വലിയ അത്ഭുതങ്ങൾ സംഭവിക്കുന്നത് ക്ഷമയോടെ കാത്തിരിക്കുമ്പോഴാണ്. മോട്ടിവേഷൻ സ്പീക്കർ ആയ ജോസഫ് അന്നം കുട്ടിയുടെ വാക്കുകൾ ഒന്നു കടമെടുക്കുകയാണ്. കാത്തിരുപ്പിന്റെ അർത്ഥതലങ്ങൾക്ക് ആഴമേറെയാണ്. ജോലിക്കായുള്ള കാത്തിരിപ്പ്, ഉദരത്തിൽ ഉരുവായ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പ്, യാത്രക്ക് വേണ്ടിയുള്ള കാത്തിരിപ്പ്. എന്നാൽ പരിശുദ്ധ അമ്മയുടെ കാത്തിരിപ്പ് ഇതിൽ നിന്നേറെ വ്യത്യസ്തമാണ്.
പുരുഷനെ അറിയാതെ ഗർഭിണി ആയ ഒരു സ്ത്രീയുടെ മകന് വേണ്ടിയുള്ള കാത്തിരിപ്പ്.
ക്ഷമയോടെ കാത്തിരുന്നാൽ ദൈവഹിതം നിറവേറും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പരിശുദ്ധ അമ്മയും എലിസബത്ത് പുണ്യവതിയുമൊക്കെ.
ക്രിസ്തുമസും ഒരു കാത്തിരിപ്പാണ്, ഈ ദിവസങ്ങൾക്കിടയിൽ സമ്മാനങ്ങൾ കൈ മാറാണം, കരോൾ ഗാനങ്ങൾ ആരാവമാക്കണം, ഏറ്റവും മനോഹരമായ പുൽക്കൂടൊരുക്കണം! ഹൃദയമൊരുക്കി ഉണ്ണിക്കായി കാത്തിരിക്കണം. കാത്തിരിക്കുന്ന തമ്പുരാൻ നമ്മിൽ പിറക്കുമ്പോൾ ജീവിതം അതി മനോഹരമാകും. നാഥാ, ക്ഷമയോടെ കാത്തിരിക്കുമ്പോൾ എന്റെ ജീവിത നിയോഗങ്ങളെയും അനുഗ്രഹിക്കണമേ.
By, റിയ ലിൻസ്