ക്രിസ്തുമസിനൊപ്പമുള്ള സാന്താക്ലോസ് അപ്പൂപ്പനുപിന്നിലൊരു ചരിത്രമുണ്ട്. കുട്ടികാലംമുതൽക്കെ ഏവരുടെയും സ്വപ്നങ്ങളിലും, കഥകളിലുമൊക്കെ ക്രിസ്തുമസ്പാപ്പ നിറഞ്ഞുനിൽക്കുന്നതായി കാണാം. നാലാംനൂറ്റാണ്ടിൽ ഏഷ്യാമൈനറിൽ ജീവിച്ചിരുന്ന നിക്കോളാസ് എന്ന വിശുദ്ധനാണ് കാലക്രമത്തിൽ സാന്താക്ലോസ് ആയിമാറിയത്. ഡച്ചുകാരാണ് ക്രിസ്തുമസ്പാപ്പായെ ലോകവ്യാപകമായി പ്രചാരത്തിലാക്കിയത്.
കഥകളിലുള്ള ക്രിസ്തുമസ്പ്പാപ്പ വളരെ ശാന്തനാണ്. പക്ഷെ ഇന്ന് നമ്മുടെയൊക്കെ കണ്മുന്നിൽ കരോളിനൊപ്പംവരുന്ന പാപ്പാ ആരവങ്ങളും ആഘോഷങ്ങളുമായാണ് കടന്നുവരുന്നത്. എങ്കിലും പ്രായഭേതമന്യേ ഏവരും സന്തോഷിക്കുന്ന മനോഹരമായ നിമിഷമാണ് സാന്താക്ലോസ് ആഗമനം.
ശരിക്കും ക്രിസ്തുമസ് പാപ്പാ നമ്മെ ഉദ്ബോധിപ്പിക്കുന്നത് എന്താണ്? അത് പങ്കുവെക്കലാണ്. ഇല്ലാത്തവൻ ഉള്ളവന് കൊടുക്കാനും തന്റെ ചുറ്റുമുള്ള സഹോദരങ്ങളെ ഉൾക്കണ്ണുതുറന്ന് ഒന്നുകാണുവാനുമുള്ള ഒരു പാഠം. കൈനിറയെ സമ്മാനങ്ങളുമായിവരുന്ന ക്രിസ്തുമസ്പ്പാപ്പ നമ്മുടെ സ്വപ്നങ്ങളിൽമാത്രം പോരാ, മറിച്ച് അപരന്റെ ജീവിതം കാണാനും അവനിലേക്കിറങ്ങിച്ചെല്ലാനും നമ്മെ പഠിപ്പിക്കുന്നുണ്ട്. ഹൃദയംകൊണ്ട് നമുക്കും ഒരു സാന്റാക്ലോസായി മാറാം. മറ്റുള്ളവരെക്കൂടി അകകണ്ണിൽ ദർശിച്ചുകൊണ്ട് ഈ ക്രിസ്തുമസ് ആഘോഷിക്കാം.
By, റിയ ലിൻസ്