അതങ്ങനെ ആണ്. അങ്ങനെ ചെയ്താലേ ഒരു റീച്ച് ഉള്ളൂ. അതുകൊണ്ടാണ് ബിഷപ്പും മറ്റ് വൈദികരും പ്രതികൾ എന്ന തലക്കെട്ട് വരുന്നത്. തെറ്റ് ചെയ്തവൻ മാനുവൽ ജോർജ്ജ്, അവന്റെ ഒരു ഫോട്ടോ വക്കാൻ ഒരു മാധ്യമധർമ്മക്കാരന്റെയും കയ്യിൽ ഇല്ല. സമൂഹത്തെ നേരായ വാർത്തകളിലൂടെ നയിക്കേണ്ടവർ, തെറ്റിദ്ധരിപ്പിച്ച് സഭക്കെതിരെ തിരിക്കുന്ന പ്രവണത ഈയിടെയായി കൂടി വരുന്നു. വാർത്തയുടെ സത്യാവസ്ഥ ഇപ്രകാരമാണ്.
തമിഴ്നാട്ടിലെ അംബാസമുദ്രത്ത് പത്തനംതിട്ട രൂപതയ്ക്ക് 300 ഏക്കർ സ്ഥലമുണ്ട്. നാല്പത് വർഷമായി സഭയുടെ അധീനതയിൽ ഉള്ള ഈ സ്ഥലം കൃഷി ചെയ്യാനായി മാനുവൽ ജോർജ്ജ് എന്ന വ്യക്തിയെ കരാർ പ്രകാരം ചുമതലപ്പെടുത്തിയിരുന്നു. കോവിഡ് കാലമായിരുന്നതിനാൽ കഴിഞ്ഞ രണ്ടു വർഷമായി രൂപതാ അധികൃതർക്ക് ഈ സ്ഥലത്തു പോകാൻ കഴിഞ്ഞിരുന്നില്ല. ഈ കാലയളവിൽ എം. സാൻഡ് ഉൾപ്പെടെയുള്ളവയുടെ ലൈസൻസ് ഉള്ള കരാറുകാരൻ കരാർ വ്യവസ്ഥ ലംഘിച്ച് മണൽ കടത്തി. അതോടെ രൂപത അദ്ദേഹത്തെ കരാറിൽ നിന്ന് ഒഴിവാക്കാൻ നിയമനടപടികൾ ആരംഭിക്കുകയും ചെയ്തു. വസ്തുവിന്റെ യഥാർത്ഥ ഉടമസ്ഥൻ എന്ന നിലയിൽ രൂപതാ അധികാരികളെ ഇത് സംബന്ധിച്ച് അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തുകയും അറസ്റ്റ് ചെയ്യുകയുമാണ് ഉണ്ടായിട്ടുള്ളത്. മാനുവൽ ജോർജ്ജിന് എതിരെ രൂപത നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ഇതാണ് വസ്തുത…
-നിങ്ങൾ കണ്ടിരുന്നോ ബിഷപ്പ് മണലും വാരി നടക്കുന്നത്?
-അതോ അച്ചന്മാർ ആണോ വാരിയെടുത്ത്??
-കരാറുകാരനെക്കുറിച്ച് നിങ്ങൾ അന്വേഷിക്കുകയോ അയാൾ തെറ്റ് ചെയ്തിട്ടുണ്ടോ എന്നോ അന്വേഷിച്ചോ?
-ബിഷപ്പ് സാമുവേൽ മാർ ഐറേനിയോസ് തികച്ചും ഒരു മണൽക്കടത്തുകാരൻ എന്ന നിലയിൽ അധിക്ഷേപിക്കാൻ തക്കവിധം തരം താഴ്ന്നുപോയോ നിങ്ങളുടെ മാധ്യമ ധർമ്മം?
-അഞ്ചൽ കോളേജിന്റെ പ്രിൻസിപ്പലും മാർ ഇവാനിയോസ് കോളേജിലെ അധ്യാപകനുമായിരുന്ന ഒരു ബിഷപ്പിനെക്കുറിച്ച് ഇങ്ങനെ എഴുതിപ്പിടിപ്പിക്കാൻ എത്ര കിട്ടി കൈക്കൂലി???
