എറണാകുളം അതിരൂപതയ്ക്ക് മുഴുവനായും ഡിസ്പന്സേഷന് നടത്തിയ കരിയിലിൻ്റെ നടപടി തിരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഓറിയന്റല്‍ കോണ്ഗ്രിഗേന് നല്കിയ കത്തിൻ്റെ സ്വതന്ത്ര പരിഭാഷ
ഡിസംബര്‍ 7 | 2021
Prot. N. 463/2002അഭിവന്ദ്യ പിതാവേ,CCEO കാനന്‍ 1538 അനുശാസിക്കുന്നതനുസരിച്ച് ഒരു രൂപതയ്ക്ക് മുഴുവന്‍ ആരാധനാക്രമ കാര്യങ്ങളില്‍ പൊതുവായ ഒഴിവ് അനുവദിക്കാനാവില്ലെന്ന് അഭിവന്ദ്യ പിതാവ് അംഗീകരിച്ചുവല്ലോ.
അതിനാല്‍ ഈ ഡികാസ്റ്ററി 2020 നവംബര്‍ 9ന് നല്കിയ Prot. N. 248/2004 കത്ത് അനുസരിച്ച് കൃത്യതവരുത്തി താങ്കളുടെ (ഡിസ്പന്സേഷന് സംബന്ധിച്ച) തീരുമാനം പുനര്ക്രമീകരിക്കേണ്ടതാണ്. വിശ്വാസികളുടെ ആത്മീയ നന്മയെക്കരുതിയുള്ള പ്രത്യേക സന്ദര്‍ഭങ്ങളില്‍ മാത്രമേ ഡിസ്പന്സേഷന് നല്‍കാനുള്ള ഫാക്കല്‍റ്റി ഉപയോഗിക്കാന്‍ പാടുള്ളൂ. ഈ ഫാക്കല്‍റ്റിയുടെ ശരിയായ പ്രയോഗത്തെക്കുറിച്ചുള്ള കൂടുതല്‍ ആശയക്കുഴപ്പം ഒഴിവാക്കാന്‍ ദയവായി ഈ കത്ത് പരസ്യമാക്കേണ്ടതാണ്.

പ്രാര്‍ത്ഥനാപൂര്‍വ്വമായ ആശംസകളോടെ, മാന്യമായ ശ്രദ്ധയ്ക്ക് അഭിവന്ദ്യ പിതാവിന് നന്ദിലിയനാര്ഡോ കാര്‍ഡിനല്‍ സാന്ദ്രി, പ്രീഫക്ട്. ഒപ്പ്ജോര്ജിയോ ദെമേത്രിയോ ഗല്ലാരോ ആര്‍ച്ച്ബിപ്പ് സെക്രട്ടറി. ഒപ്പ്