പരിശുദ്ധ അമ്മേ, ദൈവമാതാവേ, പരിശുദ്ധ ജപമാലയ്ക്ക് പ്രത്യേകമായി സമർപ്പിക്കപ്പെട്ടിരിക്കുന്ന ഈ ഒക്ടോബർ മാസത്തിൽ, വരുന്ന മുപ്പത് ദിവസങ്ങളിലും ജപമാല പ്രാർത്ഥനയിലടങ്ങിയിരിക്കുന്ന ഓരോ ദൈവരഹസ്യങ്ങൾ വീതം ഞങ്ങൾ ധ്യാനിച്ച് പ്രാർത്ഥിക്കുന്നു… കുഞ്ഞു നസ്രായൻ, ഈ ഭൂമിയിൽ പിറവിയെടുക്കാൻ പോകുന്ന സദ്വാർത്ത ഗബ്രിയേൽ മാലാഖ അറിയിച്ചതു മുതൽ, നസ്രായനും പരിശുദ്ധ അമ്മയും നടന്ന സ്നേഹത്തിന്റേയും സഹനത്തിന്റേയും ത്യാഗത്തിന്റെയും വഴികളിലൂടെ അമ്മയുടെ കരം പിടിച്ച് നസ്രായനൊപ്പം നടക്കുവാൻ, എന്നെയും അനുഗ്രഹിക്കണമേ… ഈ സായാഹ്നത്തിൽ സന്തോഷത്തിന്റെ ഒന്നാം രഹസ്യം ധ്യാനിക്കുമ്പോൾ…പരിശുദ്ധ ദൈവമാതാവ് ഗര്‍ഭം ധരിച്ച്, ഈശോമിശിഹായെ പ്രസവിക്കുമെന്ന മംഗളവാര്‍ത്ത ഗബ്രിയേല്‍ മാലാഖ ദൈവകല്പനയാല് അറിയിച്ചുവെന്നതിൻമേൽ നമുക്ക് ധ്യാനിക്കാം…#നമുക്ക്പ്രാർത്ഥിക്കാം…ഓരോ ഭവനങ്ങളുടെയും ശബ്ദമായി മാറുന്നത് കുഞ്ഞുങ്ങളാണ്….കുഞ്ഞുങ്ങളുടെ കളിചിരികൾ ഇല്ലാത്തയിടങ്ങളിലെല്ലാം ഒരുപക്ഷെ എന്തൊക്കെയോ കുറവുകൾ അനുഭവപ്പെട്ടേക്കാം….ഒരു കുഞ്ഞിന്റെ ജനനത്തോടെയാണ് ഒരു കുടുംബം അതിന്റെ പൂർണതയിൽ എത്തി ചേരുന്നത്….കുടുംബ ജീവിതത്തിന്റെ പൂർണമായ സന്തോഷവും കുഞ്ഞുങ്ങളിലൂടെയാണ് സാധ്യമാകുകയെന്നുതന്നെ പറയാം….പരിശുദ്ധ അമ്മേ മാതാവേ, ഈ രഹസ്യം ധ്യാനിക്കുമ്പോൾ മക്കളില്ലാതെ വിഷമിക്കുന്ന എല്ലാ ദമ്പതിമാരെയും നിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു…ഒരു കുഞ്ഞിനു വേണ്ടി ആഗ്രഹിച്ചു പ്രാർത്ഥിക്കുന്ന ഓരോ മക്കളിലേക്കും അമ്മേ നിന്റെ മാധ്യസ്ഥ്യം മൂലം അത്ഭുതങ്ങൾ വർഷിക്കണമേ….നസ്രത്തിലെ തിരുകുടുംബത്തിലേക്കു ഉണ്ണിയീശോ വന്നു പിറന്നപ്പോൾ നിങ്ങൾ അനുഭവിച്ച സന്തോഷം ഒരു കുഞ്ഞില്ലാത്തതിന്റെ ദുഃഖമനുഭവിക്കുന്ന അനേകർക്ക് ലഭിക്കാൻ അമ്മേ നീ നിത്യം പ്രാർത്ഥിക്കണമേ….കുഞ്ഞുങ്ങളുടെ സാന്നിധ്യമില്ലാതെ, അവരുടെ കളിചിരികൾ ഇല്ലാതെ സങ്കടത്തിൽ ആയിരിക്കുന്ന അനേകം ഭവനങ്ങളിലേക്കു മാതാവേ നിന്റെ മാധ്യസ്ഥ്യത്താൽ വലിയ അത്ഭുതങ്ങൾ നടക്കുവാൻ ഈ ജപമാല മാസം കാരണമാകട്ടെ… ആമ്മേൻ.1 സ്വർഗ. 1 നന്മ. 1 എത്രയും ദയയുള്ള മാതാവേ. 1 ത്രിത്വ.https://www.facebook.com/Nasraayantekoode/ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ!കര്‍ത്താവായ യേശു ക്രിസ്തുവിന്റെ കൃപയും പിതാവായ ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും പരിശുദ്ധ അമ്മയുടെയും, വിശുദ്ധ യൗസേപ്പിതാവിന്റേയും, സകല വിശുദ്ധരുടെയും മാധ്യസ്ഥവും, വിശുദ്ധ കുരിശിന്റെ സംരക്ഷണവും നിന്നോട് കൂടെ ഉണ്ടായിരിക്കട്ട, ഇപ്പോഴും എപ്പോഴും എന്നേയ്ക്കും…ആമ്മേൻ.സ്നേഹത്തോടെ ഈശോയിൽ അനീഷച്ചൻ!#KeepPraying, Your moment awaits!GetDaily
Telegram Link
https://t.me/nasraayantekoodeOfficial
നിങ്ങളുടെ പ്രാർത്ഥന നിയോഗങ്ങൾ [Inbox] nasraayantekoode@gmail.com അറിയിക്കുമല്ലോ! നസ്രായന്റെ കൂടെ
Subscribe| http://youtube.com/nasraayantekoode
Previous Articleഒരു പക്ഷേ അത് കന്യാമേരിയമ്മയായിരിക്കുമോ?
Next Article ഒക്ടോബർ ദൈവമാതൃഭക്തിയിൽ വളരേണ്ട മാസം!
Related Posts
Add A Comment