിനക്ക് ഒരു പ്രയോജനവുമില്ല” എന്ന മുന്നറിയിപ്പ് നൽകുന്നത് നമ്മൾ ആയിരിക്കും. അഴിമതിക്കെതിരെ നീങ്ങാൻ വൃദ്ധജനത്തിൻറെ ജ്ഞാനം ഇന്ന് ഏറെ ആവശ്യമാണ്. പുതിയ തലമുറകൾ വൃദ്ധരായ നമ്മളിൽ നിന്ന് പ്രായധിക്യത്തിലെത്തിയവരിൽ നിന്ന്, അഴിമതിയുടെ, ശീലത്തിൻറെ ലാഘവബുദ്ധിയോടുകൂടിയ ലോകത്തിന് പുറത്തേക്കുള്ള പുതിയ കാഴ്ചപ്പാടുകളിലേക്ക് വാതിലുകൾ തുറക്കുന്ന ഒരു പ്രവചനാത്മക വാക്ക് പ്രതീക്ഷിക്കുന്നു.
വൃദ്ധജനത്തിൻറെ പ്രവാചക ദൗത്യം
ദൈവം വിശ്വാസമർപ്പിച്ചിരുന്ന ഏക വ്യക്തിയായിരുന്ന നോഹ തൻറെ കാലത്തെ അഴിമതിക്കെതിരായ പ്രവാചകനായിരുന്നതു പോലെ വൃദ്ധജനമായ നാം അഴിമതിക്കെതിരായ പ്രവാചകന്മാരായിരിക്കണം. ഞാൻ നിങ്ങളോട് എല്ലാവരോടും എന്നോട് തന്നെയും ചോദിക്കുന്നു: ഇന്നത്തെ അഴിമതിക്കെതിരെ ഒരു പ്രവാചകനാകാൻ എൻറെ ഹൃദയം തുറന്നിട്ടുണ്ടോ? പ്രായമായവർ പക്വത പ്രാപിക്കാത്തതും ചെറുപ്പക്കാരുടെ അതേ ദുഷിച്ച ശീലങ്ങളുമായി വാർദ്ധക്യംപ്രാപിക്കുന്നതും മോശമായ ഒരു കാര്യമാണ്. സൂസന്നയുടെ വിധിയാളന്മാരുടെ ബൈബിൾ കഥയെക്കുറിച്ച് നമുക്ക് ചിന്തിക്കാം: അവർ അഴിമതി നിറഞ്ഞ വാർദ്ധക്യത്തിന് ഉദാഹരണമാണ്. ഇത്തരമൊരു വാർദ്ധക്യത്താൽ നമുക്ക്, യുവതലമുറയുടെ പ്രവാചകരാകാൻ കഴിയില്ല.
അഴിമതി രഹിത വാർദ്ധക്യം
നോഹ രചനാത്മകമായ വാർദ്ധക്യത്തിൻറെ ഉദാഹരണമാണ്: അത് ദുഷിച്ചതല്ല, അത് സൃഷ്ടിപരമാണ്. നോഹ പ്രസംഗിക്കുന്നില്ല, പരാതിപ്പെടുന്നില്ല, കുറ്റപ്പെടുത്തുന്നില്ല, പക്ഷേ അപകടത്തിലായ തലമുറയുടെ ഭാവി സംരക്ഷിക്കുന്നു. അപകടത്തിലാകുന്ന കുട്ടികളെയും യുവതയെയും നമ്മൾ, വൃദ്ധജനം, പരിപാലിക്കണം.
നോഹ സ്വാഗത പെട്ടകം പണിയുകയും മനുഷ്യരെയും മൃഗങ്ങളെയും അതിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നു. ജീവനെ, അതിൻറെ എല്ലാ രൂപങ്ങളിലും, പരിപാലിക്കുന്നതിലൂടെ നോഹ, സൃഷ്ടിയുടെ ആർദ്രവും ഉദാരവുമായ പ്രവർത്തി ആവർത്തിച്ചുകൊണ്ട് ദൈവത്തിൻറെ കൽപ്പന നിറവേറ്റുന്നു, വാസ്തവത്തിൽ അത് ദൈവത്തിന്റെ കൽപ്പനയെ പ്രചോദിപ്പിക്കുന്ന ചിന്തയാണ്: ഒരു പുതിയ അനുഗ്രഹം, ഒരു പുതിയ സൃഷ്ടി (ഉല്പത്തി 8.15-9.17 ). നോഹയുടെ വിളി ഇന്നും പ്രസക്തമാണ്.
യുവതയും വൃദ്ധജനവും ലോകത്തിനാവശ്യം
ഒരു പ്രായത്തിലെത്തിയ എല്ലാ ആളുകളോടും ഞാൻ ഇന്ന് ഒരു അഭ്യർത്ഥന നടത്തുകയാണ്, വയസ്സായി എന്നു പറയേണ്ടതില്ല. ശ്രദ്ധിക്കുക: നമ്മൾ ജീവിക്കുന്നതും എല്ലാം നിയമാനുസൃതം എന്നരീതിയിൽ തീർത്തും ആപേക്ഷികതയുടെ ഈ ജീവിതരീതി തുടരുന്നതുമായ മാനവ അഴിമതിയെ അപലപിക്കാനുള്ള ഉത്തരവാദിത്തം നിങ്ങൾക്കുണ്ട്. നമുക്കു മുന്നേറാം. മുന്നേറുന്ന ശക്തരായ യുവാക്കളെയും വിജ്ഞാനികളായ, വൃദ്ധരെയും ലോകത്തിന് ആവശ്യമുണ്ട്. നമുക്ക് കർത്താവിനോട് ജ്ഞാനത്തിൻറെ കൃപ അപേക്ഷിക്കാം. നന്ദി.
By, Vatican News