ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് ഒടിടി പ്ലാറ്റ്ഫോം ആയ സോണി ലിവില്‍ റിലീസ് ചെയ്ത ‘ചുരളി’ എന്ന മലയാള ചലച്ചിത്രം ആദ്യാവസാനം പച്ചത്തെറി വാക്കുകളും അസഭ്യ വര്‍ഷവും ചൊരിയുന്നതാണ്. ഇത്തരം ഭാഷകള്‍ ഗുണ്ടാ സംസ്കാരത്തിന്റെ ഭാഗവും ധാര്‍മ്മികതയ്ക്കും നമ്മുടെ നാട് പുലര്‍ത്തി വരുന്ന മഹത്തായ സംസ്കാരത്തിന് നിരക്കാത്തതുമാണ്.
ആൺ പെൺവ്യത്യാസമില്ലാതെ അസംഭ്യ പ്രയോഗങ്ങൾ ഒരു നിയന്ത്രണവുമില്ലാതെ ഉപയോഗിക്കുന്ന ഈ സിനിമ എന്ത് സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്? ഇത്തരം സൃഷ്ടികൾക്ക് യാതൊരു കലാ മൂല്യവുമില്ല. ഇത്തരം സിനിമകളെ നിയന്ത്രിക്കാൻ സെൻസർ ബോര്‍ഡിന് കഴിയില്ലേ?
മലയാളി സിനിമകളില്‍ പലപ്പോഴും തെറി പറയുന്ന രംഗങ്ങളില്‍ ബീപ് സൗണ്ട് ആണ് നാം കേള്‍ക്കാറുള്ളത്. എന്നാല്‍ ചുരുളിക്ക് ബീപ് ഇട്ടാല്‍ സിനിമ മുഴുവന്‍ ബീപ് സൗണ്ടിടേണ്ടി വരും. എ സര്‍ട്ടിഫിക്കറ്റ് ഉണ്ട് എന്ന പിന്ബലത്തിലാണോ ഇത്തരമൊരു സിനിമ പുറത്തിറക്കാ്ന് സംവിധായകനും അതിലഭിനയിക്കാന്‍ താരങ്ങള്‍ക്കും തോന്നിയത്. ഇന്ന് കൊച്ചു കുട്ടികള്‍ പോലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന കാലമാണ്.
പ്രത്യേകിച്ച് ഓണ്‍ ലൈന്‍ ക്ലാസുകള്‍ നടക്കുന്ന കാലം. ആമസോണും ടെലഗ്രാമുമെല്ലാമുള്ള ഫോണില്‍ അത്തരമൊരു സോഷ്യല്‍ പ്ലാറ്റ്ഫോമിലൂടെ ഇത്തരമൊരു തെറിയഭിഷേക സിനിമ പുറത്തിറക്കാന്‍ മാത്രം അധപതിച്ചോ കേരളം. അത് കണ്ട് ആസ്വദിക്കാന്‍ കുറേ കലാസ്വാദകരും. ചെമ്പന്‍ വിനോദും വിനയ് ഫോര്‍ട്ടും എന്തിന് അവസാനം പൊതുനിരത്തില്‍ സമൂഹത്തിന് വേണ്ടി നിലവിളിച്ച ജോജു വരെ പൂരപ്പാട്ട് പറയുന്ന സിനിമ.
ബുദ്ധിജീവികള്‍ പറയുന്നു ഇതൊരു ലൂപ്പ് മൂവി ആണെന്നും ഈ ജോണര്‍ മലയാളത്തില്‍ ആദ്യമാണെന്നും പരീക്ഷണ ചിത്രമാണെന്നും. സിനിമ രണ്ട് തവണ കണ്ടാലേ കഥ മനസിലാവൂ എന്നും പറയുന്നു. സിനിമയുടെ ആദ്യം ഒരു കഥ പറയുന്നതാണ് തുടക്കം. പടത്തിന്റെ തുടക്കത്തില്‍ പറയുന്ന ‘മാടന് – തിരുമേനി’ കഥ എല്ലാര്ക്കും മനസ്സിലായിട്ടുണ്ടാകും. ഇതേ കഥയാണ് സിനിമയിലും ആധാരം. എന്നാല്‍ കഥാപാത്രങ്ങളുടെ ഭാഷയെല്ലാം കേട്ടാലറയ്ക്കുന്ന വാക്കുകള്‍. അശ്ലീലമെന്ന വാക്കിനും മേലെയാണ് സിനിമയുടെ സംഭാഷണ രംഗങ്ങള്‍.
