അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം! ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്ക് സമാധാനം! (ലൂക്കാ 2:14). ഏറ്റവും വലിയ സമാധാന സന്ദേശമായിരുന്നു ഇത്. മാനവരാശിയിൽ തലമുറകളായി കൈമാറിവരുന്ന ക്രിസ്തുമസ് സന്ദേശം ഇവിടെ ആരംഭിക്കുകയാണ്.
പല വർണ്ണങ്ങളിലും പല വലിപ്പത്തിലും ക്രിസ്തുമസ് കാർഡുകൾ പ്രീയപ്പെട്ടവർക്ക് കൈമാറുമ്പോൾ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ആഴം കൂടുകയായിരുന്നു. കാർഡുകൾ ഇന്ന് വാട്സ്ആപ്പ് സന്ദേശങ്ങളിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുമ്പോൾ ആശംസകളുടെ വലിപ്പത്തിനും ബന്ധങ്ങളുടെ ആഴത്തിനും കുറവുകൾവന്നുതുടങ്ങി എന്നു പറയാതെവയ്യ. ഒരുതരത്തിൽപറഞ്ഞാൽ ലോകംമുഴുവൻ ഒരുമയോടെ ആഘോഷിച്ചിരുന്ന ക്രിസ്തുമസിനും കുറവുകൾ വന്നുതുടങ്ങി. ആശംസകൾ കേവലം ഒരു ബന്ധം പുതുക്കൽ മാത്രമല്ല. ദൈവപുത്രന്റെ ജനനം മന്നിലേക്ക് സന്തോഷവും സമാധാനവും പകരുന്നതോടൊപ്പം നമ്മിലൂടെ മറ്റുള്ളവരിലേക്ക് ആ മൂല്യങ്ങൾ കൈമാറുവാനുള്ള അവസരംകൂടെയാണ്.
വാട്സ്ആപ്പ് സന്ദേശങ്ങളിലും എസ് എം എസുകളിലും ഒതുങ്ങാതെ നമ്മുടെ സഹോദരരിലേക്ക് ആശംസകളറിയിക്കാം, സന്തോഷം പങ്കുവെക്കാം.
By, റിയ ലിൻസ്