റോം: ഫ്രാൻസിസ് പാപ്പയുടെ മാൾട്ടാ സന്ദർശനം ഏപ്രിൽ 2-3 തീയതികളിൽ നടക്കുമെന്ന് വത്തിക്കാന്‍. പരിശുദ്ധ സിംഹാസനത്തിൻറെ വാർത്താവിതരണ കാര്യാലയത്തിൻറെ, പ്രസ്സ് ഓഫീസിൻറെ മേധാവി മത്തേയൊ ബ്രൂണി പുറപ്പെടുവിച്ച ഒരു പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്. 2020 മെയ് 31 ന് മാർപ്പാപ്പ ആദ്യം മാൾട്ട സന്ദർശിക്കാൻ തീരുമാനിച്ചിരുന്നു.
എന്നാൽ കോവിഡ് മഹാമാരിയുടെ പ്രതികൂല സാഹചര്യം കാരണം അപ്പസ്തോലിക യാത്ര മാറ്റിവെക്കുകയായിരിന്നു. മാൾട്ടയുടെ പ്രസിഡന്റിന്റെയും അധികാരികളുടെയും പ്രാദേശിക സഭയുടെയും ക്ഷണം സ്വീകരിച്ചുകൊണ്ടാണ് ഫ്രാൻസിസ് പാപ്പ രാജ്യത്തെത്തുക.
ല വല്ലേത്ത, റബാത്ത്, ഫ്ലൊറിയാന, ഗോത്സൊ ദ്വീപ് എന്നിവിടങ്ങളിലാണ് പാപ്പ സന്ദര്‍ശനം നടത്തുക. ഫ്രാൻസീസ് പാപ്പായുടെ മുപ്പത്തിയാറാം വിദേശ അപ്പസ്തോലിക പര്യടനമായിരിക്കും ഇത്. രണ്ട് മുൻ മാർപാപ്പമാർ മാൾട്ടയിൽ അപ്പസ്തോലിക സന്ദർശനം നടത്തിയിട്ടുണ്ട്: 1990-ലും 2001-ലും വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ മാൾട്ട സന്ദർശിച്ചു.
2010-ൽ ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പയും രാജ്യം സന്ദർശിച്ചു. യൂറോപ്പില്‍ ഇറ്റലിക്കടുത്തുള്ള ഒരു കൊച്ച് ദ്വീപ് രാജ്യമാണ് മാള്‍ട്ട. അടുത്ത കാലത്തായി മലയാളികള്‍ ഉള്‍പ്പെടെ ധാരാളം ഇന്ത്യക്കാര്‍ ജോലിയ്ക്കായി ചേക്കേറുന്ന രാജ്യം കൂടിയാണ്.
Pope Francis to visit Malta in April
Pope Francis will undertake a two-day apostolic journey to the Republic of Malta at the beginning of April 2022.