എട്ടാം നൂറ്റാണ്ടിലാണ് ക്രിസ്തുമസ്മരം എന്ന രീതി ജർമനിയിൽ ആരംഭിച്ചത്. ജർമൻകാർ ക്രിസ്തുമസ്നാളുകളിൽ പിരമിഡ് ആകൃതിയിലുള്ള മരങ്ങൾ അലങ്കരിക്കുന്ന രീതി പിന്നീട് പ്രചാരത്തിലാക്കി. അങ്ങനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ക്രിസ്തുമസ് ട്രീ അറിയപ്പെട്ടു.
എല്ലാവർക്കും പ്രിയപ്പെട്ട ഈ ക്രിസ്തുമസ് ട്രീയിൽ നക്ഷത്രങ്ങളും, പല നിറത്തിൽ വിരിയുന്ന LED ബൾബുകളും, തോരണങ്ങളും കാണാം. ഒരു ചെടിയെ എത്രമാത്രം മനോഹരമാക്കാമോ അത്രമാത്രം ഭംഗിയോടെയാണ് ഈ ട്രീ ഒരുക്കുന്നത്. ഇന്നത് ഒരു റെഡിമെയ്ഡ് സംസ്കാരത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. പ്ലാസ്റ്റിക്കും മറ്റു കൃത്രിമ വസ്തുക്കൾ ഉപയോഗിച്ചും ഇന്ന് ലഭ്യമാകുന്ന ക്രിസ്തുമസ്ട്രീയിൽ പണ്ടത്തെ സ്നേഹവും, സഹോദര്യവും, ഒരുമയുമില്ല. മാനുഷികമൂല്യങ്ങൾക്ക് കോട്ടംതട്ടിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ വിപണികളെ ആശ്രയിക്കുന്നവരാണ് കൂടുതൽ . നല്ലമൂല്യങ്ങൾ തലമുറകൾക്കുപകർന്നുകൊടുക്കാനുള്ള ഓരോ അവസരങ്ങളുമാണ് നിങ്ങൾ നഷ്ടമാക്കുന്നത്. കുട്ടികളും മാതാപിതാക്കളും ചേർന്ന് ക്രിസ്തുമസ്ട്രീ ഒരുക്കുമ്പോൾ തീർച്ചയായും ഇതൊരനുഭവമായി മാറും.
എത്ര തിരക്കായാലും ഇത്തവണ കുറച്ചു സമയം ക്രിസ്തുമസ് ട്രീ ഒരുക്കുന്നതിനായി നമുക്കുമാറ്റിവെക്കാം..അങ്ങനെ നല്ല മൂല്യങ്ങളിൽ വളരാൻ പരിശ്രമിക്കാം.
By, റിയ ലിൻസ്