അഭിനന്ദനങ്ങൾ… സീനിയർ ചേമ്പർ ഇൻ്റെർനാഷണൽ ദേശീയതലത്തിൽ വനിതകൾക്ക് നൽകിവരുന്ന “വിജയസ്മൃതി” പുരസ്കാരത്തിന് ആലപ്പുഴ സാന്ത്വൻ സ്പെഷൽ സ്കൂളിൻ്റെ പ്രിൻസിപ്പൽ സിസ്റ്റർ ലിൻഡ അർഹയായി.
ബിഷപ്പ് സ്റ്റീഫൻ അത്തിപ്പൊഴിയിലിൻ്റെ ദീർഘവീക്ഷണത്തിൽ 2007-ൽ ആണ് സാന്ത്വൻ സ്പെഷൽ സ്കൂൾ ആലപ്പുഴയിൽ പ്രവർത്തനം ആരംഭിക്കുന്നത്. വിവിധ മതവിഭാഗത്തിൽപ്പെട്ട 102 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. 53 വിദ്യാർത്ഥികൾ ഇവിടെ താമസിച്ചു പഠിക്കുന്നവരും മറ്റു വിദ്യാർത്ഥികൾ വീട്ടിൽനിന്നു വന്ന് പഠിച്ചുപോകുന്നവരുമാണ്. ഈ കുട്ടികൾക്ക് അവരുടെ കഴിവുകൾ വളർത്തിയെടുക്കുവാൻ സാധ്യമായതെല്ലാം ചെയ്തുകൊടുക്കുവാൻ സന്നദ്ധരായ അനുഭവസമ്പത്തും നൈപുണ്യവുമുള്ള അദ്ധ്യാപകരും അനദ്ധ്യാപകരും സാന്ത്വൻ്റെ പ്രത്യേകതയാണ്.
സാന്ത്വൻ സ്കൂളിന്റെ ആരംഭം മുതൽ സിസ്റ്റർ ലിൻഡ അവിടത്തെ കുഞ്ഞുങ്ങളുടെ പോറ്റമ്മയും അദ്ധ്യാപികയും സ്ഥാപനത്തിൻ്റെ പ്രിൻസിപ്പിളുമായി നിസ്വാർത്ഥമായി സേവനം ചെയ്യുന്നു.!!!