മുന്നൂറ് ഏക്കർ സ്ഥലം സ്വന്തമായുള്ള സഭക്ക് മണൽ വാരിയിട്ട് വേണ്ട മുന്നോട്ട് പോകാൻ. ഇത്തരം മാധ്യമങ്ങൾ ആണ് സഭയെ പിളർക്കാൻ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത്. കൂടെ ഇത് കേട്ട് സഭയെയും പിതാക്കന്മാരെയും താഴ്ത്തിക്കെട്ടാൻ നോക്കിയിരിക്കുന്ന സഭയിലെ തന്നെ ചില അല്മായരും. അപ്പനെ പോലീസ് പിടിച്ചാലും, എന്താണ് സംഭവിച്ചത് എന്നറിയാൻ നിൽക്കാതെ അപ്പന് അത്യാർത്തി ആണെന്ന് പറയുന്ന മക്കൾ ഉള്ള കാലമാണ്. ഇതല്ല ഇതിനപ്പുറവും സഭക്കുള്ളിൽ നിന്നും ഈ മാധ്യമ മണ്ടന്മാർക്ക് ഒപ്പം കേൾക്കാൻ സാധിക്കും.
സിസിൽ രാജൻ- സഭക്കൊപ്പം സത്യത്തോടൊപ്പം – ഐറേനിയോസ്പിതാവിനൊപ്പം!
മണല്‍ ഖനനവുമായി ബന്ധപ്പെട്ട് സീറോ മലങ്കര സഭയ്ക്കെതിരെ പ്രചരിക്കുന്ന വാര്‍ത്തകളില്‍ വിശദീകരണവുമായി പത്തനംതിട്ട രൂപത. 40 വർഷമായി സഭയുടെ അധീനതയിലുള്ള ഈ സ്ഥലം കൃഷി ചെയ്യുന്നതിനായി മാനുവൽ ജോർജ്ജ് എന്ന വ്യക്തിയെ കരാർ പ്രകാരം ചുമതലപ്പെടുത്തിയിരുന്നുവെന്നും കോവിഡ് കാലമായിരുന്നതിനാൽ കഴിഞ്ഞ രണ്ടുവർഷമായി രൂപതാ അധികൃതർക്ക് ഈ സ്ഥലത്ത് നേരിട്ട് പോകാൻ കഴിഞ്ഞിരുന്നില്ലായെന്നും ഈ കാലയളവിൽ ഇദ്ദേഹം കരാര്‍ ലംഘിച്ചുവെന്നും രൂപത വ്യക്തമാക്കി. വസ്തുവിന്റെ യഥാർത്ഥ ഉടമസ്ഥൻ എന്ന നിലയിൽ ആണ് രൂപതാ അധികാരികളെ ഇതുസംബന്ധിച്ച അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.
രൂപതയുടെ വിശദീകരണ കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
തമിഴ്നാട്ടിലെ അംബാസമുദ്രത്ത് പത്തനംതിട്ട രൂപതയ്ക്ക് 300 ഏക്കർ സ്ഥലമുണ്ട്. 40 വർഷമായി സഭയുടെ അധീനതയിലുള്ള ഈ സ്ഥലം കൃഷി ചെയ്യുന്നതിനായി മാനുവൽ ജോർജ്ജ് എന്ന വ്യക്തിയെ കരാർ പ്രകാരം ചുമതലപ്പെടുത്തിയിരുന്നു. കോവിഡ് കാലമായിരുന്നതിനാൽ കഴിഞ്ഞ രണ്ടുവർഷമായി രൂപതാ അധികൃതർക്ക് ഈ സ്ഥലത്ത് നേരിട്ട് പോകാൻ കഴിഞ്ഞിരുന്നില്ല. ഈ കാലയളവിൽ മാനുവൽ ജോർജ്ജ് കരാർ വ്യവസ്ഥ ലംഘിച്ചതായി അറിഞ്ഞതോടെ അദ്ദേഹത്തെ കരാറിൽ നിന്ന് ഒഴിവാക്കാൻ നിയമനടപടികൾ ആരംഭിക്കുകയും ചെയ്തു. വസ്തുവിന്റെ യഥാർത്ഥ ഉടമസ്ഥൻ എന്ന നിലയിൽ രൂപതാ അധികാരികളെ ഇതുസംബന്ധിച്ച അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാനുവൽ ജോർജ്ജിനെതിരെ രൂപത നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ഫാ.ജോയേൽ പി. ജോൺ പൗവ്വത്ത് പി.ആർ.ഓ. പത്തനംതിട്ട രൂപത.