സഖറിയ പ്രവാചകന്റെയും ഭാര്യ എലിസബത്തിന്റെയും ഏറെ നാളത്തെ പ്രാർത്ഥനകൾക്കും കാത്തിരിപ്പിനും ശേഷം ലഭിച്ച ഉത്തരമായിരുന്നു സ്നാപകയോഹന്നാൻ. ദൈവത്തിന്റെ മുന്നിൽ നീതിനിഷ്ടരും കുറ്റമറ്റവരുമായിരുന്നിട്ടും ആവിശ്വാസത്തിന്റെ ചെറിയ കണിക അവരുടെ ജീവിതത്തിലും ഉണ്ടായിരുന്നു. ദൂതൻ പ്രത്യക്ഷപ്പെട്ട് മകനെ തരാൻ ദൈവം കാടാക്ഷിച്ചിരിക്കുന്നു എന്ന് പറയുമ്പോൾ ഞാൻ വൃദ്ധനും എന്റെ ഭാര്യ പ്രായം കവിഞ്ഞവളുമാണെന്ന് പറഞ്ഞ് സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന സഖറിയ പ്രവാചകൻ നമ്മിലും പ്രതിഫലിക്കാറുണ്ട്.
നിയോഗങ്ങളുമായി പ്രാർത്ഥനകൾ അർപ്പിക്കുമ്പോൾ ചിലപ്പോഴെങ്കിലും ഇതൊക്കെ സംഭവിക്കുമോ എന്നാ ചിന്തയുടെ പേരാണ് ‘അവിശ്വാസം’. ദൈവത്തിൽ വിശ്വസിക്കുക വഴി നിന്റെ ജീവിതത്തിലും അവിടുന്ന് അത്ഭുതങ്ങൾ പ്രവർത്തിക്കും. ദൈവമേ! എന്റെ വിശ്വാസത്തെ വർധിപ്പിക്കണമേ, ഞാനും എപ്പോഴൊക്കെയോ അവിശ്വാസിയായിമാറാറുണ്ട്. നിസംശയം നിനക്കായി ഞാൻ കാത്തിരുന്നോട്ടെ!
By, റിയ ലിൻസ്