മനുഷ്യരുടെ ഇടയിൽ എനിക്കുണ്ടായിരുന്ന അപമാനം നീക്കിക്കളയാൻ കർത്താവ് എന്നെ കടാക്ഷിച്ച് എനിക്ക് ഇതു ചെയ്തു തന്നിരിക്കുന്നു…(ലൂക്കാ :1-25)
തിരുക്കുടുംബത്തിന്റെ നാഥയായ അമ്മക്കല്ലാതെ ഞങ്ങളുടെ കുടുംബങ്ങളുടെ അല്ലലും ആധിയും തിരിച്ചറിയാൻ കഴിയും? കുരിശിൽ കിടന്നു പിടയുമ്പോഴും… മരണത്തോളം വലിയ വേദന കടിച്ചമർത്തുമ്പോളും പാപികളായ ഞങ്ങളേക്കുറിച്ച് ചിന്തിച്ച കരുണയുടെ പരമകോടിയായ ഈശോ തമ്പുരാൻ സ്നേഹത്തിനു പകരം വയ്ക്ക്കുവാൻ പരിശുദ്ധ അമ്മയെ ഞങ്ങൾക്ക് സ്വന്തം അമ്മയായി നൽകിയല്ലോ…
ഞങ്ങളുടെ കുടുംബങ്ങളുടെ ജപമാലകൾ ചെവിക്കൊണ്ട് സ്നേഹത്തിൽ ഉറപ്പിക്കണേ… സമാധാനത്തിൽ പരിപാലിക്കണമേ… അങ്ങേ പ്രിയപ്പെട്ട ദമ്പതിമാരുടെ അനുഗ്രഹീതമാകുന്ന ഉദരഫലങ്ങൾക്കു വേണ്ടിയുള്ള അനേകം നാളുകളിലെ കാത്തിരിപ്പുകളെയും പ്രാർത്ഥനകളെയും പരിശുദ്ധമായ ബലിവേദിയിലെ ധൂപാർപ്പണം പോലെ ഞങ്ങളവിടുത്തെ തിരുസന്നിധിയിലേക്ക് ഉയർത്തുന്നു… തങ്ങളുടെ സുഖകരമായ ജീവിതത്തിനും… സമൂഹത്തിലുള്ള സ്വാതന്ത്ര്യത്തിനും… സാമ്പത്തിക ഉന്നമനത്തിനും കുഞ്ഞുങ്ങൾ ഒരു ബാധ്യതയാണെന്ന ചിന്ത നൽകി കുടുംബജീവിതത്തിന്റെ ഭദ്രതയെ തകർക്കാൻ ശ്രമിക്കുന്ന തിന്മയുടെ അതിപ്രസരമുള്ള ഈ കാലഘട്ടത്തിലും…
വൈദ്യശാസ്ത്രത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടും… മറ്റുള്ളവരുടെ പരിഹാസങ്ങളുടെ മുൻപിൽ അപമാനിതരായി മനോധൈര്യം അസ്തമിച്ചു പോയിട്ടും ഉള്ളിലെവിടെയോ നാമ്പിട്ട ഒരിത്തിരി ദൈവകരുണയുടെ പ്രതീക്ഷയുമായി ഒരു കുഞ്ഞിനു വേണ്ടി ആഗ്രഹിച്ചു പ്രാർത്ഥിച്ചു കാത്തിരിക്കുന്ന അനേകം ദമ്പതികൾ ഇന്നും ഞങ്ങളുടെയിടയിലുണ്ട്…
ഈശോയേ… അവിടുത്തെ മുൻപിൽ അവരൊഴുക്കുന്ന കണ്ണുനീരിനും പ്രാർത്ഥനയ്ക്കും പ്രതിഫലം ലഭിക്കാതെ പോകരുതേ… വിശ്വാസത്തോടെ കാത്തിരിക്കുന്ന എല്ലാ കുടുംബങ്ങളുടെയും മേൽ കരുണ ചൊരിയുകയും ഇരുളിലാണ്ടു പോയ അവരുടെ ജീവിതങ്ങളിൽ പ്രത്യാശയുടെ തിരിവെട്ടമുയർത്തുകയും ചെയ്യണമേ…
അങ്ങേയ്ക്ക് അസാധ്യമായി യാതൊന്നുമില്ലെന്ന ബോധ്യത്തോടെ… ഉചിതമായ സമയത്ത് അനുഗ്രഹമായണയുന്ന സന്തോഷത്തിന്റെ സദ്വാർത്തയ്ക്കു വേണ്ടി ക്ഷമയോടെ കാത്തിരിക്കാൻ അനുദിനം അവരെ ആത്മാവിൽ ശക്തരാക്കുകയും ചെയ്യണമേ..
ആമ്മേൻ. 1 സ്വർഗ. 1 നന്മ. 1 എത്രയും ദയയുള്ള മാതാവേ. 1 ത്രിത്വ. https://www.facebook.com/Nasraayantekoode/
ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ!
കര്‍ത്താവായ യേശു ക്രിസ്തുവിന്റെ കൃപയും പിതാവായ ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും പരിശുദ്ധ അമ്മയുടെയും, വിശുദ്ധ യൗസേപ്പിതാവിന്റേയും, സകല വിശുദ്ധരുടെയും മാധ്യസ്ഥവും, വിശുദ്ധ കുരിശിന്റെ സംരക്ഷണവും നമ്മോട് കൂടെ ഉണ്ടായിരിക്കട്ട, ഇപ്പോഴും എപ്പോഴും എന്നേയ്ക്കും…ആമ്മേൻ.
സ്നേഹത്തോടെ ഈശോയിൽ അനീഷച്ചൻ!
എല്ലാ ദിവസവും നോമ്പ് കാല വിചിന്തനങ്ങൾ, whatsapp status videos, ക്രൈസ്തവ വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ നമ്മുടെ Telegram Groupil Join ചെയ്യുമല്ലോ! https://t.me/nasraayantekoodeOfficial
വായിക്കാം…. വളരാം…
ആത്മീയതയുടെ ആനന്ദത്തിലേക്ക്…-ഇനി നിങ്ങൾക്കും എഴുതാം… നിങ്ങളുടെ ചെറുതും വലുതുമായ ദൈവാനുഭവ ചിന്തകൾ, നല്ല വാർത്തകൾ ഞങ്ങൾക്കും അയച്ച് തരിക, nasraayanlive@gmail.com അവ നമ്മുടെ വെബ്സൈറ്റിൽ പബ്ലിഷ് ചെയ്യുന്നതാണ്.
പ്രാർത്ഥനാ നിയയോഗങ്ങൾ അറിയിക്കാൻ: nasraayanlive@gmail.com
നസ്രായന്റെ കൂടെ ഓണ്‍ലൈന്‍ മിനിസ്ട്രിക്കായി പ്രാര്‍ത്ഥിക്കുന്നവര്‍ക്കും പ്രവര്‍ത്തിക്കുന്നവര്‍ക്കും സഹകരിക്കുന്നവര്‍ക്കും എല്ലാവിധ ദൈവാനുഗ്രഹവും പ്രാർത്ഥനയും നേരുന്നു. http://youtube.com/nasraayantekoode
Visit| https://nasraayan.com/