അപ്പത്തിൻ്റെ വീടാണ് ബെത്ലഹേം. ഒരു മനുഷ്യനെ സംബന്ധിച്ച് അവനെപ്പോഴും പൂർണ സ്വാതന്ത്ര്യത്തോടെ കേറിച്ചെല്ലാനുള്ള ഇടമാണ് വീട്. അവിടെ അവൻ അനുഭവിക്കുന്ന ഭദ്രതയും സന്തോഷവും മറ്റെവിടെയും കണ്ടെത്താൻ കഴിയില്ല. ഇവിടെ യേശുവിന്റെ ജന്മനാടാണ് ബെത്ലഹേം. ഈ നാട് പുണ്യനാടായി മാറുകയാണ് യേശുവിന്റെ ജനനത്തിലൂടെ. പക്ഷെ ആ നാടുകണ്ടത് ഒരു വലിയ സഹനമായിരുന്നു. ഒരുപാട് പിഞ്ചോമനകൾ ഒരൊറ്റരാവിൽ ചേതനയറ്റു പിടയുന്നതിനു സാക്ഷ്യം വഹിച്ചു അവിടം.
ഈ ചിന്ത നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത് ആത്മീയ ജീവിതത്തിലെ സഹനങ്ങളിലേക്കാണ്. ദുഖമുണ്ടാകുമ്പോൾ എന്തിനീ വേദനകൾ എന്നോർത്തു നൊമ്പരപ്പെടുമ്പോൾ അപ്പത്തിന്റെ ഭവനമായ ബെത്ലഹേമിലേക്ക് പോകാം. അവിടെ നമ്മുടെ വേദനകളിൽ താങ്ങായി മാറുന്നവൻ നമ്മെ കാത്തിരിപ്പുണ്ട്. എന്റെ നാട്ടിൽ ഞാൻ അനുഭവിക്കുന്ന അതേ ശാന്തതയോടെ.
By, റിയ ലിൻസ്