കർത്താവിന്റെ ദൂതന്മാർ എപ്പോഴും കടന്നുവരുന്നത് സന്തോഷവാർത്തയുമായിട്ടാണ്. നിങ്ങൾക്കൊരു മകൻ ജനിക്കുമെന്ന് സഖറിയ പ്രവാചകനോടും, പരിശുദ്ധ അമ്മയോടും അരുളിച്ചെയ്തതും, ആട്ടിടയന്മാർക്ക് ഉണ്ണിയുടെ ജനനത്തെപ്പറ്റി മുന്നറിയിപ്പുകൊടുത്തതും, ഔസേപ്പിതാവിന് ശിശുവിനെ പരിരക്ഷിക്കാനുള്ള മാർഗ്ഗങ്ങൾ പറഞ്ഞു കൊടുത്തതും ഈ ദൂതൻ തന്നെ.
നിത്യജീവിതത്തിൽ മാലാഖമാരുടെ സന്തോഷം അനുഭവിച്ചവരാണ് വി. ബൈബിളിലെ പല പ്രവാചകന്മാരും. നമ്മളും ജീവിതത്തിൽ എപ്പോഴും സന്തോഷമാഗ്രഹിക്കുന്നവരാണ്. ദുഖമേറെ ഓരോ ജീവിതങ്ങളെയും തകർത്തുകളയുമ്പോൾ, സന്തോഷത്തിന്റെ ഒരു കണികക്കുപോലും മനുഷ്യജീവിതങ്ങളെ തിരികെ കൊണ്ടുവരാനാകും. അവിടെയാണ് മാലാഖമാരുടെ സാന്നിധ്യം നമുക്കേറെ ആവശ്യമായി വരുന്നത്. നിസ്സഹായ അവസ്ഥകളിൽ പ്രവാചകരേയും പുണ്യവതികളെയും സഹായിച്ച മാലാഖമാരെ നിത്യജീവിതത്തിൽ ഞങ്ങളെയും കാത്തുസംരക്ഷിക്കണമേ.
By, റിയ ലിൻസ്