അമലോത്ഭവയും / ഏറ്റവും മഹത്വമുള്ള കന്യകയും / കരുണയുടെ മാതാവും / സ്വർഗ്ഗത്തിന്റെ രാഞ്ജിയും / പാപികളുടെ സങ്കേതവുമായ മറിയമേ / അമ്മയുടെ വിമലഹൃദയത്തിൽ ഞാൻ / എന്നെ പ്രതിഷ്ഠിക്കുന്നു./ എന്റെ ജീവിതവും / എനിക്കുള്ളതെല്ലാം / ഞാൻ എന്തായിരിക്കുന്നുവോ അതെല്ലാം / അങ്ങേയ്ക്ക് പ്രതിഷ്ഠിക്കുന്നു./ എന്റെ ശരീരത്തെയും ആത്മാവിനെയും / അങ്ങേയ്ക്ക് നൽകുന്നു./ എന്റെ ക്രൈസ്തവ ദൈവവിളി / അമ്മയെ ഭരമേൽപ്പിക്കുന്നു./ അമ്മയുടെ സംവിധാനമനുസരിച്ച് / എന്നെ നിത്യജീവിതത്തിലേക്ക് നയിക്കേണമേ./ ക്രൈസ്തവ പുണ്യങ്ങളുടെ / വിശിഷ്യ / സ്നേഹത്തിന്റെയും ശുദ്ധതയുടെയും അഭ്യസനത്തിന് / എല്ലാവർക്കും മാതൃകയാകത്തക്കവണ്ണം / സുവിശേഷമനുസരിച്ചുള്ള ഒരു ജീവിതം നയിച്ചുകൊള്ളാമെന്നും / അമ്മയുടെ വിമലഹൃദയത്തോടുള്ള ഭക്തി പ്രചരിപ്പിക്കുന്നതിന് / സർവ്വാത്മന പ്രയത്നിക്കുമെന്നും / ഞാനിതാ വാഗ്ദാനം ചെയ്യുന്നു.
പരിശുദ്ധാത്മാവേ / എഴുന്നള്ളി വരേണമേ / അങ്ങയുടെ ഇഷ്ട മണവാട്ടിയായ / പരിശുദ്ധ മറിയത്തിന്റെ / വിമലഹൃദയത്തിന്റെ ശക്തമായ മാദ്ധ്യസ്ഥതയിൽ / എന്റെ ഹൃദയത്തിൽ എഴുന്നള്ളി വരേണമേ… ആമ്മേൻ.
മറിയത്തിന്റെ വിമലഹൃദയത്തോടുള്ള പ്രതിഷ്ഠാ ജപം…
അനുദിനം ഉണർന്നെഴുന്നേൽക്കുമ്പോൾ ചൊല്ലുക...
Previous Articleവി. കുര്യാക്കോസ് ഏലിയാസ് ചാവറ: ചരിത്രസത്യങ്ങളെ തമസ്ക്കരിക്കാമോ?
Next Article വിശുദ്ധ അല്‍ഫോന്‍സാമ്മയോടുള്ള നൊവേന: രണ്ടാം ദിവസം…
Related Posts
Add A Comment