ജീവൻ്റെ നാഥനായ നല്ല ദൈവമേ, ആരോഗ്യവും ആയുസ്സും നൽകി ഞങ്ങളെ അനുഗ്രഹിക്കുന്ന അങ്ങയുടെ പരിപാലനയ്ക്ക് ഞങ്ങൾ നന്ദി പറയുന്നു… കൊറോണ വൈറസ് ബാധയിൽ നിന്നും
ഈ ലോകത്തെ സംരക്ഷിക്കണമേ… ഞങ്ങളുടെ കുടുംബാംഗങ്ങൾ ഓരോരുത്തരെയും ഈശോയുടെ തിരുരക്തത്താൽ വിശുദ്ധീകരിച്ച്
സുരക്ഷിതരായി കാത്തുകൊള്ളണമേ…
രോഗബാധിതരായ വരെ വേഗം സുഖപ്പെടുത്തണമേ… രോഗംമൂലം മരണപ്പെട്ടവരുടെ ആത്മാക്കൾക്ക് നിത്യശാന്തി നൽകണമേ… ആരോഗ്യപ്രവർത്തകർ, വൈദികർ, സമർപ്പിതർ, മിഷ്നറിമാർ, നിയമപാലകർ, വിദേശത്ത് ജോലി ചെയ്യുന്ന മക്കൾ, സാധു ജനങ്ങൾ, പലവിധ രോഗാവസ്ഥയിൽ കഴിയുന്നവർ, സാമ്പത്തികമായ ക്ലേശങ്ങൾ അനുഭവിക്കുന്നവർ, കുടുംബജീവിതത്തിൽ തകർച്ചകൾ അനുഭവിക്കുന്നവർ, എന്നിവരെ കാത്തുപരിപാലിക്കണമേ… “ഞാന്‍ നിനക്കു വീണ്ടും ആരോഗ്യം നല്‍കും; നിൻ്റെ മുറിവുകള്‍ സുഖപ്പെടുത്തും. കര്‍ത്താവ് അരുളിച്ചെയ്യുന്നു…” എന്ന വചനത്തിൻ്റെ ശക്തിയാൽ (ജറെമിയാ 30:17) എല്ലാവരെയും അവിടുത്തെ കരുണയാൽ സുരക്ഷിതരായിരിക്കുവാനും…
വൈറസ് ബാധ ഈ ലോകത്ത് നിന്നും തുടച്ചു നീക്കപ്പെടാനും, സകലരും ദൈവത്തിൻ്റെ കരുണ അറിയുവാനും ഇടയാക്കണമേ… പരിശുദ്ധ അമ്മയെ ദൈവമാതാവേ, ഞങ്ങളുടെ കുടുംബങ്ങളെ ആരോഗ്യത്തിൽ സംരക്ഷിക്കണമേ… പരിശുദ്ധ അമ്മേ ദൈവ മാതാവേ, ഞങ്ങളെ കുടുംബങ്ങളെ കാത്തുപരിപാലിക്കണമേ…. മാലാഖമാരെ സകല വിശുദ്ധരെ, എനിക്കുവേണ്ടിയും എൻ്റെ കുടുംബത്തിനു വേണ്ടിയും പ്രാർത്ഥിക്കണമേ… പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേയ്ക്കും, ആമ്മേൻ.