ഇതാ സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു. (വി. ലൂക്കാ 2:10) ദൂതൻ ആട്ടിടയന്മാരെ അറിയിച്ച രക്ഷകനെപ്പറ്റിയുള്ള സന്ദേശമായിരുന്നു ഇത്. അവർക്കുള്ള അടയാളമോ, പിള്ളകച്ചകൾക്കൊണ്ട് പൊതിഞ്ഞു പുൽതോട്ടിയിൽ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും (ലൂക്കാ 2:12).
ദൈവ സന്ദേശം കിട്ടിയപ്പോൾ തന്നെ ഒട്ടും അമാന്തിക്കാതെ ലോകത്തിനായി ജനിച്ചവനെ കാണാൻ പോകുന്ന ആട്ടിടയന്മാർ ആണ് ഇന്നത്തെ വിചിന്തനം. കാലിതൊഴുത്തിൽ ജനിച്ചവനെ കാണാൻ പോകുന്ന ആട്ടിടയന്മാർ. ചുരുക്കിപ്പറഞ്ഞാൽ ഒരു രാജാവിനെ കാണാൻ ക്ഷണിക്കപ്പെട്ടത് ഏറ്റവും താഴെത്തട്ടിൽ ജീവിക്കാൻ വിധിക്കപ്പെട്ടവർക്ക്.
ദൈവസാന്നിധ്യം ഒരു അനുഭവമാണ്. ഹൃദയം ഒരുക്കി കാത്തിരിക്കുന്നവനെയും താഴ്മയോടെ ദൈവസന്ദേശം സ്വീകരിക്കുന്നവനെയും മണ്ണിലിറങ്ങിവന്ന് സ്നേഹിക്കുന്ന പൊന്നുതമ്പുരാന്റെ ഹൃദയത്തോട് നമുക്കും ചേരാം. ഉണ്ണി മിശിഹായെ ഞങ്ങളെ അനുഗ്രഹിക്കണമേ.
By, റിയ ലിൻസ്