ക്രിസ്തു ജനിച്ചതിന്റെ സന്തോഷം മാലോകരെയറിയിക്കാനുള്ള പാട്ടുകളാണ് ക്രിസ്തുമസ് കരോൾ. ഈ വാക്കിന്റെ അർഥംതന്നെ ആനന്ദ ഗീതം എന്നാണ്. ഏറ്റവും സന്തോഷം നൽകുന്നതും തികച്ചും ആഹ്ലാദകരവുമായ കാലമാണ് ക്രിസ്തുമസ്കാലം. സുഖമുള്ള ശീതകാലത്തിൽ ഏവരും ഒത്തുചേർന്നു കാലിതൊഴുത്തിൽ ഭൂജതനായ ദൈവപുത്രന് ഗ്ലോറിയ ഗീതം പാടി അവനെ മഹത്വപ്പെടുത്തുകയാണ്.
ആയിരക്കണക്കിന് വർഷങ്ങൾക്കുമുൻപേ തുടങ്ങിയ ഈ കരോൾ ഗാനത്തിന്റെ പ്രത്യേകത, ജാതിമതഭേതമന്യേ ഏവരും ആഘോഷിക്കുന്നു എന്നതുതന്നെയാണ്. ചുരുക്കി പറഞ്ഞാൽ ഇന്നും ക്രൈസ്തവ വിശ്വാസത്തിന്റെയും ആചാരത്തിന്റെയും കൈമോശം വന്നുപോകാത്ത ഒരേടുതന്നെയാണ് കരോൾ. നമ്മിലുള്ള സ്നേഹവും ധാരണയും മുറുകെ പിടിക്കുവാനും ക്രൈസ്തവ പാരമ്പര്യത്തിൽ ഉറച്ചുനിൽക്കുവാനും കൂടുതൽ ബോധ്യത്തോടും ശക്തിയോടുംകൂടെ ദൈവപുത്രന് മഹത്വം പാടുവാനും ഈ ക്രിസ്തുമസ്കരോൾ നമ്മെ സജ്ജരാക്കട്ടെ.
By, റിയ ലിൻസ്