മലയാള സിനിമയെ ഓസ്കാറിന്റെ അടുത്തെത്തിച്ച ജെല്ലിക്കെട്ടിന്റെ ഈ സംവിധായകന്റെം ഇത്തരമൊരു സിനിമ ഇറങ്ങിയത് സാംസ്കാരിക നായകന്മാരും രാഷ്ട്രീയക്കാരും അറിയാത്ത മട്ടിലാണ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് കഴിഞ്ഞ ദിവസം ഒടിടി റിലീസ് ആയി എത്തിയ ‘ചുരുളി’ക്കെതിരെ (Churuli) യൂത്ത് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ചിത്രത്തിലെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങളില്‍ കടന്നുവരുന്ന തെറിപ്രയോഗങ്ങള്‍ ചൂണ്ടിക്കാട്ടി വൈസ് പ്രസിഡന്റ് എം എസ് നുസൂര്‍ ആയിരുന്നു രംഗത്തെത്തിയത്.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് ഒടിടി പ്ലാറ്റ്ഫോം ആയ സോണി ലിവില്‍ റിലീസ് ചെയ്ത ‘ചുരളി’ എന്ന മലയാള ചലച്ചിത്രം ആദ്യാവസാനം പച്ചത്തെറി വാക്കുകളും അസഭ്യ വര്‍ഷവും ചൊരിയുന്നതാണ്. ഇത്തരം ഭാഷകള്‍ ഗുണ്ടാ സംസ്കാരത്തിന്റെ ഭാഗവും ധാര്‍മ്മികതയ്ക്കും നമ്മുടെ നാട് പുലര്‍ത്തി വരുന്ന മഹത്തായ സംസ്കാരത്തിന് നിരക്കാത്തതുമാണ്. പച്ചത്തെറികളും അസഭ്യവാക്കുകളും സിനിമകളിലൂടെ കടത്തി വിടുന്നത് അതിന് സംസാരഭാഷ എന്ന നിലയില്‍ സ്വീകാര്യത ഉണ്ടാക്കുന്നതിനും സാമൂഹിക സംഘര്‍ഷത്തിനും നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാന്‍ വഴിതെളിക്കുന്നതിനുമാണ്.
ജോജു ജോര്‍ജ് മുഖ്യ കഥാപാത്രമായ സിനിമയുടെ കഥ വിനോയ് തോമസും തിരക്കഥ എസ്. ഹരീഷും ആണ് നിര്‍വഹിച്ചിരിക്കുന്നത്. സമൂഹത്തെ വഴിതെറ്റിക്കുക എന്ന ഉദ്ദേശത്തോടും കരുതലോടും കൂടിയും തങ്ങളുടെ പ്രവര്‍ത്തിയില്‍ അപ്രകാരം സംഭവിക്കുമെന്ന് അറിവുള്ള സംവിധായകന്, കഥാ, തിരക്കഥാകൃത്തുക്കള്‍, മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ജോജു ജോര്‍ജ് എന്നിവര്‍ പരസ്പരം കൂടിയാലോചിച്ച് ചലച്ചിത്രത്തില്‍ അസഭ്യവര്‍ഷവും ഇതര കുറ്റകൃത്യങ്ങള്‍ക്കാവശ്യമായവയും ചമച്ചിട്ടുള്ളതാണ്. ആയതിനാല്‍ നിര്‍മ്മാതാവ്, കഥാ, തിരക്കഥാകൃത്തുക്കള്‍, സംവിധായകന്, മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ജോജു ജോര്‍ജ് എന്നിവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത്, നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു എന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്.
പാഠ പുസ്തകത്തിലെ എഴുത്തുകള്‍ ഓര്‍ക്കാത്ത നമ്മളില്‍ പലരും ഇടഞ്ഞ കൊമ്ബന്റെ കൃഷ്മണിയില്‍ തോട്ടി കയറ്റി കളിക്കല്ലേ എന്ന് പറയും.. വെറുതെ ആണെങ്കിലും ‘പോ മോനെ ദിനേശാ’ എന്നും ‘ചുമ്മാ’ എന്നും ‘ശംഭോ മഹാദേവ’ എന്നും പറയും.. ആ സ്ഥാനത്ത് കുട്ടികള്‍ ഇനി മുതല്‍ ‘കു…,പൂ മോനെ..,താ…,അമ്മേടെ പൂ…’ എന്നൊക്കെ വിളിച്ചു ജീവിക്കുന്നത് കേള്‍ക്കേണ്ടി വരും.. കൂടുതലും ഇത്തരത്തില്‍ ഉള്ള വിളികള്‍ ഏറ്റെടുക്കുന്നത് ജീവിതത്തില്‍ ഒരു തെറി പോലും കേട്ടിട്ടില്ലാത്ത ഫ്ലാറ്റുകളിലെ ഉയര്‍ന്ന ജീവിതം നയിക്കുന്ന കുട്ടികള്‍ ആയിരിക്കും- സംവിധായകന് അഖില്‍ മാരാര്‍ പറയുന്നു.
ഇത്രയും നാളത്തെ ജീവിതത്തിൽ തെറി വാക്കുകൾ (ചീത്ത) ഉപയോഗിക്കാതെ സംസാരിച്ച് വിജയിച്ച വ്യക്തി എന്ന നിലയിൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ “ചുരുളി”എന്ന സിനിമയിലെ അസംഭ്യ പ്രയോഗങ്ങളെ ശക്തമായി അപലപിക്കുന്നു.