ഉറങ്ങികിടന്നിരുന്ന ജോസഫിനോട് ദൂതൻ പ്രത്യക്ഷപെട്ടുപറഞ്ഞു, കന്യക ഗർഭംധരിച്ചൊരു പുത്രനെ പ്രസവിക്കും, ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള ഇമ്മാനുവേൽ എന്നവൻ വിളിക്കപ്പെടും (വി. മത്തായി 1:22-23).
അതെ! അവൻ്റെ ജനനം ഈ ലോകത്തെതന്നെ മാറ്റിമറിച്ചു. അന്നുമുതൽ ഇന്നുവരെ അവൻ നമ്മോടുകൂടെയാണ്. പക്ഷെ, കൂടെ നടക്കുന്ന അവനെ നാം തിരിച്ചറിയാറുണ്ടോ?? അവൻ കൈപിടിച്ചുകൂടെ വരുമ്പോൾ നാം അവന്റെ കൈവിട്ട് ഓടുകയാണോ?? ഇന്നത്തെ ജീവിതസാഹചര്യങ്ങളിൽ. അവനെത്തേടി പോകുന്നവരുടെ എണ്ണം വളരെ കുറവാണ്. കാരണം ലോകത്തിന്റെ സുഖസൗകര്യങ്ങളിൽ മുഴുകിജീവിക്കുകയാണ് ദൈവജനം.
ആഡംബരജീവിതങ്ങളും ലഹരിജീവിതങ്ങളും മാത്രം ആസ്വദിക്കുന്ന ഒരുപറ്റം യുവജനങ്ങൾ ഇന്ന് മാധ്യമങ്ങളിലും നമ്മുടെ കണ്മുൻപിലും നിറഞ്ഞുനിൽക്കുമ്പോൾ തെറ്റുകളിൽനിന്നും മാറിനിൽക്കാനുള്ള കൃപയ്ക്കായി ഈ ക്രിസ്തുമസ്കാലം നമ്മെ ശക്തരാക്കട്ടെ എന്നു പ്രാർത്ഥിക്കാം
ചിന്തകളിലും പ്രവൃത്തികളിലും ദൈവം നമ്മോടുകൂടെ ഉണ്ടായിരിക്കട്ടെ!
By, റിയ ലിൻസ്