ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കട്ടെ ശ്രീമതി ദ്രൗപതി മുർമുവിന് അഭിനന്ദനങ്ങൾ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഭാരതത്തിന് ഒരു ആദിവാസി വിഭാഗത്തിൽ പെട്ട രാഷ്ട്രപതിയെ ലഭിക്കുന്നത് ഇതാദ്യമാണ്. ഒരു ആദിവാസി സ്ത്രീ ഇന്ത്യയുടെ രാഷ്ട്രപതിയായി വരാൻ എല്ലാവരും കുറ്റം പറയുന്ന ബിജെപി തന്നെ വരേണ്ടി വന്നു എന്നത് എടുത്ത് പറയണം.
ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതി – രണ്ടാമത്തെ വനിതാ രാഷ്ട്രപതി – ഇന്ത്യയുടെ രാഷ്ട്രപതി ആകുന്ന ആദ്യ ഗോത്ര വനിത – ഒഡീഷയിലെ മയൂർ ഭജ്ഞ് ജില്ലയിലെ ബൈദാപോസി എന്ന ആദിവാസി മേഖലയിൽ ജനനം – ഝാർഖണ്ഡ് മുൻ ഗവർണർ – രാജ്യത്ത് ഗവർണർ പദവി വഹിച്ച ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യ വനിതപരിമിതികളേക്കുറിച്ച് പരിതപിക്കുന്നവരല്ല; പരിദേവനങ്ങൾ പഠിക്കെട്ടുകളാക്കുന്നവരാണ് പ്രചോദനം…
സത്യത്തിൽ ബിജെപി യുടെ തന്ത്രങ്ങൾ കൃത്യമായി മനസിലാക്കാൻ പോലും പ്രതിപക്ഷ കക്ഷികൾക്കാകുന്നില്ല എന്നതാണ് വസ്തുത. NDA ക്കെതിരെയുള്ള ശക്തി പ്രകടനമായി രാഷ്ട്രപതി തിരഞ്ഞെടുപ്പിനെ മാറ്റാൻ പ്രതിപക്ഷം കോപ്പ് കൂട്ടിയിരുന്നെങ്കിലും ദ്രൗപതി മുർമുവിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെ പ്രതിപക്ഷം ചിന്നിച്ചിതറുന്ന കാഴ്ച്ചയാണ് കണ്ടത്. ഏതായാലും ഒരു കാര്യം ഏകദേശം ഉറപ്പാണ്…..
മറ്റ് അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ കുറേയധികം വർഷങ്ങൾ ബി ജെ പി തന്നെ ഇന്ത്യ ഭരിക്കും. നിലവിൽ പ്രതിപക്ഷത്തുള്ള ഏതെങ്കിലും ഒരു പാർട്ടിയിലേക്ക് ബി ജെ പി വിരുദ്ധ വോട്ടുകൾ ഒന്നിക്കാത്തിടത്തോളം ബി ജെ പി ക്ക് ശക്തമായ ഒരു പ്രതിപക്ഷം പോലും ഉണ്ടാകില്ല. കുടുംബ വാഴ്ച്ചക്കും, ഉറക്കം തൂങ്ങിയുള്ള ഭരണത്തിനും, പ്രീണന രാഷ്ട്രീയത്തിനും, വികസന മുരടിപ്പിനും ഒരു പരിതി അറുതി വരുത്താൻ ബിജെപി ക്കായി എന്നത് വസ്തുതയാണ്.
യു പി എ സർക്കാരിൽ ഉണ്ടായിരുന്ന കുറവുകൾ നികത്തുന്നതിനൊപ്പം ഇന്ത്യയുടെ പ്രത്യേക സാഹചര്യം മനസിലാക്കിയുള്ള തന്ത്രങ്ങൾ രൂപികരിക്കുന്ന കാര്യത്തിലും ബി ജെ പി ബഹുദൂരം മുന്നിലാണ്.രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ ബി ജെ പി ജയിക്കുമ്പോൾ കേവലം ആ പാർട്ടിയുടെ ജയത്തിൽ ഉള്ള സന്തോഷത്തേക്കാൾ…. കപട മതേതരവാദികളുടെയും, ലിബറലുകളുടെയും, കപട ഫെമിനിസ്റ്റുകളുടെയും, ഇടത് അടിമകളുടെയും ചളിപ്പ് കാണുന്നതിലാണ് സന്തോഷം!