പുൽക്കൂടില്ലാത്തൊരു ക്രിസ്തുമസിനെപ്പറ്റി ആലോചിക്കാനാവില്ല. ഇടമില്ലാത്തിടത്തുവന്നു ജനിച്ച രാജാവ് ദാരിദ്ര്യത്തിന്റെയും ലാളിത്യത്തിന്റെയും പാഠം നമ്മെ പഠിപ്പിക്കുന്നുണ്ട്. അന്ന് ഒട്ടും സ്ഥലമില്ലാത്തിടത്ത് വൈക്കോലുകളാൽ കിടക്ക ഒരുക്കേണ്ടിവന്നു രാജാവിന്. എന്നാൽ ഇന്ന് ഇടമേറെയാണ്, വീടുകളൊക്കെ ആഡംബരങ്ങളിൽ പണിതുയർത്തുമ്പോൾ നമ്മുടെ ഉള്ളിൽ, വീടുകളിൽ ക്രിസ്തുമസ് പിറക്കാൻ സ്ഥലമുണ്ടോ??
ഉണ്ണിമിശിഹായുടെ പുൽക്കൂട്ടിൽ എല്ലാവർക്കും ഇടമുണ്ട്. പാവപെട്ടവനോ പണക്കാരനോ ആരായാലും അവിടെ ഒന്നുപോലെതന്നെ. അതുകൊണ്ടാണല്ലോ ആട്ടിടയർ ജനിച്ചരാജാവിനെ കാണാൻ ഓടിയെത്തിയത്. നമ്മുടെവീടുകളിൽ എല്ലാവർക്കും ഇടമുണ്ടോ, ഹൃദയങ്ങളിൽ മറ്റുള്ളവരെ അഗീകരിക്കാറുണ്ടോ. ക്രിസ്തുമസിനായി പുൽക്കൂടൊരുക്കുമ്പോൾ നമ്മുടെ ഹൃദയവും പുൽക്കൂടായി ഒരുക്കാറുണ്ടോ?
എല്ലാ സ്വർഗീയ മഹിമകളും അഴിച്ചുവെച്ച് ശൂന്യതയിലേക്ക് പിറന്നിറങ്ങിയ ഉണ്ണിമിശിഹായ്ക്ക് പുൽക്കൂടൊരുക്കുമ്പോൾ എല്ലാവരെയും ഒന്നുപോലെ കാണാനും സ്നേഹിക്കുവാനുമുള്ള കൃപയ്ക്കായ് പ്രാർത്ഥിക്കാം.
By, റിയ ലിൻസ്