എന്തെന്നാൽ നമുക്കൊരു ശിശു ജനിച്ചിരിക്കുന്നു. നമുക്കൊരു പുത്രൻ നല്കപ്പെട്ടിരിക്കുന്നു. ആധിപത്യം അവൻ്റെ ചുമലിലായിരിക്കും. വിസ്മയനീയ ഉപദേഷ്ടാവ്, ശക്തനായ ദൈവം, നിത്യനായ പിതാവ്, സമാധാനത്തിൻ്റെ രാജാവ് എന്നവൻ വിളിക്കപ്പെടും (എശയ്യ 9:6)
സമാധാനത്തിൻ്റെ രാജാവിനെ സ്വാഗതം ചെയ്യേണ്ടത് നമ്മുടെ ഹൃദയത്തിലേക്കും കുടുംബത്തിലേക്കുമാണ്. തെറ്റിദ്ധാരണകളും നിസ്സാര പ്രശ്നങ്ങളും കാരണം സമാധാനമില്ലാതായികൊണ്ടിരിക്കുന്ന ഓരോ കുടുംബങ്ങളിലും അവൻ്റെ ജനനം ആവശ്യമാണ്. പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ അയൽക്കാരുടെയും കൂട്ടുകാരുടെയും പക്കൽനിന്നും ഉപദേശം സ്വീകരിക്കുമ്പോൾ തന്നിലേക്കുതന്നെ ഒന്ന് തിരിഞ്ഞുനോക്കി അവൻ്റെ സക്രാരിക്കുമുൻപിൽ അഭയം പ്രാപിക്കുക. വിസ്മയനീയനായ ഉപദേഷ്ടാവ് നിന്നെ സഹായിക്കാതിരിക്കില്ല. കരഞ്ഞുകലങ്ങിയ കണ്ണുകൾ തുടച്ചുതരാതിരിക്കില്ല. നിനക്കായി സമാധാനത്തിൻ്റെ മാർഗ്ഗം തുറന്നുതരാതിരിക്കില്ല.
സമാധാനത്തിൻ്റെ രാജാവേ എൻ്റെ ഹൃദയത്തിൽ വന്നുപിറക്കേണമേ, സമാധാനത്തിലൂടെ എന്നെ നയിക്കേണമേ.
By, റിയ ലിൻസ്