യേശുവിന്റെ ജനനമറിഞ്ഞ് ബെത്ലഹേമിലേക്ക് യാത്രതിരിച്ച ഞാനികൾക്ക് വഴികാട്ടിയായ വഴിവിളക്കുകൾ ആണ് ഇന്നത്തെ വിചിന്തനം. മറ്റുള്ളവർക്ക് പ്രകാശമേകുക എത്രയോ അനുഭവകരമാണ്; ഞാനികൾക്ക് വഴിവിളക്കുകൾ പ്രകാശമേകിയെങ്കിലും അവരെത്തിയത് ഹേറോദേസിന്റെ അരികിലേക്കാണ്. ക്രിസ്തുവിനെ അന്വേഷിച്ചുചെന്നപ്പോൾ അവർ കണ്ടത് ഉണ്ണിയെ കൊല്ലാൻഒരുങ്ങുന്ന ഹേറോദേസിനെയും.
നമ്മുടെ ജീവിതവും ഇതിനുസമമാണ്. നല്ലതാഗ്രഹിക്കുമ്പോൾ ചെന്നെത്തിപ്പെടുന്നത് ഇരുട്ടിലേക്കും നിസ്സഹായതയിലേക്കുമൊക്കെയാണ്. അവിടെവെച്ച് തളരുകയും ഇനി മുന്നോട്ടില്ലെന്ന് തിരിച്ചറിയുകയും ജീവിതം അവസാനിപ്പിക്കുകയുമൊക്കെയാണ്. ഇരുട്ടിലായവർക്ക് ഒരുതവണയെങ്കിലും വെളിച്ചമേകാൻ നമുക്ക് സാധിച്ചിട്ടുണ്ടോ??
സ്വയമൊരു വഴിവിളക്കായാൽ മാത്രമേ മറ്റുള്ളവരിലേക്ക് പ്രകാശമെത്തിക്കാൻ കഴിയുകയുള്ളു. അങ്ങനെ ഈ ക്രിസ്തുമസ്കാലവും നമ്മുടെ ജീവിതകാലമൊക്കെയും ഒരു വഴിവിളക്കായി മാറാൻ സാധിക്കട്ടെ, വെളിച്ചത്തിന്റെ നല്ല നാളെക്കായി നമുക്ക് പ്രാർത്ഥിക്കാം.
By, റിയ ലിൻസ്