രക്തസാക്ഷി ദൈവസഹായം പിള്ളയെ വിശുദ്ധ പദവിയിലേക്കുയര്‍ത്തുമ്പോൾ ലോക മലയാളി സമൂഹത്തിനു കൂടുതല്‍ ആത്മീയ ഉണര്‍വേകുന്ന ഗാനം, ‘കാറ്റാടി മലയിൽ കാറ്റേറ്റ് പാടി…’ പുറത്തിറങ്ങി… വാഴ്ത്തപെട്ട ദേവസഹായത്തിൻറെ വിശുദ്ധ പദവി പ്രഖ്യപനത്തോടനുബന്ധിച്ചു ബേബി ജോൺ കാലയന്താനിയും ലിസി കെ. ഫെര്‍ണാണ്ടസ് & ടീം ഒരുക്കിയിരിക്കുന്നു….
വിശ്വാസ സംരക്ഷണത്തിനായി വെടിയേറ്റു മരിക്കേണ്ടി വന്ന ദൈവസഹായം പിള്ളയുടെ ജീവിതവഴികള്‍ ആധുനിക കാലഘട്ടത്തില്‍ ഇന്ത്യയിലെ ക്രൈസ്തവ സമൂഹത്തിന് അചഞ്ചലമായ വിശ്വാസ മുന്നേറ്റത്തിനു വഴിയൊരുക്കും. ക്രൈസ്തവ സഭയ്ക്കും സഭാസംവിധാനങ്ങള്‍ക്കും നേരെ വിരുദ്ധ ശക്തികളും തീവ്രവാദ പ്രസ്ഥാനങ്ങളും വിവിധ കേന്ദ്രങ്ങളില്‍നിന്ന് ഒളിഞ്ഞും തെളിഞ്ഞും ആക്രമണങ്ങള്‍ അഴിച്ചുവിടുന്പോഴും ആക്ഷേപിച്ച് അവഹേളിക്കുന്പോഴും വിശ്വാസ സത്യങ്ങളില്‍ അടിയുറച്ചു ജീവിക്കാന്‍ കരുത്തേകുന്നതാണ് ദൈവസഹായം പിള്ളയുടെ ജീവിത മാതൃകയും വിശുദ്ധ പദവിയും!
ഗാനത്തിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ!!!